Vinayaka Chaturthi 2022:  ഹിന്ദു കലണ്ടർ അനുസരിച്ച്, പൗഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുർത്ഥി തീയതിയിലാണ് വിനായക ചതുർത്ഥി ഉപവാസം ആചരിക്കുന്നത്. പഞ്ചാംഗ പ്രകാരം ഇന്ന് അതായത് ഡിസംബർ 26-ന് ഈ വര്‍ഷത്തെ അവസാന വിനായക ചതുർത്ഥി വ്രതം ആചരിയ്ക്കപ്പെടും.   


COMMERCIAL BREAK
SCROLL TO CONTINUE READING

വിനായക ചതുർത്ഥി ദിനത്തിൽ ഗണപതി ഭഗവാനെ പൂജാവിധികളോടെ ആരാധിച്ചാൽ, ഭക്തരുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും വിഷമങ്ങളും മാറി അവരുടെ ഭവനത്തില്‍ സന്തോഷവും ഐശ്വര്യവും വന്നുചേരും എന്നാണ് വിശ്വാസം.


Also Read:  Prosperity Tips: വീട്ടില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും ഉണ്ടാവാന്‍ വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ പൂജിക്കാം


വിനായക ചതുർത്ഥി ദിനത്തില്‍ ചന്ദ്രന് ഏറെ പ്രാധാന്യമുണ്ട്. പകൽ മുഴുവൻ ഉപവാസം അനുഷ്ഠിച്ച ശേഷം രാത്രി ചന്ദ്രന്  ജലം അർപ്പിച്ച ശേഷമാണ് വ്രതം അവസാനിപ്പിക്കുന്നത്.  


Also Read:  Money Tips: പണം വരുന്നു, പോകുന്നു.. ഈ അവസ്ഥ നിങ്ങളും അഭിമുഖീകരിച്ചിട്ടുണ്ടോ? എന്നാല്‍ വഴിയുണ്ട്


വിനായക ചതുർത്ഥി വ്രതാനുഷ്ഠാനത്തിന്‍റെ വിശേഷ പൂജാസമയം അറിയാം. 
 
Vinayaka Chaturthi 2022: വിനായക ചതുർത്ഥ  ഡിസംബർ 26 ന് പുലർച്ചെ 4.51 ന് ആരംഭിച്ച് അടുത്ത ദിവസം ഡിസംബർ 27 ന് പുലർച്ചെ 1.37 ന് അവസാനിക്കും. ഉദയതിഥി പ്രകാരം വിനായക് ചതുർത്ഥി വ്രതം ഡിസംബർ 26 ന് ആചരിക്കും. ഈ ദിവസം ഡിസംബർ 26 ന് രാവിലെ 11.20 മുതൽ ഉച്ചയ്ക്ക് 1.24 വരെയാണ് ആരാധനയുടെ ശുഭ മുഹൂര്‍ത്തം. ഈ ശുഭ മുഹൂര്‍ത്തത്തില്‍ ഗണപതിയെ ആരാധിക്കുന്നത് നിങ്ങളുടെ എല്ലാ വിഷമതകളും അകറ്റുകയും വീട്ടിൽ സന്തോഷവും ഐശ്വര്യവും കൈവരുത്തുകയും ചെയ്യുന്നു.


Vinayaka Chaturthi 2022: വിനായക ചതുർത്ഥി പൂജാ രീതി


ഹൈന്ദവ വിശ്വാസത്തില്‍ വിനായക ചതുർത്ഥിക്ക്  ഏറെ പ്രാധാന്യമുണ്ട്. വിഘ്നഹര്‍ത്താവാണ് ഗണപതി. വിനായക ചതുർത്ഥി ദിനത്തില്‍ ആളുകൾ ഗണപതിയെ പ്രീതിപ്പെടുത്തുന്നതിനായി ഉപവാസം അനുഷ്ഠിക്കുന്നു. ഈ ദിവസം രാവിലെ കുളി കഴിഞ്ഞ് പൂജാമുറി വൃത്തിയാക്കുക. ശേഷം ചുവപ്പോ മഞ്ഞയോ നിറത്തിലുള്ള തുണി വിരിച്ച് ഗണേശ വിഗ്രഹം സ്ഥാപിക്കുക. ഇതിനുശേഷം, ഗംഗാജലത്തോടുകൂടിയ ശുദ്ധീകരണത്തിന് ശേഷം, ഗണപതിയ്ക്ക്  ചന്ദനം, അക്ഷത് എന്നിവയുടെ തിലകം ചാര്‍ത്തുക. തുടര്‍ന്ന് ഗണപതിയ്ക്ക് കറുകപ്പുല്ല് സമർപ്പിച്ച് 21 ലഡ്ഡു സമർപ്പിക്കുക. ഇതിനുശേഷം പകൽ മുഴുവൻ പഴവർഗങ്ങൾ മാത്രം കഴിച്ച് രാത്രി ചന്ദ്രന് ജലം അര്‍പ്പിച്ച് വ്രതം അവസാനിപ്പിക്കുക. 
 


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാ