Shukra Rashi Parivartan 2023: ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളും കാലാകാലങ്ങളിൽ അവയുടെ രാശി മാറ്റുന്നു. ഗ്രഹങ്ങളുടെ സംക്രമണം ഓരോ രാശികളുടേയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. സമ്പത്തിന്റെയും ആഡംബരത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ഘടകമായ ശുക്രൻ ശനിയുടെ രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചു. ജനുവരി 17 മുതൽ കുംഭ രാശിയിൽ ശനി നിൽക്കുന്നതിനാൽ ശുക്രൻ ഇന്നലെ രാശിപരിവർത്തനം നടത്തിയത് മൂല കുംഭത്തിൽ ശനി-ശുക്ര സംഗമം ഉണ്ടാകുന്നു. ഇനി ഫെബ്രുവരി 15 വരെ ശുക്രൻ കുംഭത്തിൽ ഉണ്ടക്കയം. അതുവരെ അതായത് അടുത്ത 23 ദിവസത്തേക്ക് ഈ 5 രാശിക്കാർക്ക് ധാരാളം പണവും സന്തോഷവും ഉണ്ടാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 8 ദിവസത്തിന് ശേഷം ശനിയുടെ അസ്തമയം; ഈ 5 രാശിക്കാർ സൂക്ഷിക്കണം; കരകയറാൻ കഷ്ടപ്പെടും!


മേടം (Aries):  ഈ രാശിക്കാർക്ക് ഈ സമയം ബിസിനസ്സിൽ വൻ പുരോഗതിയുണ്ടാകും. പ്രത്യേകിച്ച് പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് അടിപൊളി ഗുണം ലഭിക്കും. ധനഗുണം ഉണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.


മിഥുനം (Gemini): മിഥുനരാശിക്കാർക്ക് ശുക്രന്റെ രാശിമാറ്റം വളരെയധികം ശുഭ ഫലങ്ങൾ നൽകും.  ജോലിയിൽ പുരോഗതിയുണ്ടാകും.  കർമ്മങ്ങളിൽ വിജയം ഉണ്ടാകും.  ആത്മീയതയിലേക്കുള്ള നിങ്ങളുടെ താൽപ്പര്യം വർദ്ധിച്ചേക്കാം.


Also Read: Viral Video: ക്ലാസ് മുറിയിൽ പെൺകുട്ടികൾ തമ്മിൽ ഉഗ്രൻ പോര്, വീഡിയോ വൈറൽ


ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ശുക്രന്റെ സംക്രമം മികച്ചതായിരിക്കും.  ഈ സമയം ഇവരുടെ പ്രണയ ജീവിതം അതിമനോഹരമായിരിക്കും. അവിവാഹിതർക്ക് പങ്കാളിയെ ലഭിക്കും. വിവാഹം ഉറപ്പിക്കും. കരിയറിൽ നിങ്ങൾക്ക് സുവർണ്ണാവസരം ലഭിക്കും.


മകരം (Capricorn): ശുക്രന്റെ സംക്രമം മകരം രാശിക്കാർക്ക് ധാരാളം ധനം നൽകും. ഇവർക്ക് ഈ സമയം പെട്ടെന്നുള്ള ലാഭം ഉണ്ടാകും. അത് നിങ്ങളുടെ പല സാമ്പത്തിക പ്രശ്നങ്ങളും ഇല്ലാതാക്കും. പുതിയ ജോലി ലഭിക്കാൻ സാധ്യത. വരുമാനം വർധിക്കും. പ്രണയബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടും. 


Also Read: February Lucky Rashi: ഇവരാണ് ഫെബ്രുവരിയിലെ 4 ഭാഗ്യ രാശികൾ, ഭാഗ്യം തെളിയും ഒപ്പം ധനമഴയും! 


കുംഭം (Aquarius): ശുക്രന്റെ സംക്രമം കുംഭത്തിൽ നടക്കുന്നതിനാൽ ഈ രാശിക്കാർക്ക് പരമാവധി നേട്ടങ്ങൾ ലഭിക്കും. എല്ലാ ജോലികളിലും ഇവർക്ക് ഭാഗ്യം കൂടെയുണ്ടാകും. ജോലിയിൽ പുരോഗതി ഉണ്ടാകും, പുതിയ അവസരങ്ങൾ ലഭ്യമാകും. ശ്രദ്ധയോടെ നടത്തുന്ന നിക്ഷേപം ലാഭം നൽകും. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.