Navratri 2024: തിന്മയ്ക്ക് മേൽ നന്മയുടെ വിജയം; നവരാത്രിയോട് അനുബന്ധിച്ച് ബൊമ്മക്കൊലു ഒരുക്കി ഭക്തർ

Navaratri celebrat​ions: ബൊമ്മക്കൊലു ഒരുക്കി വിശ്വാസത്തിൻറെ നിറക്കാഴ്ച്ചയൊരുക്കി കൽപ്പറ്റയിലെ ശ്രീ അയ്യപ്പ മഹാക്ഷേത്രം.

Written by - Zee Malayalam News Desk | Last Updated : Oct 12, 2024, 05:35 PM IST
  • കൽപ്പറ്റ ബ്രാഹ്മണസഭയിലെ വനിതാ വിഭാഗമാണ് ക്ഷേത്രത്തിൽ ബൊമ്മക്കൊലു തയ്യാറാക്കിയത്
  • ദേവിയുടെ വിവിധ ഭാവത്തിലും രൂപത്തിലുമുള്ള നിരവധി ബൊമ്മകളുണ്ട് ബൊമ്മക്കൊലു ഉത്സവത്തിൽ
Navratri 2024: തിന്മയ്ക്ക് മേൽ നന്മയുടെ വിജയം; നവരാത്രിയോട് അനുബന്ധിച്ച് ബൊമ്മക്കൊലു ഒരുക്കി ഭക്തർ

വയനാട്: നവരാത്രി ഉത്സവത്തോടനുബന്ധിച്ച് വയനാട് കൽപ്പറ്റ ശ്രീ അയ്യപ്പ മഹാക്ഷേത്രത്തിൽ കാഴ്ചവിരുന്നൊരുക്കി ബൊമ്മക്കൊലു ഉത്സവം. കൽപ്പറ്റ ബ്രാഹ്മണസഭയിലെ വനിതാ വിഭാഗമാണ് ക്ഷേത്രത്തിൽ ബൊമ്മക്കൊലു തയ്യാറാക്കിയത്. നിരവധി ആളുകളാണ് വര്‍ണാഭമായ കാഴ്‌ച വിസ്‌മയം കാണാന്‍ ഇവിടേക്കെത്തുന്നത്.

തിന്മയ്ക്ക് മേൽ നന്മയുടെ വിജയത്തിൻറെ പ്രതീകം. ബൊമ്മക്കൊലു ഒരുക്കി വിശ്വാസത്തിൻറെ നിറക്കാഴ്ച്ചയൊരുക്കി കൽപ്പറ്റയിലെ ശ്രീ അയ്യപ്പ മഹാക്ഷേത്രം. ദേവിയുടെ വിവിധ ഭാവത്തിലും രൂപത്തിലുമുള്ള നിരവധി ബൊമ്മകളുണ്ട് ബൊമ്മക്കൊലു ഉത്സവത്തിൽ. നവരാത്രിയോടനുബന്ധിച്ച് ഒൻപത് ദിവസവും പ്രത്യേക പൂജകളുണ്ട് ബൊമ്മക്കൊലുവിൽ.

കൽപ്പറ്റ ബ്രാഹ്മണസഭയിലെ വനിതാ വിഭാഗമാണ് ശ്രീ അയ്യപ്പ മഹാക്ഷേത്രത്തിൽ ബൊമ്മക്കൊലു തയ്യാറാക്കിയത്. ദാരിക നിഗ്രഹത്തിനായി ശക്തി വർധിപ്പിക്കുന്നതിന് കാളി തപസനുഷ്‌ഠിക്കുമ്പോൾ ദേവിക്ക് പിന്തുണയർപ്പിക്കാൻ എത്തിയ ദേവഗണങ്ങളെ സൂചിപ്പിക്കുന്നതാണ് ബൊമ്മക്കൊലു.

ALSO READ: ശബരിമലയില്‍ ഇത്തവണ ബുക്കിം​ഗ് ഓൺലൈനായി മാത്രം; യാത്രാ വഴി തെരഞ്ഞെടുക്കാനും അവസരം

ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലൊക്കെയാണ് ബോമ്മക്കൊലു പ്രാധാന്യമുള്ളതെങ്കിലും തളി ബ്രാഹ്മണ സമൂഹം ഏറെ വർഷങ്ങളായി ബൊമ്മക്കൊലു ഉത്സവം ആചരിക്കുന്നുണ്ട്. 11 മരപ്പലകകളിൽ തീർത്ത പടികളിലാണ് വലുപ്പത്തിനും സ്ഥാനത്തിനും അനുസരിച്ച് ദേവീദേവന്മാരുടെ ബോമ്മകൾ നിരത്തി വയ്ക്കുന്നത്.

അഷ്‌ടലക്ഷ്‌മി, സീതാരാമൻ, നരസിംഹം, വിവിധ ദേവതകൾ, പക്ഷിമൃഗാദികൾ, പൂക്കൾ എന്നിവയാണ് പടികളിൽ വയ്ക്കുന്നത്. നവരാത്രി ദിവസങ്ങളിൽ ഓരോ ദിവസവും പ്രത്യേക പൂജകളും ചടങ്ങുകളുമുണ്ട് ബൊമ്മക്കൊലുവിൽ. ഭക്തിയോടൊപ്പം കണ്ണിന് വർണാഭമായ കാഴ്‌ച വിസ്‌മയം ഒരുക്കുന്ന ബൊമ്മക്കൊലു കാണാൻ നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News