വൃത്തിയുള്ള വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുന്ന ഒരാൾ ആളുകളിൽ നല്ല മതിപ്പ് ഉണ്ടാക്കുന്നു. വസ്ത്രങ്ങൾ അത്ര പ്രത്യേകതയുള്ളതല്ലെങ്കിൽപ്പോലും പാദരക്ഷകൾ നന്നായിരിക്കണമെന്നാണ് പറയപ്പെടുന്നത്.
വ്യക്തിത്വ വികസനത്തിന്റെ കാര്യത്തിൽ ഇത്തരം കാര്യങ്ങൾ പറയാറുണ്ടെങ്കിലും ജ്യോതിഷത്തിന്റെ (Astrology) കാര്യത്തിലും ഇത് വളരെ പ്രധാനമാണ്.
Also Read: ഈ രാശിക്കാർക്ക് മൂക്കിലാണ് കോപം, ഇവരുമായി ഇടപെടുന്നത് സൂക്ഷിക്കുക
പാദരക്ഷകൾ ജാതകത്തിന്റെ ഗ്രഹഭാവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജ്യോതിഷ പ്രകാരം, ജാതകത്തിന്റെ എട്ടാം ഭാവം പാദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്.
ഒരു വ്യക്തി തെറ്റായ പാദരക്ഷയാണ് ധരിക്കുന്നതെങ്കിൽ ജോലിയുടെയും പണത്തിന്റെയും കാര്യത്തിൽ അയാൾക്ക് നഷ്ടം നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് തന്നെ പാദരക്ഷകൾ ധരിക്കുന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണം. ഇതിനായി ജ്യോതിഷത്തിൽ ചില നിയമങ്ങൾ നൽകിയിട്ടുണ്ട്.
സമ്മാനം ലഭിച്ച പാദരക്ഷകൾ (Gifted Shoes)- ആളുകൾ പലപ്പോഴും പരസ്പരം സമ്മാനമായിട്ട് പാദരക്ഷകൾ നൽകാറുണ്ട്. ഇത് ചെയ്യുന്നത് രണ്ടുപേർക്കും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. സമ്മാനമായി ലഭിക്കുന്ന ചെരുപ്പ് ധരിക്കുന്നത് ശനി ദേവൻ മോശം ഫലം നൽകുന്നതിന് കാരണമായേക്കുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് പാദരക്ഷകൾ സമ്മാനമായി നൽകുകയോ സ്വീകരിക്കുകയോ ചെയ്യരുത്.
കീറിപ്പോയ ഷൂസ്- കീറിയതോ ചീത്തയോ ആയ പാദരക്ഷകൾ ഓർമ്മിക്കാതെപോലും ധരിക്കരുത്. പ്രത്യേകിച്ച് ഒരു ഇന്റർവ്യൂ കൊടുക്കുന്നതിനോ പ്രധാനപ്പെട്ട ജോലികൾക്കോ പോകുമ്പോൾ ഇത്തരം ഷൂസ് ധരിക്കരുത്. അല്ലാത്തപക്ഷം പരാജയം സംഭവിക്കും.
മോഷ്ടിച്ച ഷൂസ് (Stolen Shoes)- മോഷ്ടിച്ച ഷൂസ് ധരിക്കുന്നത് വളരെയധികം ബുദ്ധിമുട്ടാകും. പലപ്പോഴും എന്തെങ്കിലും പരിപാടികളിലോ ക്ഷേത്രങ്ങളിലോ പോയിട്ട് വരുമ്പോൾ സ്വന്തം ചെരുപ്പ് കട്ടോണ്ട് പോകുമ്പോൾ ചില ആളുകൾ മറ്റുള്ളവരുടെ ഷൂസ് ധരിച്ച് പോകാറുണ്ട്. അങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിനും സമ്പത്തിനും ഹാനികരമാണ്.
മഞ്ഞ നിറത്തിലുള്ള ഷൂസ് (Yellow colored shoes)- മഞ്ഞ നിറത്തിലുള്ള ഷൂ ധരിക്കുന്നത് വളരെ അശുഭകരമായി കണക്കാക്കുന്നു. ഹിന്ദുമതത്തിൽ മഞ്ഞ നിറം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ നിറത്തിലുള്ള ഷൂ ധരിക്കുന്നത് മാനഹാനിയും, ധനനഷ്ടവും ഉണ്ടാക്കുന്നു.
ബ്രൗൺ ഷൂസ് (Brown shoes)- ജോലിസ്ഥലത്ത് ഒരിക്കലും ബ്രൗൺ നിറമുള്ള ഷൂ ധരിക്കരുത്, അത് അവന്റെ ജോലിയെ തടസ്സപ്പെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...