വീട്ടിൽ മണിപ്ലാന്റ് വളർത്തിയാൽ പണത്തിന് കുറവുണ്ടാകില്ലെന്നാണ് വിശ്വാസം. വീട്ടിൽ പോസിറ്റിവിറ്റി ഉണ്ടാകാനും സാമ്പത്തിക പ്രതിസന്ധി ഇല്ലാതിരിക്കാനും മണി പ്ലന്റ് വീട്ടിൽ വളർത്തുന്നത് നല്ലതാണെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. എന്നാൽ, മണി പ്ലാന്റ് വളർത്തുന്നതിൽ വരുത്തുന്ന ചില തെറ്റുകൾ വിപരീത ഫലം ചെയ്യും. ഇത് സാമ്പത്തിക നേട്ടത്തിന് പകരം നഷ്ടം ഉണ്ടാക്കിയേക്കാം. പുരോ​ഗതിയെ തടസപ്പെടുത്തും. മണി പ്ലാന്റ് നടുമ്പോഴും വളർത്തുമ്പോഴും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റൊരു വീട്ടിൽ നിന്നോ സ്ഥലത്ത് നിന്നോ അവരുടെ അനുവാദം കൂടാതെയോ അവർ അറിയാതെയോ മണി പ്ലാന്റ് എടുക്കരുത്. ഇത് മോഷണത്തിന് തുല്യമായാണ് കണക്കാക്കുന്നത്. മണി പ്ലാന്റ് മോഷ്ടിച്ച് നടുന്നത് വീട്ടിൽ നെ​ഗറ്റീവ് എനർജിയും ദാരിദ്ര്യവും ഉണ്ടാകുന്നതിന് കാരണമാകും. ഇത്തരത്തിൽ മണി പ്ലാന്റ് വളർത്തുന്നത് അശുഭഫലങ്ങൾക്ക് കാരണമാകും.


ALSO READ: തിന്മയ്ക്ക് മേൽ നന്മയുടെ വിജയം; നവരാത്രിയോട് അനുബന്ധിച്ച് ബൊമ്മക്കൊലു ഒരുക്കി ഭക്തർ


മണി പ്ലാന്റ് ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിശ്വാസം. ഇതിനാൽ തന്നെ മോഷണത്തിലൂടെ ഇത് എടുത്ത് വളർത്തുന്നത് ലക്ഷ്മി ദേവിയുടെ കോപത്തിന് കാരണമാകും. ലക്ഷ്മി ദേവിയുടെ കോപം വീട്ടിൽ നിഷേധാത്മക ശക്തി നിറയുന്നതിന് കാരണമാകും. ഇത് ദാരിദ്ര്യത്തിലേക്കും കഷ്ടതകളിലേക്കും നയിക്കും. മണിപ്ലാന്റ് വീടുകളിൽ നിന്ന് ആർക്കും കൊടുക്കുകയോ വാങ്ങുകയോ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇത് നഴ്സറിയിൽ നിന്ന് വാങ്ങി വീട്ടിൽ നടുന്നതാണ് നല്ലത്.


മണി പ്ലാന്റ് വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


- മണി പ്ലാന്റിന്റെ വള്ളികൾ എപ്പോഴും മുകളിലേക്ക് വളർത്താൻ ശ്രദ്ധിക്കണം. ഇവ താഴേക്ക് വളരുന്നതും നിലം തൊട്ടുകിടക്കുന്നതും നല്ലതല്ല. ഇത് നിലത്ത് തൊടാതെ കിടക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു.


- മണി പ്ലാന്റ് വീടിന്റെ തെക്ക്-കിഴക്ക് ദിശയിൽ നടുന്നതിന് ശ്രദ്ധിക്കണം. ശരിയായ ദിശയിലല്ല ഇവ നടുന്നതെങ്കിൽ ​ഗുണത്തിന് പകരം ദോഷമാണുണ്ടാകുക. അതിനാൽ മണി പ്ലാന്റ് തെക്ക് കിഴക്ക് ദിശയിൽ തന്നെ വളർത്താൻ ശ്രമിക്കുക.


- മണി പ്ലാന്റ് നിലത്ത് നടുകയോ വളർത്തുകയോ ചെയ്യരുത്. ഇത് മൺപാത്രത്തിലോ ​ഗ്ലാസ് പാത്രത്തിലോ നടുന്നതാണ് നല്ലത്. പ്ലാസ്റ്റിക് പാത്രത്തിനേക്കാൾ നല്ലത് മൺപാത്രമോ ​ഗ്ലാസ് പാത്രമോ ആണ്. ഇത്തരത്തിൽ കൃത്യമായി മണി പ്ലാന്റ് വളർത്തുന്നത് വീട്ടിൽ പോസിറ്റീവ് എനർജിയുണ്ടാകാനും സമ്പത്ത് ഉണ്ടാകാനും സഹായിക്കും.


Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.