Sun Transit in Cancer: 2021 ജൂലൈ 16ന് അതായത് ഇന്ന് സൂര്യന്‍ കര്‍ക്കിടകം (Cancer) രാശിയിലേക്ക് പ്രവേശിക്കും. ഇതിനെ കര്‍ക്കടക സംക്രാന്തി അഥവാ കർക്കിടക സംക്രമം എന്നാണ് പറയുന്നത്. ജ്യോതിഷപരമായി ഈ സംക്രാന്തി വളരെ പ്രത്യേകമായി കണക്കാക്കപ്പെടുന്നു.
ഈ ദിവസം സൂര്യന്‍ മിഥുനം രാശിയില്‍ നിന്ന് കര്‍ക്കിടകം രാശിയിലേക്ക് പ്രവേശിക്കുകയും അത് ആഗസ്റ്റ് 17 വരെ ഇവിടെ തുടരുകയും ചെയ്യുന്നു. അതിന് ശേഷം ചിങ്ങ രാശിയിൽ പ്രവേശിക്കും.
Also Read: Friday വെള്ളിയാഴ്ച ഇപ്രകാരം ചെയ്യുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും
ഏതൊരു വ്യക്തിയുടെയും ജാതകത്തിൽ സൂര്യദേവൻ രാജകീയതയുടെ പൂർണ്ണ സന്തോഷം നൽകുന്നുവെന്നുണ്ടെങ്കിൽ അത്തരം വ്യക്തികൾ സമ്പന്നരും ബഹുമാനിക്കപ്പെടുന്നവരും വിജയികളുമാണ്.
മാത്രമല്ല അവൻ പോകുന്നിടത്തെല്ലാം തന്റെ ആകർഷകമായ വ്യക്തിത്വം കൊണ്ട് ജനങ്ങളെ തന്നിലേക്ക് ആകർഷിക്കുന്നു. ജ്യോതിഷ ശാസ്ത്രമനുസരിച്ച് സൂര്യദേവനാണ് ലോകത്തിന്റെ ആത്മാവ്. അദ്ദേഹമാണ് എല്ലാ ഗ്രഹങ്ങളുടെയും രാജാവ്.
അതുകൊണ്ടുതന്നെ അദ്ദേഹത്തെ ചിങ്ങം രാശിചക്രത്തിന്റെ ഭരണാധിപനായി കണക്കാക്കപ്പെടുന്നു. എന്തായാലും സൂര്യന്റെ കര്‍ക്കിടക രാശി സംക്രമണത്തില്‍ 12 രാശിക്കാര്‍ക്കും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്നു നോക്കാം..
Also Read: Tips for Friday: വെള്ളിയാഴ്ച ഇക്കാര്യങ്ങൾ ചെയ്യൂ, ലക്ഷ്മി ദേവിയുടെ കൃപ എപ്പോഴും ഉണ്ടാകും
മേടം (Aries): ഈ രാശിക്കാർക്ക് ഈ സമയം പൂര്‍വ്വിക സ്വത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ സമൂഹത്തില്‍ നിങ്ങൾക്കുള്ള ബഹുമാനം വര്‍ദ്ധിക്കും. ഈ സമയം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കും അനുകൂലമാണ്. സര്‍ക്കാര്‍ ജോലിയില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകുമെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ യാത്രാമാര്‍ഗം മികച്ചതായി കാണപ്പെടുന്നില്ല.
ഇടവം (Taurus): ഈ സമയത്ത് ഇവർക്ക് എല്ലാ ജോലികളും മികച്ചതായി പൂര്‍ത്തിയാക്കാന്‍ കഴിയും. കൂടാതെ നിങ്ങൾക്ക് ജോലിസ്ഥലത്ത് നല്ല ഫലങ്ങള്‍ ലഭിക്കും. ഈ കാലയളവിൽ കൈമാറ്റത്തിനായി കാത്തിരുന്നവര്‍ക്ക് വിജയം നേടാനാകും. ബിസിനസില്‍ പുരോഗതിക്ക് സാധ്യത. പങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ ലാഭം.
മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് സാമ്പത്തികമായി ഈ കാലയളവ് നല്ലതായിരിക്കും. സഹോദരങ്ങളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ പണം സമ്പാദിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ഒരു വലിയ ഇടപാട് നടത്താനാകും.
