നിങ്ങൾ തൃക്കേട്ട നക്ഷത്രക്കാരാണോ എങ്കിൽ സമ്പാദ്യം ശത്രുക്കളായിരിക്കും.  പൊതുവേ ഈ നക്ഷത്രക്കാർ ശുദ്ധഹൃദയക്കാർ ആയിരിക്കും.  കൂടാതെ സ്വന്തം പ്രയത്നത്താൽ എല്ലാ സൗകര്യങ്ങളും നേടിയെടുക്കുകയും ചെയ്യും.  ഇവർക്ക് മറ്റുള്ളവരെ പെട്ടെന്ന് സ്വന്തം വശത്താക്കാനും കഴിയും.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: നാമജപം പോലെ ഫലമുണ്ട് ലിഖിത ജപത്തിനും  


മനസിലുള്ളത് വെട്ടിത്തുറന്ന് പറയുന്നത് ഇവരുടെ ഒരു സ്വഭാവ വിശേഷതയാണ്.  അതുകൊണ്ട് ഇവർ ധീരരാണെന്ന് വിചാരിക്കണ്ട കേട്ടോ ഇവരുടെ മനസ് വളരെ ലോലവും ചാഞ്ചാടുന്നതുമായിരിക്കും.  ഇവരുടെ ഏറ്റവും വലിയ പ്രശ്നം എന്നുപറയുന്നത് മുൻകോപം തന്നെയാണ്.  കാര്യങ്ങൾ രണ്ടിരട്ടിയാക്കി പറയാനും താല്പര്യമുള്ളവരാണ് ഇവർ. അതുകൊണ്ടുതന്നെ സുഹൃത്തുക്കളെ സമ്പാദിക്കുന്നതിനൊപ്പം നിരവധി ശത്രുക്കളേയും ഇവർ സമ്പാദിക്കും.  


ജീവിതശൈലികൾ മാറുന്നതിന് ഇവർക്ക് അധിക സമയമൊന്നും വേണ്ട.  ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ ഫലിതപ്രിയരും പാചക വിദഗ്ധരുമായിരിക്കും.  


Also read: ഗണപതിയ്ക്ക് പ്രിയം കറുക മാല


ഈ നക്ഷത്രക്കാർ ശോഭിക്കുന്ന മേഖലകൾ വാഹനസംബന്ധമായ ജോലികൾ, പട്ടാളം. ജലസേചനം, വൈദ്യുതി വിഭാഗം എന്നിവയാണ്.  കുന്തം പോലെ നിൽക്കുന്ന മൂന്ന് നക്ഷത്രങ്ങൾ ചേർന്നതാണ് തൃക്കേട്ട നക്ഷത്രം.  ഈ നക്ഷത്രം ശുഭകാര്യങ്ങൾക്കൊന്നും സ്വീകരിക്കില്ല.  ഈ നക്ഷത്രക്കാർക്ക് ട്യൂമർ, നടുവേദന, ഉദരരോഗം എന്നിവ പെട്ടെന്ന് വരാൻ സാധ്യതയുണ്ട്.  


ഈ നക്ഷത്രത്തിന്റെ ദേവത ഇന്ദ്രനാണ്, ഗണം- ആസുരമാണ്, ഭൂതം-വായു, വൃക്ഷം- വെട്ടി, യോനി-പുരുഷൻ, പക്ഷി-കോഴി