Horoscope March 05, 2022: ഇന്ന് മീനം രാശിക്കാരുടെ ദിനം മികച്ചത്; തുലാം രാശിക്കാര്‍ നല്ലതല്ല

Horoscope March 05, 2022: ഇന്ന് (Horoscope March 05, 2022) മകരം (Capricorn)  രാശിക്കാരുടെ ഭാഗ്യം അവർക്കൊപ്പമുണ്ടാകും. മീനം (Pisces) രാശിക്കാരുടെ പ്രകടനം ജോലിയിൽ മികച്ചതായിരിക്കും. വൃശ്ചികം (Scorpio) രാശിക്കാരുടെ ദിവസം ചടുലത നിറഞ്ഞതായിരിക്കും.

Written by - Ajitha Kumari | Last Updated : Mar 5, 2022, 10:01 AM IST
  • കന്നി രാശിക്കാർ സന്തുഷ്ടരായിരിക്കും
  • ഇടവ രാശിക്കാരുടെ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും
  • കുംഭ രാശിക്കാർക്ക് ധനം വളരെ പ്രധാനമാണ്
Horoscope March 05, 2022: ഇന്ന് മീനം രാശിക്കാരുടെ ദിനം മികച്ചത്; തുലാം രാശിക്കാര്‍ നല്ലതല്ല

Rashifal/Horoscope March 05, 2022:  ഇന്ന് (Horoscope March 05 2022) നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് നമുക്ക് നോക്കാം. ഇന്ന് ചിങ്ങം  (Leo) രാശിക്കാരുടെ ദിവസം ജോലിക്ക് മികച്ചതായിരിക്കും. തുലാം (Libra) രാശിക്കാർക്ക് ഒരു വൈരുദ്ധ്യ സാഹചര്യം നേരിടേണ്ടിവരും.  മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം...

Also Read: റിലേഷൻഷിപ്പിന്റെ കാര്യത്തിൽ ഈ 5 രാശിക്കാർ വളരെ സത്യസന്ധരാണ്!

മേടം (Aries): ദിവസം നന്നായി തുടങ്ങും. അത് ജോലിയോ കുടുംബ സന്തോഷമോ ആകട്ടെ നിങ്ങളുടെ ദിവസം നിങ്ങളുടെ പങ്കാളിക്കും നല്ലതായിരിക്കും. നിങ്ങളുടെ ദിവസം ശുഭകരവും മേഖലയിൽ സ്വാധീനവും ഉണ്ടാകും. കൂടാതെ നല്ല ധനലാഭവും ഉണ്ടാകും. കുടുംബത്തിന്റെ ആവശ്യങ്ങൾ നിങ്ങൾ പൂർണ്ണമായും പരിപാലിക്കും.

ഇടവം (Taurus): ഈ ശനിയാഴ്ച നിങ്ങളുടെ കുടുംബജീവിതം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനവും വിവേകവും ജീവിതം സന്തോഷകരമാക്കാൻ സഹായിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ ജോലി വിലമതിക്കും. നിങ്ങൾ നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യും.

മിഥുനം  (Gemini): ഇന്ന് ഭാഗ്യം നിങ്ങളോടൊപ്പമുണ്ട്. ചില ശുഭകാര്യങ്ങളിൽ പങ്കെടുക്കും. നിങ്ങളുടെ സംസാരം മധുരമായിരിക്കും. അതിനാൽ മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കും. നിങ്ങളുടെ മിടുക്കും ബുദ്ധിയും കൊണ്ട് നിങ്ങളുടെ ജോലി വിജയിപ്പിക്കും. തൊഴിൽ മേഖലയിൽ നിങ്ങൾക്ക് പ്രതീക്ഷിച്ച വിജയം ലഭിക്കും.

കർക്കടകം (Cancer): ദിവസം മുഴുവൻ നിങ്ങൾ ഫ്രഷായി ഇരിക്കും. നിങ്ങൾക്ക് ജോലിയിൽ വിജയവും ബിസിനസിൽ ലാഭവും ഉണ്ടാകും. ഇതുകൂടാതെ കുടുംബ വഴക്കുകൾ അവസാനിക്കും. നല്ല വാർത്തയുമായി ദിവസം ആരംഭിക്കാൻ പോകുന്നു. ജോലിയിൽ നല്ല സാമ്പത്തിക നേട്ടം ഉണ്ടാകും. നിങ്ങൾക്ക് പണം ലാഭിക്കാനും കഴിയും.

Also Read: Name Astrology: ഈ പേരിലുള്ള ആളുകൾ ചെറുപ്രായത്തിൽ തന്നെ സമ്പന്നരാകും!

ചിങ്ങം  (Leo): ഇന്ന് നിങ്ങൾക്ക് അവിസ്മരണീയമായ ദിവസമായിരിക്കും. മാധുര്യമുള്ള സംസാരം കൊണ്ടും നിങ്ങളുടെ മിടുക്ക് കൊണ്ടും നിങ്ങൾ ജോലിയിൽ വിജയം കൈവരിക്കും. ശനിയാഴ്ച ജോലിക്ക് മികച്ച ദിവസമായിരിക്കും. ലാഭകരമായ ഫലങ്ങളുടെ പ്രാധാന്യം ജോലിയിൽ നിലനിൽക്കും.

