Astro Predictions: ബിസിനസിൽ നേട്ടം, പുതിയ അവസരങ്ങൾ തേടിയെത്തും; ഡിസംബർ 26 മുതൽ ജനുവരി 1 വരെ നിങ്ങൾക്കെങ്ങനെ?

Weekly Horoscope: ഉയർച്ച താഴ്ച്ചകൾ നിറഞ്ഞ ആഴ്ചയായിരിക്കും കർക്കടകം രാശിക്കാർക്ക് ഡിസംബർ 26 മുതൽ ജനുവരി 1 വരെയുള്ള ദിവസങ്ങൾ   

Written by - Zee Malayalam News Desk | Last Updated : Dec 26, 2022, 11:14 AM IST
  • ഇടവം രാശിക്കാർക്ക് ബിസിനസ് കാര്യത്തിൽ മികച്ച നേട്ടങ്ങളുണ്ടാകും.
  • കല, ഫാഷൻ, വിനോദം തുടങ്ങിയ മേഖലകളുമായി ബന്ധമുള്ളവർക്ക് നേട്ടങ്ങൾ ലഭിക്കും.
  • ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
Astro Predictions: ബിസിനസിൽ നേട്ടം, പുതിയ അവസരങ്ങൾ തേടിയെത്തും; ഡിസംബർ 26 മുതൽ ജനുവരി 1 വരെ നിങ്ങൾക്കെങ്ങനെ?

ഓരോ ആഴ്ചകളെ കുറിച്ചും അല്ലെങ്കിൽ ഓരോ ദിവസത്തെ കുറിച്ചും എല്ലാവർക്കും പ്രതീക്ഷകൾ ഉണ്ടാകും. വരാനിരിക്കുന്ന ദിവസം നല്ലതായിരിക്കണം, ജോലിയെ കുറിച്ചുള്ള ചിന്ത അങ്ങനെ ഒരുപാട് കാര്യങ്ങൾ മനസിലുണ്ടാകും. ജീവിതത്തിലോ ജോലിയിലോ മുന്നോട്ട് പോകുന്നതിന് പുതിയ തീരുമാനങ്ങളെടുക്കുന്നതിന് മുൻപ്  ഗ്രഹങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ച് പഠിക്കുകയും അതിനനുസരിച്ച് ദിവസം ക്രമീകരിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ദിവസം മികച്ചതാക്കാൻ സഹായിക്കും. നിങ്ങളുടെ രാശിചിഹ്നങ്ങൾ അനുസരിച്ച് വരുന്ന ആഴ്ച ( ഡിസംബർ 26 മുതൽ ജനുവരി 1) നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം. മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി രാശിക്കാരുടെ രാശിഫലമാണ് ഇവിടെ കൊടുക്കുന്നത്. ഈ ആഴ്ച ഇവർക്ക് എത്രമാത്രം പ്രത്യേകതകൾ നിറഞ്ഞതാണെന്ന് നോക്കാം...

മേടം - മേടം രാശിക്കാർക്ക് ഈ ആഴ്ച വളരെ വിശേഷപ്പെട്ട ആഴ്ചയായിരിക്കും. ശശ യോ​ഗയുടെ​ഗുണം ഈ ആഴ്ച നിങ്ങൾക്ക് ലഭിക്കും. മുടങ്ങിക്കിടക്കുന്ന ചില ജോലികൾ ചെയ്ത് തീർക്കും. പ്രണയ ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ആരോഗ്യം ശ്രദ്ധിക്കുക.

ഇടവം - ബിസിനസ് കാര്യത്തിൽ മികച്ച നേട്ടങ്ങളുണ്ടാകും. കല, ഫാഷൻ, വിനോദം തുടങ്ങിയ മേഖലകളുമായി ബന്ധമുള്ളവർക്ക് നേട്ടങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വായ്പകൾ എടുക്കുന്നത് ഒഴിവാക്കുക. വിദ്യാർത്ഥികൾ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഈ ആഴ്ച മികച്ചതാണ്.

Also Read: Mercury Transit: ഡിസംബർ അവസാനത്തോടെ ബുധൻ രണ്ടു തവണ സഞ്ചാരം മാറ്റും; ഈ 4 രാശിക്കാരുടെ തലവര തെളിയും!

 

മിഥുനം - ഈ ആഴ്ച അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കും. വായ്പ എടുക്കുന്നത് ഒഴിവാക്കുക. പരിക്ക് സംഭവിക്കാനുള്ള സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. വിട്ടുമാറാത്ത രോഗങ്ങളുണ്ടെങ്കിൽ അത് അവഗണിക്കരുത്. ഡോക്ടറുടെ ഉപദേശം കൃത്യമായി പാലിക്കുക.

കർക്കടകം - കർക്കടക രാശിക്കാർക്ക് ഈ ആഴ്ച ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിക്കുക. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ അശ്രദ്ധ കാണിക്കരുത്. ബിസിനസിൽ ലാഭം നേടാൻ കഴിയും. പുതിയ വർഷം നിങ്ങൾക്ക് നല്ല അവസരങ്ങൾ നൽകുന്നു. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. കോഴ്‌സ് പൂർത്തിയാക്കാൻ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് നേരിടാം. 

കന്നി - ആഴ്ചയുടെ തുടക്കത്തിൽ ചില വെല്ലുവിളികൾ വന്നേക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യം മൂലം വിഷമിക്കും. പണത്തിന്റെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിക്ഷേപങ്ങൾ നടത്താതിരിക്കുക. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. വിദ്യാർത്ഥികൾക്ക് നല്ല വാർത്തകൾ ലഭിക്കും. തൊഴിൽ മേഖലകളിൽ നേട്ടം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News