Also Read: ശങ്കരാചാര്യർ രചിച്ച ഈ സ്തോത്രം ദിനവും ചൊല്ലുന്നത് ഉത്തമം
കര്‍ക്കിടകം (Cancer): ഈ സമയത്ത് കര്‍ക്കിടകം രാശിക്കാര്‍ അക്ഷമരാകും. വിദ്യാര്‍ത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും അവരുടെ ജീവിതത്തിലെ പ്രവര്‍ത്തനങ്ങളില്‍ മന്ദത ഉണ്ടാകും. അവരുടെ അന്തസ്സും സാമൂഹിക നിലയും വർദ്ധിക്കുമെങ്കിലും ആരോഗ്യപ്രശ്നങ്ങളിൽ അവർ ജാഗ്രത പാലിക്കേണ്ടതുണ്ട്. അന്തസ്സും സാമൂഹിക നിലയും വർദ്ധിക്കുമെങ്കിലും ആരോഗ്യപ്രശ്നങ്ങളിൽ അവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ചിങ്ങം (Leo): നിങ്ങള്‍ ഒരു ബിസിനസ്സ് ഉടമയാണെങ്കില്‍ ഈ കാലയളവില്‍ നിങ്ങള്‍ ചെയ്യുന്ന ഡീലുകളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. നിങ്ങൾ വിദേശകാര്യങ്ങളില്‍ ഏര്‍പ്പെടുന്ന ഏതൊരു ബിസിനസ്സിലും നേട്ടം കൊയ്യും. മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കും നല്ല സമയം ആരംഭിക്കും. എങ്കിലും ശത്രുക്കളെ കരുതിയിരിക്കുക ഇത് നിങ്ങള്‍ക്ക് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാക്കും. ഈ കാലയളവില്‍ നിങ്ങളുടെ പഴയ പ്രണയം വീണ്ടും പുതുക്കാന്‍ നിങ്ങള്‍ താല്പര്യം കാണിക്കും.
കന്നി (Virgo): ഈ രാശിമാറ്റം കന്നി രാശിക്കാര്‍ക്ക് ഫലപ്രദമാണെന്ന് കാണാം. ഈ സമയം നിങ്ങള്‍ക്ക് പണത്തിന്റെ കുറവുണ്ടാകില്ല. പണം കൂടുതല്‍ ചെലവഴിക്കുമെങ്കിലും വരുമാനം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. സമൂഹത്തില്‍ നിങ്ങളുടെ പദവിയും അന്തസ്സും വര്‍ദ്ധിക്കും. ഇവർക്ക് അപ്രതീക്ഷിതമായ നിരവധി മനോഹരമായ ഫലങ്ങൾ ലഭിക്കും. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാകും. പുതിയ ദമ്പതികൾക്ക് കുട്ടികളെ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിസ്സംഗത ഉണ്ടാകും.
Also Read: Friday Remedies: വെള്ളിയാഴ്ച ഇക്കാര്യങ്ങൾ ചെയ്യൂ, ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടൂ
തുലാം (Libra): സൂര്യന്റെ സംക്രമണം ഈ രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ജോലിസ്ഥലത്ത് പേരും പ്രശസ്തിയും നേടാന്‍ കഴിയും. സര്‍ക്കാര്‍ മേഖലയില്‍ ജോലി തേടുന്നവര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പ്രമോഷന്‍ ലഭിക്കും ഒപ്പം നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് സ്ഥലം മാറ്റവും ലഭിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും തീരുമാനമെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽപ്പോലും, ഈ അവസരം അനുകൂലമായിരിക്കും.
വൃശ്ചികം (Scorpio): വൃശ്ചികം രാശിക്കാർക്ക് സൂര്യന്റെ സംക്രമണം വളരെ ശുഭകരമായിരിക്കും. ഭാഗ്യം പിന്തുണയ്ക്കും. എല്ലാവരും ജോലിസ്ഥലത്ത് നിങ്ങളെ വിലമതിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്കും ഇത് നല്ല സമയമാണ്. ബിസിനസില്‍ ലാഭമുണ്ടാകും. ഏതെങ്കിലും പുതിയ സര്‍ക്കാര്‍ ടെന്‍ഡറിന് അപേക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനും അനുകൂല സമായമായിരിക്കും.
