Vishu Bumper 2024: 12 കോടിയുടെ വിഷു ബമ്പര്‍ സ്വന്തമാക്കണോ? ഈ 4 നക്ഷത്രക്കാർക്കേ അതിന് സാധിക്കൂ!

ലോട്ടറി ഭാഗ്യം പരീക്ഷിക്കുന്നവര്‍ കാത്തിരിക്കുന്ന നറുക്കെടുപ്പാണ് മെയ് 29ന് നടക്കുക. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പര്‍ നറുക്കെടുപ്പില്‍ 12 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 

Vishu Bumper Lottery 2024: വിഷു ബമ്പര്‍ നറുക്കെടുപ്പ് നടക്കാനിരിക്കെ ചില നക്ഷത്രക്കാര്‍ക്ക് ലോട്ടറി ഭാഗ്യമുണ്ട്. ലോട്ടറി ഭാഗ്യം അഥവാ ധനഭാഗ്യമുള്ളത് നാല് നക്ഷത്രക്കാര്‍ക്കാണ്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

1 /6

വിഷുഫല പ്രകാരം ചില നക്ഷത്രങ്ങള്‍ക്ക് ശക്തമായ ലോട്ടറി ഭാഗ്യം കാണുന്നുണ്ട്. സൂര്യന്‍ മേടത്തിലേയ്ക്ക് സംക്രമിക്കുന്നത് കാരണം നേട്ടമുണ്ടാകുന്ന നക്ഷത്രങ്ങളാണിത്.   

2 /6

വ്യാഴം, ശനി, ചൊവ്വ, ശുക്രൻ, ശനി എന്നിവ ഈ നക്ഷത്രക്കാരുടെ ധനസ്ഥാനമായ 2-ാം ഭാവത്തെ ദോഷമായി ബാധിയ്ക്കുന്നില്ല. മാത്രമല്ല, രാഹുവും കേതുവും നല്ല ഫലം നൽകുന്നതോടെ ലോട്ടറി ഭാ​ഗ്യം ഉൾപ്പെടെ ലഭിക്കുന്നു.   

3 /6

പൂരാടം, മകയിരം, ആയില്യം, രേവതി എന്നീ നക്ഷത്രങ്ങള്‍ക്കാണ് ലോട്ടറി ഭാഗ്യമുള്ളത്. ഇവർ എന്ത് തൊട്ടാലും അതെല്ലാം പൊന്നാകും. വിഷു ബമ്പർ നേടാനും ഏറ്റവും കൂടുതൽ സാധ്യത കാണുന്നത് ഈ നാല് നക്ഷത്രക്കാർക്കാണ്.   

4 /6

അതേസമയം, ഏത് നക്ഷത്രമായാലും ജാതക പ്രകാരം നല്ല സമയമാണെങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും ഭാഗ്യം കൈവരിക തന്നെ ചെയ്യും. എന്നാല്‍ പൊതുഫല പ്രകാരം നോക്കുകയാണെങ്കില്‍ ഈ നക്ഷത്രക്കാര്‍ക്ക് വളരെയധികം സാധ്യതയുണ്ടെന്ന് മാത്രം.  

5 /6

വിഷുഫലത്തിൽ ചില നക്ഷത്രക്കാർക്ക് ​ഗജകേസരി യോ​ഗവും കാണുന്നുണ്ട്. കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നീ നക്ഷത്രങ്ങള്‍ക്കാണ് വിഷുഫലത്തില്‍ ഗജകേസരി യോഗമുള്ളത്. ഇവർക്കും സാമ്പത്തിക നേട്ടങ്ങളുടെ കാലമാണ് വരൻ പോകുന്നത്. 

6 /6

വിഷു ബമ്പര്‍ സമ്മാനങ്ങള്‍ ഇപ്രകാരം... 1-ാം സമ്മാനം: 12 കോടി, 2-ാം സമ്മാനം: ഒരു കോടി രൂപ വീതം ആറ് പേർക്ക്, 3-ാം സമ്മാനം: 10 ലക്ഷം വീതം ആറ് പേർക്ക്, 4-ാം സമ്മാനം: 5 ലക്ഷം വീതം ആറ് പേർക്ക്, 5-ാം സമ്മാനം: 5,000, 6-ാം സമ്മാനം: 2,000, 7-ാം സമ്മാനം: 1,000, 8-ാം സമ്മാനം: 500, 9-ാം സമ്മാനം: 300. അഞ്ചാം സമ്മാനം മുതലുള്ള സമ്മാനങ്ങൾ അവസാന നാലക്കത്തിനാണ് ലഭിക്കുക. 

You May Like

Sponsored by Taboola