Love Horoscope2022: ജീവിതത്തിൽ സ്നേഹം കണ്ടെത്തുന്നത് വളരെ പ്രധാനമാണ്. നല്ല പങ്കാളിയെ ലഭിക്കുന്നവരുടെ ജീവിതം സന്തോഷകരമായി തുടരും. അതേ സമയം ചിലർ പങ്കാളിയെ കിട്ടാൻ വർഷങ്ങളോളം കാത്തിരിക്കുന്നു. 2022 ചില രാശിക്കാരുടെ കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജ്യോതിഷ പ്രകാരം ഈ 5 രാശിയിൽ പെട്ടവർക്ക് പ്രണയ ജീവിതത്തിന് പുതുവർഷം മികച്ചതായിരിക്കും. അതുപോലെ ഈ രാശിയിലുള്ള അവിവാഹിതരായവർക്ക് 2022-ൽ പങ്കാളിയെ ലഭിക്കുകയും അവർ വിവാഹിതരാകുകയും ചെയ്യും.


Also Read: Horoscope November 22, 2021: ഇന്ന് ഈ രാശിക്കാർ ബജ്‌റംഗ് ബലിയുടെ അനുഗ്രഹമുണ്ടാകും 


2022 ലെ ഭാഗ്യ രാശികൾ ഇവയാണ് (These are the lucky zodiac signs of the year 2022)


മേടം (Aries): ഇതുവരെ അവിവാഹിതരായ മേടം രാശിക്കാർക്ക് 2022-ൽ അവരുടെ ജീവിതത്തിൽ പ്രണയ പങ്കാളിയുടെ പ്രവേശനം നടക്കും. അതേസമയം പ്രണയബന്ധമുള്ളവർക്ക് ഈ വർഷം വിവാഹിതരാകാം. വിവാഹിതരായ ദമ്പതികൾക്കും ഈ വർഷം മികച്ചതായിരിക്കും. അവരുടെ ബന്ധം എന്നത്തേക്കാളും ശക്തമായിരിക്കും അതുപോലെ പഴയ പ്രശ്നങ്ങൾ അവസാനിക്കും.


ഇടവം  (Taurus): ഇടവ രാശിക്കാരുടെ പങ്കാളിയ്‌ക്കായുള്ള കാത്തിരിപ്പും അവസാനിക്കും. വളരെ അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിലേക്ക് പ്രണയം കടന്നുവരും. പെട്ടെന്ന് വിവാഹം  നടക്കുകയും ചെയ്യും. 


Also Read: Goodluck Tips: പാദരക്ഷകളും ഭാഗ്യത്തെ ബാധിക്കും, ഈ തെറ്റുകൾ പണനഷ്ടത്തിന് കാരണമാകും


ധനു (Sagittarius): ധനു രാശിക്കാരുടെ പ്രണയ ജീവിതത്തിന് 2022 വളരെ നല്ലതായിരിക്കും. സ്‌നേഹം നിറയുന്ന പിണക്കം തുടരുകയും പ്രണയം തഴച്ചുവളരുകയും ചെയ്യും. വിവാഹത്തിന് തടസ്സങ്ങൾ നേരിടുന്നവർക്ക് എല്ലാം മാറിക്കിട്ടും.  വിവാഹിതരായ ദമ്പതികൾക്കും ഈ വർഷം നല്ല വർഷമായിരിക്കും. ഇവർക്ക് അവിസ്മരണീയമായ ഒരു യാത്ര പോകാം.


മകരം (Capricorn): മകരം രാശിക്കാരുടെ ജീവിതത്തിലും ഈ വർഷം പ്രണയ പങ്കാളി വരാം. അതേസമയം, വിവാഹത്തിനായി കാത്തിരിക്കുന്നവരുടെ വീട്ടിലും ശുഭ വാർത്ത എത്തും. പ്രണയ പങ്കാളികളെ സംബന്ധിച്ചിടത്തോളം 2022 മെയ് മുതൽ 2022 ജൂലൈ വരെ വിവാഹം ചെയ്യുന്നത് വളരെ ശുഭകരമാണ്.  ഈ രാശിക്കാർ വർഷം മുഴുവനും പങ്കാളിയെ പരിപാലിക്കും. അതേസമയം വിവാഹത്തിന് തടസ്സങ്ങൾ നേരിട്ടിരുന്നവർക്ക് മാറി കിട്ടും.  


Also Read: ഈ രാശിക്കാർക്ക് മൂക്കിലാണ് കോപം, ഇവരുമായി ഇടപെടുന്നത് സൂക്ഷിക്കുക


കുംഭം (Aquarius): ഇതിനകം പ്രണയത്തിലായ ആളുകൾക്ക് അവരുടെ ബന്ധം ഈ വർഷം വളരെ ശക്തമാകും. അവർ വിവാഹിതരാകാൻ പദ്ധതിയിടും. അതേ സമയം വിവാഹിതരായ ആളുകൾക്കും 2022 ൽ ബന്ധം ശക്തിപ്പെടുത്തും. എന്നിരുന്നാലും അവിവാഹിതർക്ക് അവരുടെ പ്രണയ പങ്കാളിക്കായി വർഷത്തിന്റെ രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നേക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.