Thiruvathira 2023: ധനുമാസത്തിലെ തിരുവാതിരയെ പൊതുവെ സ്ത്രീകളുടെ ഉത്സവമായാണ് കണക്കാക്കുന്നത്. വിവാഹിതരായ സ്ത്രീകള്‍ കുടുംബത്തിന്റേയും ഭര്‍ത്താവിന്റേയും മക്കളുടെയും ഐശ്വര്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടിയാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്.  അതുപോലെ കന്യകകളായ പെണ്‍കുട്ടികള്‍ തങ്ങളുടെ ഇഷ്ടമാംഗല്യ സിദ്ധിക്ക് വേണ്ടിയാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്. ഇത്തവണത്തെ തിരുവാതിര വരുന്നത് ജനുവരി 6 വെള്ളിയാഴ്ചാണ്. ശ്രദ്ധിക്കേണ്ട കാര്യം ധനുമാസത്തിലെ തിരുവാതിര വ്രതത്തിന്റെ എല്ലാ ഫലങ്ങളും ലഭിക്കുന്നതിന് തിരുവാതിര ദിനത്തില്‍ മാത്രം വ്രതം എടുത്താല്‍ പോരാ മകയിരത്തിനും വ്രതം എടുക്കണം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Bhadra Rajyog 2023: ബുധൻ മകരത്തിലേക്ക്; ഈ രാശിക്കാർക്ക് ശുക്രദശ


മകയിരം നക്ഷത്രവും തിരുവാതിരയും ചേര്‍ന്ന രാത്രിയിലാണ് മഹാദേവന്റെ ജന്മദിനം. അതുകൊണ്ട് ഈ ദിനത്തില്‍ വ്രതമെടുത്ത് പ്രാര്‍ത്ഥിക്കുന്നതിലൂടെ മഹാദേവന്റ അനുഗ്രഹം ഉണ്ടാകും ഒപ്പം ദീര്‍ഘസുമംഗലിയായി ഇരിക്കുകയും ചെയ്യും എന്നാണ് വിശ്വാസം.  പാര്‍വ്വതി ദേവിയുടെ കഠിന തപസ്സിന്റെ ഫലമായാണ് ശിവ-പാര്‍വ്വതി വിവാഹം നടന്നത് അതിന്റെ ഐതിഹ്യമായാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ ദിനത്തിൽ വ്രതമെടുക്കുന്നവർക്ക് ശിവപാര്‍വ്വതിമാരുടെ അനുഗ്രഹം ലഭിക്കുമെന്നും പറയപ്പെടുന്നു. ശിവപാര്‍വ്വതിമാരെ പ്രാര്‍ത്ഥിച്ച് വ്രതമെടുക്കുന്നതിലൂടെ ജീവിതത്തില്‍ സര്‍വ്വൈശ്വര്യവും നേട്ടങ്ങളും ലഭിക്കും.


Also Read: Trikon Rajyog: ബുധ സംക്രമണം സൃഷ്ടിക്കും ത്രികോണ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി 


 


തിരുവാതിര വ്രതത്തിന് പിന്നില്‍ നിരവധി ഐതിഹ്യങ്ങള്‍ ഉണ്ട്. അതിൽ ഒന്നാണ് ശിവ പാർവ്വതി പരിണയം കൂടാതെ ശ്രീകൃഷ്ണനെ ഭര്‍ത്താവായി ലഭിക്കാന്‍ ഗോപസ്ത്രീകള്‍ കാര്‍ത്യായനി പൂജ നടത്തിയ ദിവസമായും ഈ ദിനത്തെ കണക്കാക്കുന്നു.  അതുപോലെ തിരുവാതിര ദിനത്തില്‍ ഉറക്കമൊഴിക്കുന്നതിന് പിന്നിലും ഐതിഹ്യമുണ്ട്.  അതായത് പാലാഴി മഥനം നടത്തിയ സമയത്ത് വാസുകിയുടെ വായില്‍ നിന്നും പുറത്തു വന്ന കാളകൂട വിഷം ലോകത്തെ രക്ഷിക്കുന്നതിന് വേണ്ടി പരമശിവന്‍ കുടിച്ചു.   ഈ സമയം പാര്‍വ്വതി ശിവന്റെ കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുകയും ശിവനെ രക്ഷിക്കുന്നതിന് വേണ്ടി ഉറക്കമൊഴിഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്തത് തിരുവാതിര ദിനത്തിലാണെന്നും പറയപ്പെടുന്നുണ്ട്.  ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ദിനത്തില്‍ സ്ത്രീകൾ ഉറക്കമൊഴിഞ്ഞ് വ്രതമെടുക്കുന്നത്.  


