Shukra Rashi Parivartan 2022: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാശികളുടെ മാറ്റം എല്ലാ മനുഷ്യരുടെയും ജീവിതത്തെ ബാധിക്കുന്നു. ഗ്രഹങ്ങളുടെ രാശിചക്രത്തിലെ മാറ്റം ഒരു വ്യക്തിയുടെ വ്യക്തിത്വത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റം കൊണ്ടുവരുന്നു. സമാനമായ ഒരു മാറ്റമാണ് മാർച്ച് 31 നും സംഭവിക്കാൻ പോകുന്നത്. ശുക്രന്റെ രാശിയാണ് മാറാൻ പോകുന്നത്. ശുക്രൻ കുംഭത്തിൽ പ്രവേശിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ശുക്രന്റെ മാറ്റം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്നും അതിനായി ചെയ്യേണ്ട 5 കാര്യങ്ങളും അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budhaditya Yoga: ഇന്ന് ഈ രാശിയിൽ രൂപപ്പെടും ബുധാദിത്യയോഗം, 5 രാശിക്കാർക്ക് വരുന്ന 15 ദിവസം ശുഭകരം


ശുക്രന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് വമ്പൻ ഗുണം ലഭിക്കും


മേടം (Aries): 


ഈ രാശിക്കാർക്ക് ശുക്രന്റെ രാശി മാറ്റം നല്ലതായിരിക്കും. രാശി മാറുന്ന വേളയിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലി ചെയ്യുന്നവർക്ക് പ്രത്യേക വിജയം ലഭിക്കും. കരിയറിൽ മികച്ച പ്രകടനം കാണാൻ കഴിയും. കൂടാതെ ജോലിസ്ഥലത്ത് പ്രശംസയും ലഭിക്കും. വിദേശ സമ്പർക്കം പുലർത്തുന്നവർക്ക് പെട്ടെന്ന് ധനലാഭമുണ്ടാകും. ബിസിനസിൽ കുടുങ്ങികിടന്ന പണം തിരികെ ലഭിക്കും.


ഇടവം (Taurus): 


ശുക്രന്റെ രാശിമാറ്റം ഇടവ രാശിക്കാർക്കും ശുഭകരമായിരിക്കും. നേരത്തെ നടത്തിയ നിക്ഷേപത്തിൽ നിന്നും മികച്ച വരുമാനം ലഭിക്കും. സർക്കാർ ജോലി ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. പ്രണയ ജീവിതത്തിന് ഈ രാശിമാറ്റം നല്ലതായിരിക്കും. ജോലിസ്ഥലത്ത് ജോലിക്ക് അംഗീകാരം ലഭിക്കും. ഉദ്യോഗസ്ഥരെ പ്രീതിപ്പെടുത്താൻ സാധിക്കും.


Also Read: Horoscope March 24, 2022: ഇന്ന് മിഥുനം രാശിക്കാർക്ക് നല്ല ദിനം, തുലാം രാശിക്കാർക്ക് ജോലിയിൽ നല്ല അവസരം ലഭിക്കും!


തുലാം (Libra):  


സാമ്പത്തികമായും ബിസിനസിലും ലാഭമുണ്ടാകും. വ്യക്തിപരമായ ജീവിതത്തിൽ നല്ല ഫലങ്ങൾ ലഭിക്കും. ബിസിനസിൽ അധിക ലാഭം ഉണ്ടാകും. ഒപ്പം ദാമ്പത്യ ജീവിതത്തിൽ വിജയം ലഭിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുമായി സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കും.


ധനു(Sagittarius):


ശുക്രന്റെ സംക്രമം ഈ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ട്രാൻസിറ്റ് കാലയളവിൽ പണം സമ്പാദിക്കുന്നതിൽ നിങ്ങൾ വിജയിക്കും. കോടതിയിൽ നടക്കുന്ന ഏത് കേസിന്റെയും വിധി നിങ്ങൾക്ക് അനുകൂലമായി വരും. ജോലിയിൽ അധിക ചുമതലകൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്. സ്ഥാനമാനങ്ങൾ വർദ്ധിക്കും. ഇതുകൂടാതെ ബിസിനസ്സിൽ വിപുലീകരണം ഉണ്ടാകാം.


Also Read: ഈ 4 രാശിക്കാരിൽ എപ്പോഴും ഉണ്ടാകും സമ്പത്തിന്റെ ദേവനായ കുബേരന്റെ അനുഗ്രഹം!


ശുക്രന്റെ സംക്രമ സമയത്ത് എന്തുപായം ചെയ്യണം?


>> ശുക്രൻ സംക്രമിക്കുന്ന സമയത്ത് വെള്ള നിറത്തിലുള്ള സാധനങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്.


>> ശുക്രനെ ശക്തിപ്പെടുത്താൻ വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുക. ഒപ്പം ലക്ഷ്മി ദേവിക്ക് വെളുത്ത മധുരപലഹാരങ്ങൾ സമർപ്പിക്കുക.


>> വെള്ളിയാഴ്ച അശരണർക്ക് അരി, പാൽ, വെള്ള നിറത്തിലുള്ള മധുരപലഹാരങ്ങൾ, വെള്ള വസ്ത്രങ്ങൾ, പഞ്ചസാര മുതലായവ  ദാനം ചെയ്യുക.


>> ജ്യോതിഷ ശാസ്ത്ര പ്രകാരം കൈയിൽ വെള്ളി വളകളും കഴുത്തിൽ സ്ഫടിക മാലയും ധരിക്കുന്നതിലൂടെ ശുക്രൻ ശക്തിപ്പെടുന്നുവെന്നാണ്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.