Money and Vastu: ജീവിതത്തില്‍ ഏറെ പണം ആവശ്യമുള്ള ഒന്നാണ്. പണം കൂടാതെ നമുക്ക് ജീവിക്കാന്‍ സാധിക്കില്ല. സമ്പന്നനാകാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ ആരും തന്നെ ഉണ്ടാവില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

 എല്ലാവരുടെയും സ്വപ്നമാണ്, എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും യാതൊരു തടസവും കൂടാതെ നിറവേറ്റപ്പെടുക എന്നത്. അതിന് ഏറ്റവും ആവശ്യമായത് പണമാണ്. എന്നാല്‍, ചിലരെ സംബന്ധിച്ചിടത്തോളം തന്‍റെ എല്ലാ ആഗ്രഹങ്ങളും എളുപ്പത്തില്‍ നിറവേറ്റാന്‍ സാധിക്കില്ല. അവര്‍ എത്ര അധ്വാനിച്ചാലും വിജയം ലഭിക്കുന്നില്ല,   വേണ്ടത്ര പണം സമ്പാദിക്കാനും സാധിക്കുന്നില്ല.


Also Read:  Home Temple Direction: ആരാധന നടത്താന്‍ ഏറ്റവും അനുയോജ്യമായ ദിശ ഇതാണ് 
 
ഈ സാഹചര്യങ്ങള്‍ ചിലപ്പോള്‍ വീടിന്‍റെ വാസ്തു ദോഷം മൂലം സംഭവിക്കുന്നതാകാം. അതായത്, നമ്മുടെ വീട്ടില്‍ സാധാരണയായി സംഭവിക്കുന്നതും, എന്നാല്‍, നാം ഗൗരവമായി കണക്കിലെടുക്കാതെ അവഗണിക്കുന്നതുമായ ചില കാര്യങ്ങള്‍ ഉണ്ട്. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ജീവിതത്തിലും പണത്തിന് യാതൊരു കുറവും ഉണ്ടാകില്ല... അത്തരത്തിലുള്ള ചില കാര്യങ്ങള്‍ അറിയാം... 


1. കിടപ്പുമുറിയുടെ വാതിലിന് സമീപം ലോഹം കൊണ്ടുള്ള ഒരു അലങ്കാര വസ്തു തൂക്കിയിടുക


വാസ്തു ശാസ്ത്ര പ്രകാരം, കിടപ്പുമുറിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്. കിടപ്പുമുറിയുടെ പ്രവേശന കവാടത്തിന് എതിർവശത്തുള്ള ഭിത്തിയിൽ ലോഹം കൊണ്ടുള്ള വസ്തു തൂക്കിയിടുക. അത് ഭിത്തിയുടെ ഇടത് കോണിലായിരിക്കണം. ഈ ഭാഗം ഭാഗ്യത്തിന്‍റെയും സമ്പത്തിന്‍റെയും മേഖലയായി കണക്കാക്കപ്പെടുന്നു. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് യാതൊരു കുറവും ഉണ്ടാകില്ല. എന്നാൽ,, ഒരു ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ലോഹം കൊണ്ടുള്ള അലങ്കാര വാസ്തു തൂക്കിയിടുന്ന ഭിത്തി പൊളിഞ്ഞതോ, വൃത്തി ഹീനമായതോ ആവരുത്. 


2. ടാപ്പില്‍ നിന്നും വെള്ളം ഇറ്റ്‌ വീഴാറുണ്ടോ? 


വാസ്തു ശാസ്ത്ര പ്രകാരം, വീട്ടിലെവിടെയെങ്കിലും ടാപ്പിൽ നിന്ന് വെള്ളം ഇറ്റുവീഴുന്നുണ്ട്  എങ്കില്‍ അത് എത്രയും പെട്ടെന്ന്  നന്നാക്കുക. ഇങ്ങനെ സംഭവിക്കുന്നത് മൂലം സാമ്പത്തിക നഷ്ടം സംഭവിക്കാം. പലരും ഇത് അവഗണിക്കുകയാണ് പതിവ്. എന്നാല്‍, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഇത് വീടിന് ദോഷം ചെയ്യുന്ന ഒന്നാണ്. ഒട്ടും വൈകാതെ അത് റിപ്പയര്‍ ചെയ്യുക.


3. ഉപയോഗശൂന്യമായ വസ്തുക്കള്‍ വീട്ടിൽ വേണ്ട 


പലരും പൊട്ടിയ പാത്രങ്ങളും  ഉപയോഗശൂന്യമായ വസ്തുക്കളും വീട്ടിൽ സൂക്ഷിക്കുന്നു. ഇത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നു. ഉപയോഗശൂന്യമായ വസ്തുക്കള്‍, അല്ലെങ്കില്‍ നമുക്ക് ആവശ്യമില്ല എന്ന് തോന്നുന്ന വസ്തുക്കള്‍ എത്രയും പെട്ടെന്ന്  വീട്ടില്‍ നിന്നും ഒഴിവാക്കുക. ഇത്തരം വസ്തുക്കള്‍ സാമ്പത്തിക നേട്ടങ്ങൾ കുറയ്ക്കുകയും ചിലവുകൾ വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ വീടിന്‍റെ ഏതെങ്കിലും കോണില്‍ ഇത്തരം  ഉപയോഗശൂന്യമായ വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ, അത് ഉടൻ നീക്കം ചെയ്യുക.


4. ലക്ഷ്മി ദേവിയുടെ ചിത്രം ലോക്കറില്‍ സൂക്ഷിക്കാം 


നിങ്ങള്‍ പണത്തിന് ബുദ്ധിമുട്ടുകയാണ് എങ്കില്‍ നിങ്ങള്‍ പണവും ആഭരണങ്ങളും സൂക്ഷിക്കുന്ന അലമാരയില്‍  ലക്ഷ്മി ദേവിയുടെ ചിത്രം സൂക്ഷിക്കുക.  ഇപ്രകാരം ചെയ്‌താല്‍ നിങ്ങള്‍ക്ക് പണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല.... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.