Home Temple Direction: ആരാധന നടത്താന്‍ ഏറ്റവും അനുയോജ്യമായ ദിശ ഇതാണ്

Home Temple Direction:  പൂജ, ആരാധന എന്നിവ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അത് ഒരു വ്യക്തിയെ ദൈവവുമായി ബന്ധിപ്പിക്കുകയും ജീവിതത്തിൽ പോസിറ്റിവിറ്റി, സന്തോഷം, സമൃദ്ധി എന്നിവ നൽകുകയും ചെയ്യുന്നു.  

Written by - Zee Malayalam News Desk | Last Updated : Aug 4, 2023, 02:30 PM IST
  • ആരാധന ഒരു വ്യക്തിയെ ദൈവവുമായി ബന്ധിപ്പിക്കുകയും ജീവിതത്തിൽ പോസിറ്റിവിറ്റി, സന്തോഷം, സമൃദ്ധി എന്നിവ നൽകുകയും ചെയ്യുന്നു. ആരാധനയുടെ പൂർണ ഫലം ലഭിക്കാന്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കണം
Home Temple Direction: ആരാധന നടത്താന്‍ ഏറ്റവും അനുയോജ്യമായ ദിശ ഇതാണ്

Temple Direction at Home: ഹൈന്ദവ വിശ്വാസത്തില്‍ ദിശകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ദിശകൾ തീരുമാനിക്കുന്നത് സൂര്യൻ ഉദിക്കുന്ന ദിക്കിന്‍റെ അടിസ്ഥാനത്തിലാണ്. സൂര്യൻ ഉദിക്കുന്ന കിഴക്ക് ദിശ പല പ്രവൃത്തികൾക്കും വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. 

Also Read:  Astro Cooking Tips: പാചകം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, ഒരിക്കലും പണത്തിന് ക്ഷാമം ഉണ്ടാകില്ല! 

ഓരോ ദിശയ്ക്കും അതിന്‍റേതായ പ്രാധാന്യമുണ്ടെങ്കിലും. ഓരോ ദിശയും വ്യത്യസ്തതരം ഊർജ്ജം ഉത്പാദിപ്പിക്കുന്നു എന്നാണ് പറയപ്പെടുന്നത്.  ഈ ദിശകളുടെ ഊർജം മനസ്സിലാക്കാതെ നാം പ്രവർത്തിച്ചാൽ, സത്കർമങ്ങള്‍ പോലും മോശമായ ഫലങ്ങൾ നൽകുന്നു. 

Also Read:  Home Vastu: ഈ സാധനങ്ങൾ വീട്ടില്‍ സൂക്ഷിയ്ക്കുന്നത്‌ ആപത്ത്, സമ്പത്തും സന്തോഷവും ഇല്ലാതാകും 
 
വാസ്തു ശാസ്ത്രത്തിൽ എല്ലാ ദിശകൾക്കും പ്രാധാന്യം നൽകുകയും അവയ്ക്ക് പ്രത്യേക നിയമങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. പൂജ, ആരാധന എന്നിവ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അത് ഒരു വ്യക്തിയെ ദൈവവുമായി ബന്ധിപ്പിക്കുകയും ജീവിതത്തിൽ പോസിറ്റിവിറ്റി, സന്തോഷം, സമൃദ്ധി എന്നിവ നൽകുകയും ചെയ്യുന്നു. എന്നാൽ ചില പ്രധാന കാര്യങ്ങള്‍ മനസ്സിൽ വെച്ചാൽ മാത്രമേ ആരാധനയുടെ പൂർണ ഫലം ലഭിക്കുകയുള്ളൂ. ..

