Venus Transit 2023: നവംബര്‍ 30 ന് ശുക്രന്‍ സ്വന്തം രാശിയായ തുലാത്തിൽ പ്രവേശിക്കും.  അത്തരമൊരു സാഹചര്യത്തില്‍ ശുക്രന്റെ സംക്രമണത്തിന്റെ ഫലം എല്ലാ രാശിക്കാരിലും കാണപ്പെടും. ശുക്ര സംക്ത്തിലൂടെ ഭാഗ്യം തിളങ്ങാന്‍ പോകുന്ന 5 രാശികളുണ്ട്. ഇവരുടെ സമ്പത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകും. ആ ഭാഗ്യ രാശികള്‍ ആരൊക്കെയാണെന്ന് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇവർ ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!


മിഥുനം (Gemini): ശുക്രന്റെ രാശി മാറ്റം മിഥുനം രാശിക്കാര്‍ക്ക് വലിയ ഗുണം ചെയ്യും. ശുക്രന്‍ ഈ രാശിയുടെ അധിപനായ ബുധന്റെ സുഹൃത്താണ്. കൂടാതെ മിഥുന രാശിയുടെ അഞ്ചാം ഭാവത്തിലാണ് ശുക്രന്റെ സംക്രമണം നടക്കാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. അവരുടെ ജോലിക്കാര്യത്തിലോ വിവാഹക്കാര്യത്തിലോ തീരുമാനമുണ്ടാകും.  പ്രണയബന്ധം തുടരുകയാണെങ്കില്‍ അതില്‍ വിജയം നേടാനാകും. അത് വിവാഹത്തിലേക്ക് വഴിമാറും. നിങ്ങളുടെ കരിയറില്‍ ശുഭ ഫലങ്ങള്‍ വര്‍ദ്ധിക്കുകയും പദ്ധതികള്‍ പലതും വിജയിക്കുകയും ചെയ്യും. കുടുംബാംഗങ്ങളുമായി ചേര്‍ന്ന് നിങ്ങള്‍ക്ക് ഒരു വലിയ തീരുമാനമെടുക്കാനാകും. ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. 


കന്നി (Virgo): ശുക്രന്റെ സംക്രമണം കന്നി രാശിക്കാർക്ക് അനുകൂലമായേക്കാം. കാരണം ഈ സംക്രമം നിങ്ങളുടെ രാശിയില്‍ പണത്തിന്റെയും സംസാരത്തിന്റെയും ഭവനത്തിലേക്കാണ് നടക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് കാലാകാലങ്ങളില്‍ ധനം ലഭിക്കുന്നത് തുടരും. ഈ സംക്രണം ജോലിയുള്ള ആളുകള്‍ക്ക് ഫലപ്രദമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയില്‍ ഒരു പുതിയ ഉത്തരവാദിത്തം ലഭിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.  കന്നി രാശിയുടെ ഒമ്പതാം ഭാവാധിപന്‍ ശുക്രനാണ്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ഭാഗ്യം തിളങ്ങും. ഇതുകൂടാതെ ജോലി-ബിസിനസ് സംബന്ധമായ കാരണങ്ങളാല്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യാനാകും. അത് ശുഭകരമായ ഫലങ്ങള്‍ നൽകും. ശുക്രന്റെ അനുഗ്രഹത്താല്‍ നിങ്ങളുടെ ജോലിയില്‍ വിജയം കൈവരിക്കാൻ കഴിയും. നിങ്ങളുടെ സംസാരം കൊണ്ട് നിങ്ങള്‍ എല്ലാവരെയും ആകര്‍ഷിക്കും. നിങ്ങളുടെ പ്രണയ ജീവിതം മുമ്പത്തേക്കാള്‍ മികച്ചതാകും. 


Also Read: ശബരിമല നട തുറന്നു, ഇനി ശരണം വിളിയുടെ നാളുകൾ


മകരം (Capricorn): ശുക്രന്റെ രാശിമാറ്റം തൊഴില്‍, ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ ഈ രാശിക്കാർക്ക് ശുഭകരമായിരിക്കും. ശുക്രന്‍ മിഥുന രാശിയുടെ അധിപനായ ശനിയുടെ സുഹൃത്താണ്. കൂടാതെ ശുക്രന്‍ നിങ്ങളുടെ സംക്രമണ ജാതകത്തിന്റെ കര്‍മ്മ ഭവനം സന്ദര്‍ശിക്കും. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടായേക്കാം. നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട പദ്ധതികള്‍ വിജയിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് കരിയറുമായി ബന്ധപ്പെട്ട ചില നല്ല ഓഫറുകള്‍ ലഭിച്ചേക്കാം. ബിസിനസ്സില്‍ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതി പുനരാരംഭിച്ചേക്കാം. നിങ്ങളുടെ ചുമതലകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും.


മേടം (Aries):  മേട രാശിക്കാര്‍ക്ക് ശുക്രന്റെ ഈ സംക്രമണം ജീവിതത്തില്‍ സന്തോഷം നല്‍കും. ശുക്രന്റെ സംക്രമണ സമയത്ത് ബിസിനസുകാര്‍ അവരുടെ ബിസിനസ് വിപുലീകരിക്കാന്‍ സാധ്യതയുണ്ട്. ബിസിനസില്‍ നിന്ന് നേട്ടങ്ങളുണ്ടാകും. ഈ കാലയളവില്‍ നിങ്ങളുടെ പ്രണയ ജീവിതം മുമ്പത്തേതിനേക്കാള്‍ മികച്ചതാകും. പ്രണയിതാക്കളില്‍ ചിലര്‍ വിവാഹിതരായേക്കാം. പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. സുഖസൗകര്യങ്ങളില്‍ വര്‍ദ്ധനവുണ്ടാകും, ആഢംബര വസ്തുക്കള്‍ സ്വന്തമാക്കാനാകും, സാമ്പത്തിക സ്ഥിതി ഉയരും. 


Also Read: ഈ രാശിക്കാരുടെ സമയം ഇന്നുമുതൽ തെളിയും; ഇവരെ ഇനി പിടിച്ചാൽ കിട്ടില്ല!


കര്‍ക്കടകം (Cancer): കര്‍ക്കടക രാശിക്കാര്‍ക്ക് ശുക്രന്റെ സംക്രമണം ഗുണം ചെയ്യും. ശുക്രന്റെ സംക്രമത്തിന്റെ സ്വാധീനം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. കുടുംബജീവിതം നല്ലതായിരിക്കും. ബന്ധുക്കളില്‍ നിന്ന് സഹകരണവും പിന്തുണയും ലഭിക്കും. ഭൂമി, കെട്ടിടം, വാഹനം എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ പലതും സാധിക്കും. കച്ചവടം ചെയ്യുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കും. സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. പങ്കാളിയുമായി നല്ല സമയം ചിലവഴിക്കാൻ അവസരമുണ്ടാകും. 


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.