Venus Transit 2022:  ഗ്രഹങ്ങൾ നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളേയും നമ്മുടെ ജീവിതത്തിന്റെ പല വശങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ ഗ്രഹങ്ങളുടെ രാശി മാറ്റങ്ങൾ, സഞ്ചാരങ്ങളിലെ മാറ്റം എന്നിവ 12 രാശികളിലെ ആളുകളെയും ബാധിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Horoscope March 05, 2022: ഇന്ന് മീനം രാശിക്കാരുടെ ദിനം മികച്ചത്; തുലാം രാശിക്കാര്‍ ഇന്ന് നല്ലതല്ല


ശുക്രനെക്കുറിച്ച് പറയുമ്പോൾ, ഈ ഗ്രഹം സ്നേഹം, പ്രണയം, സൗന്ദര്യം, ദാമ്പത്യ ജീവിതം, ഭൗതിക സുഖങ്ങൾ എന്നിവയുടെ ഘടകമാണ്. ഈ ഗ്രഹം അശുഭ സ്ഥാനത്ത് തുടരുകയാണെങ്കിൽ ആ വ്യക്തിയുടെ ജിവിതം ദാരിദ്ര്യത്തിലായിരിക്കും എന്തിനേറെ ഈ രാശിക്കാരുടെ പ്രണയജീവിതവും ദാമ്പത്യജീവിതവും നല്ലതായിരിക്കില്ല. ശുക്രൻ അടുത്തിടെ രാശി മാറി മകരത്തിൽ പ്രവേശിച്ചിരിക്കുകയാണ്.  ഇനി മാർച്ച് 31 വരെ ഈ രാശിയിൽ തന്നെ  തുടരും. ഈ സമയത്ത് ശുക്രൻ ഏതൊക്കെ രാശിയിലുള്ളവരുടെ ഭാഗ്യം പ്രകാശിപ്പിക്കുമെന്ന് നമുക്ക് നോക്കാം...


Also Read: റിലേഷൻഷിപ്പിന്റെ കാര്യത്തിൽ ഈ 5 രാശിക്കാർ വളരെ സത്യസന്ധരാണ്!


2022 മാർച്ചിലെ ഭാഗ്യ രാശികൾ ഇവയാണ്


മേടം (Aries): 


ഈ സമയം മേടം രാശിക്കാർക്ക് അവരുടെ കരിയറിൽ വളരെയധികം നേട്ടങ്ങൾ നൽകും. ധനലഭാമുണ്ടാകും. വസ്തു വാങ്ങാം. നിങ്ങൾക്ക് ഒരു പുതിയ കാറോ ചില വിലപ്പെട്ട വസ്തുക്കളോ വാങ്ങാം. പ്രണയ ജീവിതവും ദാമ്പത്യ ജീവിതവും നന്നായി നടക്കും.


ഇടവം (Taurus):  


ഇടവം രാശിക്കാർക്ക് ഈ സമയം ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. നിങ്ങളുടെ കരിയറിൽ വലിയ പുരോഗതി കൈവരിക്കും. സ്ഥാനക്കയറ്റം, ഇൻക്രിമെന്റ് എന്നിവ ലഭിക്കാനുള്ള മുഴുവൻ സാധ്യതകളും ഉണ്ട്. നിക്ഷേപം നടത്താം. ധനലാഭമുണ്ടാകും.


Also Read: Name Astrology: ഈ പേരിലുള്ള ആളുകൾ ചെറുപ്രായത്തിൽ തന്നെ സമ്പന്നരാകും!


ധനു (Sagittarius): 


2022 മാർച്ച് 31 വരെയുള്ള സമയം ധനു രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. മൊത്തത്തിൽ സമയം അടിപൊളിയായിരിക്കും


മീനം (Pisces)​:


മീനം രാശിക്കാർക്ക് ഈ സമയം ജോലിയുടെയും ബിസിനസ്സിന്റെയും കാര്യത്തിൽ മികച്ചതായിരിക്കും. ജോലിയിൽ വിജയം കൈവരിക്കും. പ്രശംസ ലഭിക്കും. ധനലാഭമുണ്ടാകും. പ്രണയ ജീവിതത്തിലും പുരോഗതിയുണ്ടാകും . ആരോഗ്യം നന്നായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.