തൃശ്ശൂർ: വടക്കുംനാഥ ക്ഷേത്രത്തിൽ ഇന്ന് ആനയൂട്ട് നടക്കും. 15 ആനകൾ മാത്രമായിരിക്കും ഇത്തവണ ആനയൂട്ടിന് എത്തുന്നത്. അഞ്ച് വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഗജപൂജയും ഇത്തവണത്തെ പ്രത്യേകതകളാണ്. കർശനമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ചടങ്ങുകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ ബ്രാഹ്മ മുഹൂർത്തത്തിൽ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ പ്രത്യക്ഷ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടക്കും ശേഷം 8 മണിയോടുകൂടി പ്രധാനകവാടത്തിലൂടെ ആനകള് പൂമാലകളും ചന്ദനക്കുറികളും ചാർത്തി യഥാക്രമം പ്രവേശിക്കും


Also ReadRamayana Masa nalambalam temples Visit: കർക്കിടകമാസത്തിൽ നിർബന്ധമായും വേണ്ടുന്ന നാലമ്പല ദർശനം


ക്ഷേത്രത്തെ വലത്തുവച്ച് തെക്കേ ഗോപുരത്തിനു മുന്നിലായി വടക്കുംനാഥന് അഭിമുഖമായി ആനകൾ നിരക്കും. തുടർന്ന് കുട്ടികൊമ്പന് ഗജപൂജ ആരംഭിക്കും തുടര്ന്ന് ആനയൂട്ടും നടക്കും. പ്രത്യേകം തയ്യിറാക്കിയ ഭക്ഷണ പദാര്ത്ഥങ്ങള് ആനകള്ക്കു നല്കും. ശേഷം ഒരുമിച്ചുള്ള പ്രണാമത്തിനു ശേഷം പുറത്തു കടക്കുന്ന ആനകള് ഉച്ച വരെ തേക്കിന്കാടു മൈതാനിയില് ഉണ്ടായിരിക്കും


Also ReadSun Transit in Cancer: സൂര്യൻ കർക്കിടകം രാശിയിലേക്ക്; 12 രാശിക്കാർക്കും മാറ്റം


75 ആനകളാണ് സാധാരണ വടക്കുംനാഥൻ ചടങ്ങുകൾക്ക് ഉണ്ടാവാറുള്ളത്. കഴിഞ്ഞവർഷം കോവിഡ് പ്രതിസന്ധിയിൽ ഒരാന മാത്രമാക്കി ചടങ്ങുകൾ ചുരുക്കിയിരുന്നു. 


ആനയൂട്ടിനെത്തുന്ന ആനകൾ


CDB ശിവകുമാർ,2 തിരുവമ്പാടി ലക്ഷ്മി,3 മാനാടി കണ്ണൻ,4 കടമ്പാട്ട് ഗണപതി,5 ശങ്കരം കുളങ്ങര മണികണ്ടൻ,6 " ഉദയൻ,7 വാരിയത്ത് ജയരാജ്,8 കൊളക്കാടൻ കുട്ടി,9 ഊക്കൻ കുഞ്ചു,10 മുള്ളത്ത് ഗണപതി,11 ചെമ്പു കാവ് വിജയ് കണ്ണൻ,12 പാറന്നൂർ നന്ദൻ,13 വെട്ടത്ത് ഗോപികണ്ണൻ,14 വേണാട്ടുമറ്റം ശ്രീകുട്ടൻ,15 കുട്ടൻകുളങ്ങര അർജുൻ


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.