Also Read: വിവാഹമണ്ഡപത്തിൽ വച്ച് വരൻ ഭാര്യാസഹോദരിയോട് ചെയ്തത്..! വീഡിയോ വൈറൽ


തിരുവാതിര ദിനത്തില്‍ ഉറക്കമൊഴിക്കുന്നതിന് പിന്നിലും ഒരു ഐതിഹ്യമുണ്ട്. പാലാഴി മഥനം നടത്തിയ സമയത്ത് വാസുകിയുടെ വായില്‍ നിന്ന് പുറത്ത് വന്ന കാളകൂട വിഷം ലോകത്തെ രക്ഷിക്കുന്നതിന് വേണ്ടി പരമശിവന്‍ കുടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് കണ്ട പാര്‍വ്വതി ദേവി ശിവന്റെ കഴുത്തില്‍ അമര്‍ത്തിപ്പിടിക്കുകയും ശിവനെ രക്ഷിക്കുന്നതിന് വേണ്ടി ഉറക്കമൊഴിഞ്ഞ് പ്രാര്ത്ഥിക്കുകയും ചെയ്തത് തിരുവാതിര ദിനത്തിലാണ് എന്നാണ് വിശ്വാസം. ഇതിന്റെ ഫലമായാണ് ഈ ദിനത്തില്‍ ഉറക്കമൊഴിഞ്ഞ് സ്ത്രീകള്‍ വ്രതം എടുക്കുന്നത്. 


Also Read: നിങ്ങൾ റേഷൻ കാർഡ് ഉടമകളാണോ? ഗ്യാസ് സിലിണ്ടർ ലഭിക്കും വെറും 500 രൂപയ്ക്ക്! 


ഈ വർഷം തിരുവാതിര വ്രതം ജനുവരി 6 നും ഉറക്കമൊഴിയുന്നത് ജനുവരി 5 നുമാണ്. ഈ വർഷത്തെ തിരുവാതിര വ്രതാനുഷ്ഠാനത്തിന് ഇരട്ടി ഫലമാണ് അതായത് വെള്ളിയാഴ്ചയും പൗർണമിയും തിരുവാതിരയും ചേർന്ന് വരുന്ന ദിനമാണ്. തിരുവാതിര ദിനം പുലർച്ചെ കുളികഴിഞ്ഞ ശേഷം നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക.  ഗായത്രി മന്ത്രം ചൊല്ലുന്നത് നല്ലതാണ്. ശേഷം കണ്ണെഴുതി സീമന്ത രേഖയിൽ പാർവ്വതി ദേവിയെ സ്മരിച്ചുകൊണ്ട് കുങ്കുമം അണിയുക.  വ്രതമെടുക്കുമ്പോൾ ആനി ദിവസം അരിയാഹാരം പൂർണ്ണമായും ഒഴിവാക്കുക. പഞ്ചാക്ഷരീ മന്ത്രം, പഞ്ചാക്ഷരീ സ്തോത്രം, ശിവപുരാണം, ശിവസഹസ്രനാമം എന്നിവ പാരായണം ചെയ്യുന്നത് ശിവപ്രീതയ്ക്കായി ചൊല്ലുന്നത് ഉത്തമം. ഭാര്യാഭർതൃഐക്യം വർധിപ്പിക്കാനായി ഈ ദിവസം നൂറ്റെട്ട് തവണ  "ഓം ശിവശക്‌തി ഐക്യരൂപിണ്യൈ നമഃ" എന്ന് ജപിക്കുക. 


പാതിരാപ്പൂചൂടൽ തിരുവാതിര രതിയിലാണ്. സ്ത്രീകൾ ഒത്തുകൂടി തിരുവാതിര കാലിച്ചതിന് ശേഷം ഈ ചടങ്ങുകൾ ആരംഭിക്കും. ചടങ്ങായിൽ ആദ്യം ദശപുഷ്പങ്ങൾ ഭഗവാന് സമർപ്പിക്കും. ശേഷം ഭക്തിയോടെ ദശ പുഷ്പം ചൂടണം എന്നതാണ് ചിട്ട. ദശപുഷ്പത്തിന്റെ ഓരോ പൂചൂടുന്നതിനും ഓരോ ഫലങ്ങളാണ് ലഭിക്കുന്നത് എന്നാണ് വിശ്വാസം.  തിരുവാതിരയുടെ പിറ്റേന്ന് ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച ശേഷം വ്രതം അവസാനിപ്പിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.