Sabarimala Pilgrimage 2023: ശബരിമല നട തുറന്നു, ഇനി ശരണം വിളിയുടെ നാളുകൾ

വൃശ്ചികം ഒന്നാം തീയ്യതി പുലര്‍ച്ചെ നാലു മണിക്ക് മേൽശാന്തിമാർ നട തുറക്കും.  പുലര്‍ച്ചെ നാലിന് തുറക്കുന്ന നട, ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും

Written by - Zee Malayalam News Desk | Last Updated : Nov 16, 2023, 06:24 PM IST
  • അയ്യപ്പഭക്തര്‍ക്ക് ക്ഷേത്രതന്ത്രി മഹേശ്വര് മോഹനര് പ്രസാദം വിതരണം ചെയ്തു
  • ദീപാരാധനയ്ക്കുശേഷം പുതിയ മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും
  • ബാക്കി ദിവസങ്ങളിൽ വൈകീട്ട് നാലിന് വീണ്ടും തുറന്നശേഷം രാത്രി 11ന് അടയ്ക്കും
Sabarimala Pilgrimage 2023: ശബരിമല നട തുറന്നു, ഇനി ശരണം വിളിയുടെ നാളുകൾ

പത്തനംതിട്ട: മണ്ഡല  മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലക്ഷേത്ര നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് ക്ഷേത്രം നട തുറന്നത്. തുടർന്ന് പുതിയ മേശാന്തിമാരായ പി എൻ മഹേഷിനെയും പി ജി മുരളിയെയും  തന്ത്രി  ക്ഷേത്രത്തിലേക്ക് ആനയിച്ചു. ആഴിയിൽ ദീപം തെളിയിച്ചു.പുതിയ മേശാന്തി മാർക്ക് തന്ത്രി മൂലമന്ത്രവും പൂജാവിധിയും ചൊല്ലി കൊടുത്തു. വൃശ്ചികം ഒന്നായ നാളെയാണ് പുതിയ മേൽശാന്തിമാർ  നട തുറക്കുക.

അയ്യപ്പഭക്തര്‍ക്ക് ക്ഷേത്രതന്ത്രി മഹേശ്വര് മോഹനര് പ്രസാദം വിതരണം ചെയ്തു.ദീപാരാധനയ്ക്കുശേഷം പുതിയ മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും.  വൃശ്ചികം ഒന്നാം തീയ്യതി പുലര്‍ച്ചെ നാലു മണിക്ക് മേൽശാന്തിമാർ നട തുറക്കും.  പുലര്‍ച്ചെ നാലിന് തുറക്കുന്ന നട, ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. ബാക്കി ദിവസങ്ങളിൽ വൈകീട്ട് നാലിന് വീണ്ടും തുറന്നശേഷം രാത്രി 11ന് അടയ്ക്കും.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News