Guru Ast: ജ്യോതിഷത്തിൽ ഭാഗ്യം വർദ്ധിപ്പിക്കുന്ന ഗ്രഹമായതിനാൽ വ്യാഴത്തെ ഏറ്റവും ശുഭകരമായി കണക്കാക്കുന്നു. ജാതകത്തിൽ ഗുരു ശുഭസ്ഥാനത്ത് നിന്നാൽ ആ വ്യക്തിക്ക് എല്ലാത്തിലും വിജയം ലഭിക്കും. ഐശ്വര്യം, വിവാഹം, തേജസ്സ്, വിവേചനാധികാരം, മതപരമായ പ്രവർത്തനങ്ങൾ എന്നിവയുടെ ഘടകമാണ് വ്യാഴം. അതിനാൽ ഗുരു അസ്തമിച്ചാലുടൻ എല്ലാ മംഗള കർമ്മങ്ങളും നിർത്തുന്നു. ഈ വർഷം വ്യാഴം 2022 ഫെബ്രുവരി 24 ന് അസ്തമിക്കുകയും തുടർന്ന് മാർച്ച് 26 ന് ഉദിക്കുകയും ചെയ്യും. അതായത് 30 ദിവസം ഭാഗ്യം വർധിപ്പിക്കുന്ന വ്യാഴം അസ്വസ്ഥതയിൽ തുടരും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശുക്രന്റെയും ചൊവ്വയുടേയും സംയോഗം: ഈ 3 രാശിക്കാർക്ക് വൻ നേട്ടം!


ധർമ്മത്തിനപ്പുറം ഭൗതിക സുഖങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും


വ്യാഴത്തിന്റെ അസ്തമനം ആളുകളുടെ മനസിൽ പണത്തോടുള്ള ആകർഷണം, ശാരീരികവും ഭൗതികവുമായ ആനന്ദങ്ങൾ എന്നിവ വർദ്ധിപ്പിക്കും. അതായത് ആളുകളുടെ മനസ്സ് ധർമ്മത്തിൽ കുറവും ലൗകിക സുഖങ്ങളിൽ കൂടുതലും ആയിരിക്കും. വ്യാഴം സ്വർണ്ണത്തിന്റെ ഘടകമാണ്. അതിനാൽ ഇത്തവണയും സ്വർണ്ണ വിലയിൽ വളരെയധികം ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. കൂടാതെ ഓഹരികളിൽ നിക്ഷേപിക്കുന്നത് അപകടകരമാണെന്ന് തെളിയും.


Also Read: Horoscope January 29, 2022: വൃശ്ചികം, മീനം രാശിയിലുള്ളവർക്ക് ഇന്ന് ബുദ്ധിമുട്ടുണ്ടായേക്കും, നിങ്ങളുടെ ഇന്നത്തെ രാശിഫലം അറിയൂ..


ഇത്തരക്കാരുടെ വരുമാനം വർദ്ധിക്കും


ഏതെങ്കിലും ഗ്രഹത്തിന്റെ അസ്തമനം ജ്യോതിഷത്തിൽ അശുഭകരമായി കണക്കാക്കപ്പെടുന്നു. ഒപ്പം ഭാഗ്യത്തിന് സഹായകമാകുന്ന ഗുരുവിന്റെ അസ്തമനം വളരെ മോശമാണ്. എന്നാൽ അസ്തമിച്ചാലും ചില രാശിക്കാർക്ക് ഗുരു വളരെ ഗുണം ചെയ്യും. ഈ സമയത്ത് വ്യാഴത്തിന്റെ ശത്രു രാശികൾ ഇടവം, തുലാം, മിഥുനം, കന്നി എന്നീ രാശിക്കാർക്ക് ധാരാളം പണം ലഭിക്കും. അവരുടെ കരിയർ മികച്ചതായിരിക്കും. സമ്പാദ്യത്തിന് പുതിയ വഴികൾ സൃഷ്ടിക്കപ്പെടും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും.


Also Read: Viral Video: കൂറ്റൻ രാജവെമ്പാലയെ കൈകൊണ്ട് പിടിച്ച് യുവാവ്..!


ഈ പ്രതിവിധികൾ ചെയ്യുക


ആർക്കാണോ ഗുരു അശുഭകരമായ ഫലങ്ങൾ നൽകുന്നത്  അവർ ഇത് ഒഴിവാക്കാൻ ഗുരുവുമായി ബന്ധപ്പെട്ട മാർഗങ്ങൾ സ്വീകരിക്കണം.  അതായത് മഞ്ഞ വസ്ത്രം ധരിക്കുക, മഞ്ഞനിറമുള്ള വസ്തുക്കൾ ദാനം ചെയ്യുക. വാഴയെ ആരാധിക്കുക. ഇത് അവർക്ക് ഏറെ ആശ്വാസം നൽകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.