നാമജപം പോലെ ഫലമുണ്ട് ലിഖിത ജപത്തിനും

 നാമം ജപിക്കുമ്പോൾ മനസ്സ് മാത്രമാണ് മുഴുകിയിരിക്കുന്നതെങ്കിൽ ലിഖിത ജപത്തിൽ മനസും ശരീരവും മുഴുകുന്നു. 

Last Updated : Sep 19, 2020, 11:58 AM IST
    • 'ഓം നമോ നാരായണായ' എന്നോ 'ഓം നമ: ശിവായ' എന്നോ എഴുതുന്നതാണ് ലിഖിത ജപം.
    • മം എഴുതി തുടങ്ങിയാൽ അത് തീരുവോളം ശ്രദ്ധ മുഴുവനും അതിലായിരിക്കണം. എന്നാൽ മാത്രമേ പൂർണഫലസിദ്ധി ലഭിക്കുകയുള്ളു.
നാമജപം പോലെ ഫലമുണ്ട് ലിഖിത ജപത്തിനും

നാമജപം മനസിനും ശരീരരത്തിനും ഏറെ ഗുണകരമാണ്.  അതുപോലെതന്നെ ഫലസിദ്ധിയുള്ളതാണ് ലിഖിത ജപവും. 

'ഓം നമോ നാരായണായ' എന്നോ 'ഓം നമ: ശിവായ' എന്നോ എഴുതുന്നതാണ് ലിഖിത ജപം.  നാമജപത്തെ പോലെതന്നെ ഇതിലും ഭക്തിയും ശുദ്ധിയും അനിവാര്യമാണ്.  

Also read: ശനി ദോഷത്തിന് ശനിയാഴ്ച വ്രതം നോക്കണം.. 

നാമം ജപിക്കുമ്പോൾ മനസ്സ് മാത്രമാണ് മുഴുകിയിരിക്കുന്നതെങ്കിൽ ലിഖിത ജപത്തിൽ മനസും ശരീരവും മുഴുകുന്നു.  നാമം എഴുതി തുടങ്ങിയാൽ അത് തീരുവോളം ശ്രദ്ധ മുഴുവനും അതിലായിരിക്കണം.  എന്നാൽ മാത്രമേ പൂർണഫലസിദ്ധി ലഭിക്കുകയുള്ളു. 

Also read: ഹനുമാന് കുങ്കുമം സമർപ്പിക്കുന്നത് ഉത്തമം..!

നാമം എഴുതുമ്പോൾ ഇഷ്ട ദേവനെയോ ദേവിയെയോ മനസ്സിൽ ധ്യാനിക്കുന്നതും ആ രൂപം ഉള്ളിൽ നിറഞ്ഞ് കാണുകയും വേണം.  ശേഷം ഈ മന്ത്രം എഴുതിയ കടലാസിനെ പവിത്രമായി കാണുകയും പൂജാമുറിയിൽ സൂക്ഷിക്കുകയോ അല്ലെങ്കിൽ ക്ഷേത്രത്തിൽ സമർപ്പിക്കുകയോ വേണം.  

More Stories

Trending News