ധനു (Sagittarius): ധനു രാശിക്കാർക്ക് സമ്മിശ്രമായിരിക്കും. ഈ രാശിമാറ്റം പൊരുത്തക്കേടിനെ പ്രതിനിധീകരിക്കുന്നു. ഈ സമയം ഇവർക്ക് മികച്ചതല്ല. എല്ലാം നേടാന്‍ നിങ്ങള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട് അത് പഠനമായാലും തൊഴിലായാലും ശരി. തടസങ്ങൾ നേരിടേണ്ടിവരും. ബിസിനസ്സിലെ ഗൂഡാലോചനയുടെ ഇരയാകുന്നത് ഒഴിവാക്കുക. ഹൃദ്രോഗത്തെക്കുറിച്ച് ശ്രദ്ധിക്കുക. മരുന്നുകളിൽ നിന്നുള്ള റീയാക്ഷനും അണുബാധകളും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. മതത്തിലും ആത്മീയതയിലും താൽപര്യം വർദ്ധിക്കും. അന്തസ്സും സാമൂഹിക പദവിയും വർദ്ധിക്കും. കോടതി കേസുകളുമായി ബന്ധപ്പെട്ട തർക്കങ്ങളും പ്രശ്നങ്ങളും പുറത്ത് പരിഹരിക്കണം.
Also Read: വീട്ടിൽ സന്തോഷവും സമൃദ്ധിയും നിലനിർത്താൻ ആഗ്രഹിക്കുന്നോ, എന്നാൽ രാവിലെ ഇക്കാര്യങ്ങൾ ചെയ്യുക
മകരം (Capricon): മകരം രാശിക്കാർക്ക് വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചെറിയ കാലതാമസം ഉണ്ടാകും. മരുമക്കളുടെ ഭാഗത്തുനിന്നും തർക്കങ്ങൾ വർദ്ധിച്ചേക്കാം. ഔദ്യോഗിക ബിസിനസ്സിൽ പുരോഗതി ഉണ്ടെങ്കിലും സാധാരണ ബിസിനസ്സ് ചെയ്യുന്നത് ഒഴിവാക്കുക. ദൈനംദിന വ്യാപാരികൾക്ക് സമയം താരതമ്യേന മികച്ചതായിരിക്കും. കാത്തിരിക്കുന്ന ജോലികൾ കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാർ വകുപ്പുകളിൽ പൂർത്തിയാക്കും.
കുഭം (Aquarius): കുംഭം രാശിക്കാരുടെ ആറാം ഭാവത്തില്‍ സൂര്യന്‍ സഞ്ചരിക്കും. ഇത് വഴക്കുകള്‍, രോഗങ്ങള്‍, മത്സരം എന്നിവയുടെ ഗൃഹമാണ്. ദാമ്പത്യ ജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. തൊഴില്‍പരമായി, നിങ്ങള്‍ പങ്കാളിത്തത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, നിയമപരമായ പ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ ജോലി തേടുന്നവര്‍ക്ക് ഇത് ഭാഗ്യ സമയമായിരിക്കും. യാത്രയുമായി ബന്ധപ്പെട്ട സാധ്യതകളും നിലവിലുണ്ട്.
മീനം (Pisces): ഈ രാശിചക്രത്തിലെ ആളുകൾക്ക് ഗവേഷണത്തിലും കണ്ടുപിടിത്ത പ്രവർത്തനങ്ങളിലും വിജയം ലഭിക്കും. എന്നിരുന്നാലും നിങ്ങൾ ചെയ്യുന്ന ജോലി അനുസരിച്ച് ഫലം ലഭിക്കുന്നില്ല. മതത്തിലും ആത്മീയതയിലും താൽപര്യം വർദ്ധിക്കും. മുതിർന്ന കുടുംബാംഗങ്ങളുടെയും മുതിർന്ന സഹോദരങ്ങളുടെയും പിന്തുണയും ഉണ്ടാകും. ഏതെങ്കിലും മത്സരപരീക്ഷകളില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് ഭാഗ്യത്തിന്റെ ഒരു വശം കൂടെയുണ്ടാകും. ഒരു വിദേശ ജോലി അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി പ്രവേശനത്തിന് അപേക്ഷിക്കാനും ഈ കാലയളവ് ഗുണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...