Thrissur Pooram: പൂരാവേശത്തിൽ തൃശൂർ; നെയ്തലക്കാവിൻറെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തും

Thechikkottukavu Ramachandran: ഇത്തവണയും എറണാകുളം ശിവകുമാർ എന്ന ആന തന്നെയാണ് തൃശൂർ പൂരവിളംബരത്തിന് തെക്കേ നട തള്ളിത്തുറക്കുക.

Written by - Zee Malayalam News Desk | Last Updated : Apr 20, 2023, 07:18 PM IST
  • 2019ലാണ് അവസാനമായി രാമചന്ദ്രൻ തൃശൂർ പൂരത്തിൻറെ ഭാഗമായത്.
  • തൃശൂർ പൂരവിളംബരത്തിന് ഇത്തവണയും എറണാകുളം ശിവകുമാർ എന്ന ആനയാണ് തെക്കേ നട തള്ളിത്തുറക്കുക.
  • 11 ആനകളാണ് നെയ്തലക്കാവ് എഴുന്നള്ളിപ്പിൽ പങ്കെടുക്കുക.
Thrissur Pooram: പൂരാവേശത്തിൽ തൃശൂർ; നെയ്തലക്കാവിൻറെ തിടമ്പേറ്റാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തും

തൃശൂർ: ഇത്തവണ തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തും. പൂരദിവസം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നെയ്തലക്കാവിൻറെ തിടമ്പേറ്റും. 2019ലാണ് അവസാനമായി രാമചന്ദ്രൻ തൃശൂർ പൂരത്തിൻറെ ഭാഗമായത്. 

തൃശൂർ പൂരവിളംബരത്തിന് ഇത്തവണയും എറണാകുളം ശിവകുമാർ എന്ന ആനയാണ് തെക്കേ നട തള്ളിത്തുറക്കുക. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ് എറണാകുളം ശിവകുമാർ തെക്കേ നട തള്ളിത്തുറന്ന് പൂര വിളംബരം നടത്തുക. 11 ആനകളാണ് നെയ്തലക്കാവ് എഴുന്നള്ളിപ്പിൽ പങ്കെടുക്കുക. കൊച്ചിൻ ദേവസ്വം ബോർഡ് വിളിച്ചു ചേർത്ത ഘടക പൂരങ്ങളുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ  തീരുമാനമുണ്ടായത്.  

ALSO READ: എസ്എസ്എൽസി ഫലം തീയ്യതി പ്രഖ്യാപിച്ചു, എങ്ങിനെ പരിശോധിക്കണം

നേരത്തെ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിലെ മറ്റ് എഴുന്നള്ളിപ്പുകളിൽ പങ്കെടുക്കേണ്ടെന്നായിരുന്നു തീരുമാനം. ഇക്കൊല്ലം രാമചന്ദ്രൻ വീണ്ടും പൂരത്തിന് ഇറങ്ങിയിരുന്നു. ഇതോടെ രാമചന്ദ്രന് തിടമ്പ് നൽകാൻ ആരാധകർ ആവശ്യപ്പെട്ടു. ഇത് തള്ളിയാണ് എറണാകുളം ശിവകുമാറിന് തിടമ്പ് നൽകിയത്. ഘടക പൂരങ്ങളുടെ സാമ്പത്തിക സഹായം വർധിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻറെ വരവോടെ പൂരനഗരിയിലേയ്ക്ക് ജനസാഗരം എത്തുന്ന നിലയിലേയ്ക്ക് പൂര വിളംബരം മാറി. 

സംസ്ഥാനത്ത് മൂന്നു ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  ഏപ്രിൽ 21 മുതൽ 23 വരെയാണ് സംസ്ഥാനത്ത് മഴക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 വരെ കിലോ മീറ്റർ വേ​ഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇടിമിന്നൽ സാധ്യതയുളളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചു.   

കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ മുൻകരുതൽ സ്വീകരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതബന്ധം വിച്ഛേദിക്കണം. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കണമെന്നും കാലാവഷ്ട വകുപ്പ് നി‍ർദ്ദേശിച്ചു.

0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്നും അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. 

Trending News