Venus transit 2022: ശുക്രന്റെ രാശിമാറ്റം; ഓഗസ്റ്റ് ഏഴ് വരെ ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം
ശുക്രന്റെ രാശിമാറ്റം സംഭവിച്ചിരിക്കുന്ന ഈ കാലയളവിൽ കർക്കടകം രാശിക്കാരുടെ കുടുംബജീവിതം അനുകൂലമായിരിക്കില്ല. കൂടാതെ ഈ സമയത്ത് നിങ്ങൾക്ക് അധിക ചിലവുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.
ഇന്ന് ജൂലൈ 13. ശുക്രൻ ഇടവ രാശിയിൽ നിന്ന് മിതുന രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ജ്യോതിഷത്തിൽ ശുക്രന്റെ ഈ രാശിമാറ്റത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. പൊതുവെ ശുക്രനെ ധനം, ഭാഗ്യം, മഹത്വം, സുഖസൗകര്യങ്ങൾ എന്നിവയുടെ ഘടകമായാണ് കണക്കാക്കുന്നത്. ഓഗസ്റ്റ് ഏഴ് വരെ ശുക്രൻ മിഥുന രാശിയിലായിരിക്കും. ഈ കാലയളവിൽ ചിലർക്ക് ജീവിതത്തിൽ അശുഭകരമായ കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഓഗസ്റ്റ് ഏഴ് വരെ ഈ ഏഴ് രാശിക്കാർ വളരെയധികം ശ്രദ്ധിക്കണം. ഏതൊക്കെ രാശിക്കാർക്കാണ് ശുക്രൻന്റെ രാശിമാറ്റം അശുഭകരമാകുന്നതെന്ന് നോക്കാം.
കർക്കടകം - ശുക്രന്റെ രാശിമാറ്റം സംഭവിച്ചിരിക്കുന്ന ഈ കാലയളവിൽ കർക്കടകം രാശിക്കാരുടെ കുടുംബജീവിതം അനുകൂലമായിരിക്കില്ല. കൂടാതെ ഈ സമയത്ത് നിങ്ങൾക്ക് അധിക ചിലവുകൾ കൂടാനും സാധ്യതയുണ്ട്.
കന്നി - ഇന്ന് മുതൽ ഓഗസ്റ്റ് ഏഴ് വരെയുള്ള കാലയളവിൽ നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ ലഭിച്ചേക്കാം. ശത്രുക്കളെ കരുതിയിരിക്കുക.
Also Read: Jupiter Retrograde 2022 : വ്യാഴത്തിന്റെ വക്രഗതി; ഈ രാശിക്കാർക്ക് ഇനി വിജയത്തിന്റെ നാളുകൾ
വൃശ്ചികം - ശുക്രന്റെ രാശിമാറ്റം വൃശ്ചികം രാശിക്കാർക്ക് നല്ലതല്ല. ഈ സമയം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ പിരിമുറുക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. ചെലവും കൂടിയേക്കാം.
ധനു - ശുക്രൻ മിഥുന രാശിയിൽ പ്രവേശിച്ചിരിക്കുന്ന ഈ കാലയളവിൽ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാം. ഭാര്യയുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ജോലിയിൽ ബുദ്ധിമുട്ടുകൾ നേരിടാനുള്ള സാധ്യതയുണ്ട്.
മകരം - മകരം രാശിക്കാർക്ക് ഈ സമയത്ത് പ്രണയ ബന്ധത്തിൽ പിരിമുറുക്കം ഉണ്ടായേക്കാം. ഈ കാലയളവിൽ പണം സംബന്ധിച്ചുള്ള കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്.
കുംഭം - കുംഭം രാശിക്കാർ ഇക്കാലയളവിൽ അവരുടെ ജോലിയിൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം.
മീനം - മീനം രാശിക്കാർ ശുക്രന്റെ രാശിമാറ്റം സംഭവിച്ചിരിക്കുന്ന ഈ കാലയളവിൽ നിക്ഷേപം നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ചില ആവശ്യങ്ങൾക്കായി ലോൺ എടുക്കേണ്ടതായി വന്നേക്കാം.
Shani Gochar: ശനി രാശിമാറ്റം: ഈ 3 രാശിക്കാരുടെ ഭാഗ്യം 24 മണിക്കൂറിനുള്ളിൽ തെളിയും!
ഇടവം (Taurus:): ശനിയുടെ ഈ രാശിമാറ്റം ഇടവ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. എല്ലാ ജോലിയിലും ഇവർക്ക് ഭാഗ്യം തുണയ്ക്കും. എല്ലാ ജോലികളും സഫലമാകും. ഏറെക്കാലമായി മുടങ്ങിക്കിടന്ന പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കും. ധനലാഭമുണ്ടാകാനുള്ള സാധ്യതയുണ്ട്. കരിയറിൽ വലിയ മാറ്റമുണ്ടാകും. പുതിയ ജോലി ലഭിക്കും.സ്ഥാനമാനങ്ങൾ വർദ്ധിക്കും.
ചിങ്ങം (Leo): മകരം രാശിയിലെ ശനി സംക്രമം ചിങ്ങം രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. ഈ സമയം ഇവർക്ക് വലിയ അനുഗ്രഹമുള്ള സമയമായിരിക്കും. ജോലിയിൽ വിജയമുണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും. പഴയ ഒരു പ്രശ്നം പരിഹരിക്കപ്പെടും. മാനസിക പിരിമുറുക്കത്തിൽ നിന്ന് മോചനം ലഭിക്കും. കരിയർ നല്ലതായിരിക്കും. പ്രമോഷൻ-ഇൻക്രിമെന്റ് ലഭ്യമായേക്കാം.
മകരം (Capricorn): ശനിയുടെ സംക്രമണം മകരം രാശിയിലേക്കാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ മകരം രാശിക്കാരിൽ ഇത് വലിയ സ്വാധീനം ചെലുത്തും. അതായത് മകരം രാശിക്കാർക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. ബിസിനസ്സിൽ നല്ല പുരോഗതിയുണ്ടാകും. എല്ലാ അർത്ഥത്തിലും ഈ സമയം ഇവർക്ക് ഗുണം ചെയ്യും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...