ജ്യോതിഷത്തിന്റെ സഹായത്തോടെ ഏതൊരു വ്യക്തിയുടെയും രാശി അറിയുന്നതിലൂടെ അതിന്റെ ഗുണങ്ങളും ദോഷങ്ങളും അറിയാൻ കഴിയും. അത്തരത്തിലുള്ള ഒരു പോരായ്മയാണ് വ്യക്തി ദേഷ്യപ്പെടുകയോ വഴക്കിടുകയോ ചെയ്യുന്നത്. ഇത്തരക്കാർ സംസാരിക്കുമ്പോൾ കോപിഷ്ഠരാകുന്നത് മാത്രമല്ല കടുത്ത വാക്കുകൾ ഉപയോഗിച്ച് മറ്റുള്ളവരുടെ മനസ് വേദനിപ്പിക്കുകയും ചെയ്യുന്നു. ജ്യോതിഷ പ്രകാരം ഈ 5 രാശിയിലുള്ളവരിൽ ഈ പ്രശ്നം സാധാരണമാണ്.
മേടം രാശിക്കാർ നല്ല മനസ്സിന്റെ ഉടമകളാണെങ്കിലും കോപത്തിന്റെ കാര്യത്തിൽ ഇവർ വളരെ മുന്നിലാണ്. ആരെങ്കിലും അവരോട് എന്തെങ്കിലും തെറ്റ് ചെയ്താൽ അവർ ഉടൻ പൊട്ടിത്തെറിക്കും. ഈ വിഷയത്തിൽ തർക്കിക്കാതിരിക്കാൻ അവർക്ക് കഴിയില്ല.
ഇടവ രാശിക്കാർ വളരെ ദയയുള്ളവരും ബുദ്ധിയുള്ളവരും അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാത്തവരുമാണ്. എന്നാൽ ഇവർക്ക് ദേഷ്യം വന്നാൽ അത് കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ഇക്കൂട്ടരുടെ ദേഷ്യം അടങ്ങാൻ ഒരുപാട് സമയമെടുക്കും അപ്പോഴേക്കും മുന്നിലിരിക്കുന്ന ആളോട് ഇവർ പലതും പറഞ്ഞു കഴിഞ്ഞിരിക്കും. ഇക്കൂട്ടർക്ക് തെറ്റായ സംസാരം സഹിക്കാൻ കഴിയില്ല അതുകൊണ്ടുതന്നെ പലപ്പോഴും ഇതുപോലെ ഇവർ ദേഷ്യപ്പെടും.
മിഥുനം രാശിക്കാരും ചൂടുള്ള മനസ്സുള്ളവരാണ്. എല്ലാം സ്വന്തം ഇഷ്ടപ്രകാരം ചെയ്യാനാണ് ഇവർക്ക് ഇഷ്ടം. ഇല്ലെങ്കിൽ അവർ ദേഷ്യപ്പെടും. തങ്ങളുടെ മേൽക്കോയ്മ കാണിക്കാൻ പലപ്പോഴും അവർ മോശമായി വഴക്കുണ്ടാക്കുന്നു.
തുലാം രാശിക്കാർ സന്തുലിതമായി പെരുമാറുന്നു എന്നാൽ ചിലപ്പോൾ ഇവർ വളരെയധികം ദേഷ്യപ്പെടും. അവരുടെ മാനസികാവസ്ഥ കണ്ടതിനുശേഷം മാത്രം സംസാരിക്കുന്നതാണ് നല്ലത്. എന്നിരുന്നാലും കുറച്ച് സമയത്തിനുള്ളിൽ അവരുടെ കോപം ശമിക്കാറുണ്ട്.
വൃശ്ചികം രാശിക്കാർക്ക് ദേഷ്യം കൂടുതലായിരിക്കും. ചിലപ്പോൾ അവർ ദേഷ്യത്തെ കടിച്ചു പിടിക്കുന്നു. പക്ഷേ ചിലപ്പോൾ അവർ വളരെ മോശമായി പൊട്ടിത്തെറിക്കുന്നു. കോപത്താൽ അവർ ആരെയും ശ്രദ്ധിക്കില്ല കൂടാതെ മറ്റുള്ളവരെ അപമാനിക്കുകയും ചെയ്യുന്നു.