തൃശ്ശൂർ: പൂരത്തിലെ അവിഭാജ്യ ഘടകമായ കുടമാറ്റത്തിനായുള്ള കുട നിര്‍മാണം അന്തിമഘട്ടത്തിലെത്തി. വർണ്ണ വ്യത്യസ്‌തതകള്‍ കൊണ്ട് ജനങ്ങളെ ആനന്ദിപ്പിക്കാനായി സ്‌പെഷ്യൽ കുടകളും രഹസ്യ കേന്ദ്രത്തിൽ നിർമ്മാണം നടക്കുന്നുണ്ട്. കാഴ്ചക്കാർക്ക് നവ്യാനുഭവം പകരുന്ന കുടമാറ്റ ചടങ്ങ് ഇത്തവണയും ഗംഭീരമാക്കാനുള്ള ആവേശത്തിലാണ് തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

കുടമാറ്റ ചടങ്ങാണ് പൂരം വര്‍ണ്ണത്തില്‍ നിറക്കുന്ന പ്രധാന ആകർഷണം. നേർക്കുനേർ നിരന്നു നില്‍ക്കുന്ന ആനകള്‍ക്ക് മുകളില്‍ ഓരോ തവണയും കുടകള്‍ നിവര്‍ത്തുന്ന നിമിഷം പൂരപറമ്പിൽ ആവേശത്തിന്റെ അലയൊലികൾ മുഴങ്ങും. ഇടക്ക് സ്‌പെഷ്യൽ കുടകളുയർത്തി കാഴ്ചക്കാരെ ഇരു ദേവസ്വങ്ങളും അമ്പരപ്പിക്കും.


ALSO READ: Thrissur Pooram: പൂരാവേശത്തിൽ തൃശൂർ; നെയ്തലക്കാവിൻറെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തും


ഇത്തവണ പൂരം കെങ്കേമമാക്കാന്‍‍ രണ്ട് മാസം മുമ്പേ തുടങ്ങിയ കുടനിർമ്മാണ ജോലികള്‍ അന്തിമ ഘട്ടത്തിലെത്തി.തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളിലായി 1000 ത്തിന് മുകളില്‍ കുടകളാണ് തയ്യാറാക്കുന്നത്.  ഗുജറാത്തിലെ സൂറത്തില്‍ നിന്ന് നേരിട്ടെത്തിച്ച 10000 മീറ്റർ തുണി ഉപയോഗിച്ചാണ് കുട നിര്‍മാണം. 44 വര്‍ഷമായി പൂരത്തിന് കുടയൊരുക്കുന്ന വസന്തൻ കുന്നത്തങ്ങാടിക്കാണ് ഇത്തവണയും ചുമതല. ഏപ്രില്‍ 30 നാണ് തൃശൂര്‍ പൂരം. മെയ് ഒന്നിന് ഉപചാര ചൊല്ലല്‍ നടക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.