Mercury Transit in Taurus April 2022: ജ്യോതിഷ ശാസ്ത്ര പ്രകാരം ബുധൻ ഏപ്രിൽ 25 ന് രാശി മാറി ഇടവം രാശിയിൽ പ്രവേശിക്കും. ബുധൻ ബുദ്ധിയുടെയും ബിസിനസിന്റെയും കാരകനാണ്. അതുകൊണ്ടുതന്നെ ബുധന്റെ രാശിമാറ്റം ഇടപാടുകളിലും നിക്ഷേപങ്ങളിലും ഉൾപ്പെടെ മുഴുവൻ സമ്പദ്‌വ്യവസ്ഥയേയും ബാധിക്കും. ഇത്തവണത്തെ ബുധ സംക്രമം 12 രാശിക്കാർക്കും നല്ലതോ ചീത്തയോ ആയ അനുഭവങ്ങൾ നൽകും. അതിൽ ഈ 3 രാശിക്കാരുടെ രാശിമാറ്റം വളരെ ശുഭകരമായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Horoscope 21 April 2022: ഇന്ന് കന്നി രാശിക്കാരുടെ ആരോഗ്യം മോശമായേക്കാം, വൃശ്ചിക രാശിക്കാർ മറ്റുള്ളവരുടെ കുറവുകൾ ചൂണ്ടിക്കാട്ടരുത്!


ഈ രാശിക്കാരുടെ ഭാഗ്യം ബുധൻ തെളിയിക്കും


മേടം  (Aries): മേടം രാശിക്കാർക്ക് ബുധന്റെ സംക്രമം വളരെയധികം നേട്ടങ്ങൾ നൽകും. ഇവർ ഒരിക്കലും പ്രതീക്ഷിക്കാത്തയിടങ്ങളിൽ നിന്നും ധനലാഭവും പണനേട്ടവും ഉണ്ടാകും.  നിങ്ങളുടെ സംസാരത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ടുപോകും. അഭിഭാഷകർ, മാധ്യമങ്ങൾ, മാർക്കറ്റിംഗ്, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം മികച്ചതായിരിക്കും. മാത്രമല്ല ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ വിജയവും ഉണ്ടാകും.


Also Read: Shani Transit: 30 വർഷങ്ങൾക്ക് ശേഷം ശനി കുംഭം രാശിയിൽ പ്രവേശിക്കാൻ പോകുന്നു, ഈ രാശിക്കാർക്ക് ഇനി നല്ല നാളുകൾ


കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഈ സമയം പണത്തോടൊപ്പം പുരോഗതിയുമുണ്ടാകും. തൊഴിൽ-വ്യാപാരത്തിൽ ലാഭമുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. വരുമാനം വർദ്ധിക്കും. നിക്ഷേപത്തിനും നല്ല സമയമാണ്. ബിസിനസുകാർക്ക് വലിയ നേട്ടമുണ്ടാകും. ഇവർ ഒരു പദ്ധതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ അതിൽ വിജയിക്കാൻ കഴിയും. വീട്, വാഹനം എന്നിവ വാങ്ങാൻ യോഗമുണ്ട്.


ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്കും ബുധന്റെ സംക്രമണം തൊഴിൽ-ബിസിനസിൽ വലിയ നേട്ടമുണ്ടാക്കും. ഒരു പുതിയ ജോലിയുടെ ഓഫർ ലഭിച്ചേക്കാം. ജോലിയുള്ളവർക്ക് പ്രമോഷന് സാധ്യത. ഈ സമയം നിങ്ങളുടെ പ്രവൃത്തികളിൽ അഭിനന്ദനം ലഭിച്ചേക്കാം. ബിസിനസ് വ്യാപിക്കും. വലിയ ഓർഡറുകൾ ലഭിച്ചേക്കും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക