Vastu Tips: എല്ലാ വീടുകളിലും കാണാൻ കഴിയുന്നതാണ് ചിലന്തി വലകൾ. നമ്മൾ എത്ര വൃത്തിയാക്കിയാലും അത് വീണ്ടും വീണ്ടും വരും. ഇവ ദാരിദ്ര്യത്തിന്റെ സൂചകമായി കണക്കാക്കപ്പെടുന്നു. ചിലപ്പോൾ ചിലന്തിവലകൾ നമ്മുടെ കണ്ണിൽപെട്ടെന്ന് വരില്ല. അല്ലെങ്കിൽ ചിലപ്പോൾ അതിനെ നമ്മൾ അവ​ഗണിക്കുകയും ചെയ്യും. എന്നാൽ ഇനി അങ്ങനെ അവണിക്കരുത്. കാരണം ഇവ വൃത്തിയാക്കാതെ അവ​ഗണിച്ച് വിടുന്നത് ചിലപ്പോൾ നിങ്ങളെ ദരിദ്രരാക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കിടപ്പുമുറിയിലോ ജനലുകളിലോ വാതിലുകളിലോ ചുവരുകളിലോ ചിലന്തിവലകളിരിക്കുന്നത് ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കും. ഭാര്യാഭർത്താക്കന്മാർക്കിടയിൽ അകലം ഉണ്ടാകാൻ സാധ്യതയുണ്ട്.


കുളിമുറിയിലോ ടോയ്ലറ്റിലോ ചിലന്തിവലകൾ കണ്ടാൽ അതും എത്രയും വേ​ഗം വൃത്തിയാക്കുക. ഇല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ രോ​ഗവും ദുഃഖവും വന്നുചേരും. വീട്ടിൽ അസ്വസ്ഥതകൾ ഉടലെടുക്കും.


Also Read: Astro Predictions: ബിസിനസിൽ നേട്ടം, പുതിയ അവസരങ്ങൾ തേടിയെത്തും; ഡിസംബർ 26 മുതൽ ജനുവരി 1 വരെ നിങ്ങൾക്കെങ്ങനെ?


 


വീടിന്റെ മേൽക്കൂരയുടെ ഏതെങ്കിലും മൂലയിൽ ചിലന്തിവലകൾ ഉണ്ടെങ്കിൽ, അവ ഉടൻ നീക്കം ചെയ്യുക. ഇവ ചിലപ്പോൾ നമ്മൾ അ​ഗണിച്ചെന്ന് വരാം. എന്നാൽ ഇനി അത് പാടില്ല. ഇവ മൂലം പണനഷ്ടം സംഭവിക്കും. 


അടുക്കളയിൽ ചിലന്തിവലയുള്ളത് ജീവിതത്തിൽ രോഗങ്ങൾ ക്ഷണിച്ചുവരുത്തുന്നു. ​ഗൃഹനാഥന് അത് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കും.ഗ്യാസ്-സ്റ്റൗവിന്റെ അടിയിലൊക്കെയായി ചിലന്തിവലകൾ കണ്ടാൽ ഉടൻ നീക്കം ചെയ്യേണ്ടതാണ്.


വീട്ടിലെ ആരാധനാലയം അല്ലെങ്കിൽ വിളക്ക് കൊളുത്തുന്നയിടം ഏറ്റവും പവിത്രമായി കണക്കാക്കപ്പെടുന്നു. പോസിറ്റീവ് എനർജി നിറഞ്ഞ് നിൽക്കുന്ന ഇവിടെ ചിലന്തിവലകൾ ഉണ്ടെങ്കിൽ, വ്യക്തിയുടെ ഭാഗ്യം ദൗർഭാഗ്യമായി മാറാൻ തുടങ്ങും. അനാവശ്യമായ കലഹം, സാമ്പത്തിക നഷ്ടം, അങ്ങനെ എല്ലാ സങ്കടങ്ങളും ജീവിതത്തിൽ വന്നു തുടങ്ങും. ആരാധന കൊണ്ട് ഫലമുണ്ടായെന്ന് വരില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.