വീട്ടിലെ ആരാധനയ്ക്കുള്ള വാസ്തു നുറുങ്ങുകൾ:

ആരാധനയുടെ ശരിയായ ദിശ 

പൂജ നടത്തുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പാലിക്കേണ്ടത് ആവശ്യമാണ്. ആരാധനയുടെ ശരിയായ രീതി, ആരാധനാലയത്തിന്‍റെ ശരിയായ ക്രമീകരണം, ദൈവത്തെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ശരിയായ വഴി, ആരാധിക്കുമ്പോൾ വ്യക്തി ഏത് വദിശ അഭിമുഖീകരിക്കണം തുടങ്ങിയവ. ഏത് ദിശയിലാണ് ആരാധന നടത്തേണ്ടതെന്നും ഏത് ദിശയിലേക്ക് ആരാധന നടത്തിയാൽ എന്ത് ഫലമുണ്ടെന്നും അറിയാം. 

കിഴക്കോട്ട് ദർശനമുള്ള ആരാധന

വാസ്തു ശാസ്ത്ര പ്രകാരം പൂജാ വേളയില്‍ കിഴക്കോട്ട് ദർശനം നൽകുന്നതാണ് ഉത്തമം. അതുകൊണ്ടാണ് എല്ലാ മതപരമായ പ്രവർത്തനങ്ങളും എപ്പോഴും കിഴക്കോട്ട് അഭിമുഖമായി ചെയ്യുന്നത്. സൂര്യൻ, വ്യാഴം എന്നീ ഗ്രഹങ്ങൾ കിഴക്കോട്ട് ദർശനമായി ആരാധിക്കുന്നതിലൂടെ ശക്തി പ്രാപിക്കുന്നു. ഇത് ജീവിതത്തിൽ ബഹുമാനവും പ്രശസ്തിയും അറിവും നൽകുന്നു. പഠനത്തിന് പോലും കിഴക്കോട്ട് അഭിമുഖമായി ഇരിക്കുന്നത് വളരെ നല്ലതാണ്. 

പടിഞ്ഞാറോട്ട് ദർശനമുള്ള ആരാധന

ശനി പടിഞ്ഞാറിന്‍റെ അധിപനായി കണക്കാക്കപ്പെടുന്നു. ഈ ദിശയിൽ പൂജ നടത്തുന്നത് ആരാധിക്കുന്നത് കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ബന്ധങ്ങൾ തകരുന്നു ഒപ്പം സാമ്പത്തിക നഷ്ടവും ഉണ്ടാകും. വീട്ടിൽ പണത്തിനും ധാന്യങ്ങൾക്കും ക്ഷാമം. ഇതോടൊപ്പം പടിഞ്ഞാറോട്ട് തല വെച്ച് ഉറങ്ങുന്നത് ആരോഗ്യ സംബന്ധമായ പല പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. 

വടക്കോട്ട് ദർശനമുള്ള ആരാധന

 പൂജ സമയത്ത് വടക്കോട്ട് ദർശനം നടത്തുന്നത്  നല്ലതാണ്. ഇത്  ലക്ഷ്മി  ദേവിയെ സന്തോഷിപ്പിക്കുകയും ധാരാളം സമ്പത്ത് വര്‍ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് സാമ്പത്തിക അഭിവൃദ്ധി ലഭിക്കാൻ വടക്ക് ദിശയിൽ ദർശനം നടത്തി ആരാധനയോ മംഗള കർമ്മങ്ങളോ ചെയ്യണം. 

തെക്ക് ദർശനമായി ആരാധിക്കുക

തെക്ക് ദിശയുടെ അധിപൻ ചൊവ്വയും യമനുമാണ്. മംഗളകരമായ ജോലികൾക്കും ആരാധനകൾക്കും ഈ ദിശ ഏറെ അശുഭകരമായി കണക്കാക്കപ്പെടുന്നു. തെക്ക് ദർശനമായി ആരാധിക്കുന്നത് കുടുംബാംഗങ്ങൾക്കിടയിൽ അകൽച്ചയ്ക്കും വഴക്കിനും കലഹത്തിനും കാരണമാകുന്നു. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടാകാം.  ഈ ദിക്കിലേക്ക് തിരിഞ്ഞാണ് ആരാധന ചെയ്യേണ്ടതെങ്കിൽ, വീടിന്‍റെ തെക്ക് ദിശയിൽ മംഗൾ യന്ത്രം സ്ഥാപിക്കുക. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News