വിഷു ഇതാ പടിവാതിലിൽ എത്തിക്കഴിഞ്ഞൂ. നാടും ന​ഗരവുമെല്ലാം വിഷുവിനെ വരവേൽക്കാനായി ഒരുങ്ങിയിരിക്കുകയാണ്. കമ്പിത്തിരി, മത്താപ്പ്, പൂത്തിരി, പടക്കം , പുത്തനുടുപ്പ് എന്നിങ്ങനെ കുട്ടികളുടെ വിഷുവിന്റെ ലിസ്റ്റ് നീളുമ്പോൾ അമ്മമാരെല്ലാം വിഷുവിന്റെ സദ്യവട്ടത്തിനുള്ള സാധനങ്ങൾ വാങ്ങിക്കാനുള്ള ഓട്ടത്തിലാണ്. വിഷുവുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങളാണ് ഉള്ളത്. ശ്രീകൃഷ്ണനാൽ നരകാസുരൻ വധിക്കപ്പെട്ട ദിവസമാണെന്നാണ് ഒരു ഐതീഹ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവണന്റെ കൊട്ടാരത്തിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെടാത്തതിനാൽ സൂര്യനെ നേരെ ഉദിക്കാന്‌ രാവണൻ സമ്മതിച്ചിന്നും, പിന്നീട് രാവണനെ രാമൻ വധിച്ചതിന് ശേഷമാണ് സൂര്യൻ നേരെ ഉദിച്ചതെന്നും ഇതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം കൂടി നിലനിൽക്കുന്നു. മറ്റ് ചിലയിടങ്ങളിൽ ഇത് കാർഷികോത്സവമായും കണക്കാക്കുന്നു. കേരളത്തിൽ ഓണം കഴിഞ്ഞാൽ ഉള്ള മറ്റൊരു പ്രധാനപ്പെട്ട ആഘോഷമാണ് വിഷു. കാർമുകിൽ വർണ്ണനെ കണി കണ്ടും, പടക്കം പൊട്ടിച്ചും ആഘോഷിക്കുന്ന ഈ വേളയിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ അറിയിക്കാനും മറക്കല്ലേ... ഇതാ ചില വിഷു ആശംസകൾ.


ALSO READ: 12 കോടിയുടെ വിഷു ബമ്പര്‍ സ്വന്തമാക്കണോ? ഈ 4 നക്ഷത്രക്കാർക്കേ അതിന് സാധിക്കൂ!


1. കണിക്കൊന്ന പോലെ നിങ്ങളുടെ ജീവിതം തിളങ്ങി നിൽക്കട്ടെ! വിഷു ആശംസകൾ 


2. ജീവിത്തിൽ പുത്തൻ പ്രതീക്ഷകളും സന്തോഷങ്ങളും കണ്ടെത്താനാകട്ടെ! വിഷു ആശംസകൾ


3. ഈശ്വരൻ ജീവിത്തതിൽ സന്തോഷവും ഐശ്വര്യവും നൽകി അനു​ഗ്രഹിക്കട്ടെ വിഷു ആശംസകൾ.


4. സന്തോഷകരവും ഐശ്വര്യപൂർണ്ണവുമായ വിഷു ആശംസിക്കുന്നു. 


5. ഈ വിഷു നിങ്ങളുടെ എല്ലാ ആ​ഗ്രഹങ്ങളും സഫലമാകട്ടെ.


6. നിങ്ങൾക്കും കുടുംബത്തിനും സന്തോഷത്തിന്റേയും സമൃദ്ധിയുടേയും വിഷു ദിനം ആശംസിക്കുന്നു. 


7. പുതുവർഷാരംഭത്തിൽ പുതിയ തുടക്കം കുറിക്കാൻ അവസരം ലഭിക്കട്ടെ. 


8. വിഷുക്കണി കാഴ്ച്ചയിലൂടെ നിങ്ങളുടെ ഹൃദയവും ആത്മാവും ശുദ്ധി വീണ്ടെടുക്കട്ടെ


9. ഭൂതകാലത്തിന്റെ എല്ലാ കയ്പുകളും മറന്ന് ഭാവിയിൽ സുദിനങ്ങളുണ്ടകട്ടെ. 


10. ഇനിയുള്ള നിങ്ങളുടെ ദിനങ്ങൾ സന്തോഷത്തിന്റെ ദിനങ്ങളായിരിക്കട്ടെ. 


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.