കന്നി (Virgo): ഈ ശനിയാഴ്ച നിങ്ങളുടെ മനസ്സ് സന്തോഷപ്രദമായിരിക്കും. നിങ്ങൾ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. യാത്രകൾ ആസ്വദിക്കും. ബിസിനസിൽ നല്ല ലാഭമുണ്ടാകും. നല്ല ആളുകളുമായി നിങ്ങൾ സമ്പർക്കം സ്ഥാപിക്കും അവർ ജോലിയിൽ വിജയം നേടാൻ നിങ്ങളെ സഹായിക്കുകയും നയിക്കുകയും ചെയ്യും.

തുലാം (Libra): ശനിയാഴ്‌ച നല്ല ദിവസമായിരിക്കില്ല കാരണം നിങ്ങൾക്ക് ഒരു സംഘർഷ സാഹചര്യം നേരിടേണ്ടിവരും. അത്തരമൊരു സമയത്ത് നിങ്ങൾക്ക് തീർച്ചയായും കുടുംബത്തിന്റെ പിന്തുണ ലഭിക്കും അതിനാൽ ധൈര്യം നഷ്ടപ്പെടരുത് വരാനിരിക്കുന്ന വിഷമകരമായ സാഹചര്യത്തെ നേരിടുക. നിങ്ങളുടെ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും.

വൃശ്ചികം (Scorpio): ശനിയാഴ്ച ചടുലത നിറഞ്ഞതായിരിക്കും. ജോലിയിൽ കഠിനാധ്വാനത്തിന്റെ ഫലം തീർച്ചയായും നിങ്ങൾക്ക് ലഭിക്കും. ഏതെങ്കിലും വിവാഹ ചടങ്ങുകളിലോ മംഗളകരമായ ജോലികളിലോ നിങ്ങൾ പങ്കെടുക്കും. നിങ്ങളുടെ മനസിൽ സന്തോഷം നിലനിൽക്കും. ആത്മവിശ്വാസത്തോടെ ദിവസം തുടങ്ങും. ഇതോടൊപ്പം കുടുംബത്തിന്റെ വാത്സല്യവും പിന്തുണയും ലഭിക്കും.

Also Read: Surya Guru Yuti 2022: 12 വർഷത്തിനു ശേഷം കുംഭത്തിൽ സൂര്യ-വ്യാഴ സംയോഗം; ഈ 3 രാശിക്കാർക്ക് വൻ ധനലാഭം

ധനു (Sagittarius): ഈ ശനിയാഴ്ച നിങ്ങൾക്ക് ജോലിയിൽ വിജയം ലഭിക്കും. ഒരു പുതിയ ബിസിനസ് ആരംഭിക്കുന്നതിനുള്ള ആശയങ്ങൾ മനസ്സിൽ വരാം അല്ലെങ്കിൽ നിങ്ങൾക്കത് യാഥാർത്ഥ്യമാക്കാം. ഭാഗ്യം നിങ്ങളെ അനുകൂലിക്കും. ബുദ്ധി ഉപയോഗിച്ച് ചെയ്യുന്ന ഏത് ജോലിയിലും വിജയം കൈവരിക്കും. നിങ്ങളുടെ ആഗ്രഹപ്രകാരം നിങ്ങളുടെ ജോലി പ്ലാനുകൾ പൂർത്തിയാക്കും.

മകരം (Capricorn): ഇന്ന് നിങ്ങൾ ഉത്സാഹത്തോടെ കാണപ്പെടും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ട്. ജോലിയിൽ ഉത്സാഹം ഉണ്ടാകും. ഇതോടൊപ്പം മത്സരരംഗത്തും വിദ്യാർത്ഥികൾക്ക് വിജയം ലഭിക്കും. നിങ്ങളുടെ സുഹൃത്തിനെയോ പരിചയക്കാരെയോ നിങ്ങൾ കാണും അതുവഴി സന്തോഷം നിങ്ങളുടെ മുഖത്ത് പ്രതിഫലിക്കും.

കുംഭം  (Aquarius): ഇന്ന് തൊഴിൽരംഗത്ത് വന്നിരുന്ന പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാം. നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും വിജയിക്കും. ഇന്ന ധനത്തിനും വളരെ പ്രധാനമാണ്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നല്ലതായിരിക്കും. നിങ്ങളുടെ പഴയ സുഹൃത്തുമായി ഒരു സംഭാഷണം നടത്താം.

മീനം (Pisces): ഈ ശനിയാഴ്ച ഭാഗ്യം നിങ്ങളോടൊപ്പമുണ്ട്. ജോലിയിൽ നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും. ഏത് മേഖലയിലും നിങ്ങളെ വിജയത്തിന്റെ നെറുകയിൽ എത്തിക്കാൻ സഹായകമാകുമെന്ന് തെളിയിക്കുന്ന സംസാര കല നിങ്ങൾക്കുണ്ട്. വിദ്യാർത്ഥികളുടെ മനസ്സ് പഠനത്തിൽ വ്യാപൃതമാകില്ല.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News