Weekly Horoscope January 29 - Feb 4: പുതിയ ആഴ്ച ആരംഭിക്കാൻ പോകുന്നു. ഈ ആഴ്ച ജനുവരി മാസം അവസാനിക്കുന്നു, പുതിയ മാസം ആരംഭിക്കുന്നു. ഈ സമയം പല രാശിക്കാര്‍ക്കും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരിയ്ക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം അനുസരിച്ച് ഈ ആഴ്ച ചില രാശിക്കാര്‍ക്ക് വളരെ ശുഭമായി മാറുമ്പോള്‍ ചില രാശിക്കാര്‍ക്ക് മോശം സമയമായിരിയ്ക്കും  ഫെബ്രുവരി മാസത്തില്‍ ഗ്രഹങ്ങളുടെ രാജകുമാരനും ബുദ്ധിയുടെ ദാതാവുമായ ബുധന്‍  മകര രാശിയില്‍ സംക്രമിക്കുന്നു. സൂര്യന്‍ ഇതിനോടകം ഈ രാശിയില്‍ സംക്രമിച്ചിരിയ്ക്കുകയാണ്. ഇതോടെ മകര രാശിയില്‍ ബുധാദിത്യ യോഗം രൂപപ്പെടുന്നു. കൂടാതെ ഫെബ്രുവരി മാസത്തില്‍ ഗജകേസരി യോഗവും ശശ് യോഗവും രൂപപ്പെടുന്നു. ഈ യോഗങ്ങള്‍ ചില  രാശിക്കാര്‍ക്ക് അടിപൊളി സൗഭാഗ്യങ്ങള്‍ സമ്മാനിക്കുന്നു. അതേസമയം, ചില രാശിക്കാര്‍ക്ക് വെല്ലുവിളികള്‍ നിറഞ്ഞ സമയമായിരിയ്ക്കും 


Also Read: February Planetary Transits 2024: ഫെബ്രുവരിയിൽ, ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!! ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും, പണത്തിന്‍റെ പെരുമഴ 
 
മേടം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച എങ്ങിനെ എന്നറിയാം....  


മേടം പ്രതിവാര ജാതകം (Aries Weekly Horoscope)
 
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും നല്ല പിന്തുണ ലഭിക്കും, ഇത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ജോലിയിലും ബിസിനസിലും സാമ്പത്തിക നേട്ടം ഉണ്ടാകും. ആരോഗ്യം മികച്ചതായിരിക്കും. വീട്ടില്‍ ചില മംഗളകരമായ കാര്യങ്ങള്‍ നടക്കും, ആഴ്ചയുടെ അവസാനം പണ ചിലവിന് സാധ്യത. മൊത്തത്തിൽ ഈ ആഴ്ച ഈ രാശിക്കാര്‍ക്ക് മികച്ചതാണ്. 


ഇടവം പ്രതിവാര ജാതകം (Taurus Weekly Horoscope 


ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ചയുടെ തുടക്കത്തിൽ സാമ്പത്തിക ഞെരുക്കം മൂലം അൽപം വിഷമം ഉണ്ടാകാം. ആഴ്ചയുടെ മധ്യത്തിൽ പണം നേടും. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുക. ജോലിസ്ഥലത്തും ബിസിനസിലും ചതി സംഭവിക്കാം, അതിനാൽ അൽപ്പം ജാഗ്രത പാലിക്കുക. പണമിടപാടുകളിൽ വഞ്ചിക്കപ്പെടാം.
 
മിഥുനം പ്രതിവാര ജാതകം (Gemini Weekly Horoscope 


മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച ബന്ധങ്ങളിലെ ചെറിയ നീരസം വര്‍ദ്ധിക്കാം. ആളുകളുമായി കലഹിക്കുന്നത് ഒഴിവാക്കുക. ജോലിയിലും ബിസിനസിലും ഉള്ള പ്രശ്നങ്ങള്‍ കാരണം മനസ് വിഷാദാവസ്ഥയിലായിരിക്കും. സീസണൽ രോഗങ്ങൾ നിങ്ങളെ അലട്ടാം, ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുക, സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും.


കര്‍ക്കിടകം പ്രതിവാര ജാതകം (Cancer Weekly Horoscope 
 
കർക്കിടകം രാശിക്കാര്‍ക്ക് നിങ്ങളുടെ വിവേകവും അറിവും ഉപയോഗിച്ച്, മോശമായ കാര്യങ്ങൾ പോലും മെച്ചപ്പെടുത്താൻ കഴിയും, നിങ്ങളുടെ കുടുംബാംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് പ്രത്യേക സ്നേഹവും പിന്തുണയും ലഭിക്കും. ആഴ്ചാവസാനം ചില യാത്രകൾ നടത്തേണ്ടി വന്നേക്കാം. കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ നിങ്ങൾക്ക് ലഭിച്ചേക്കാം. കുടുംബത്തിലെ ആരുടെയെങ്കിലും വിവാഹം നിശ്ചയിച്ചേക്കാം. 


ചിങ്ങം പ്രതിവാര ജാതകം  (Leo Weekly Horoscope 
 
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച സുഹൃത്തുക്കളിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും സ്നേഹം ലഭിക്കും. നിങ്ങൾക്ക് ജോലിയിൽ താൽപ്പര്യമുണ്ടാകും, പുരോഗതി കൈവരിക്കും, നിങ്ങൾക്ക് ഒരു പുതിയ ജോലിക്കുള്ള ഓഫർ ലഭിച്ചേക്കാം. ബിസിനസിൽ നല്ല സാമ്പത്തിക ലാഭം ഉണ്ടാകും. ആരോഗ്യം നന്നായിരിക്കും. ഒരു സുഹൃത്ത് തന്‍റെ ദീർഘകാല വൈരാഗ്യം മറന്ന് നിങ്ങളുമായി അനുരഞ്ജനത്തിന് വന്നേക്കാം.


കന്നി പ്രതിവാര ജാതകം (Virgo Weekly Horoscope 


കന്നി രാശിക്കാര്‍ ഈ ആഴ്‌ച  വളരെ അനുകൂലമായ ആഴ്ചയാണ്. വിപണിയിൽ കുടുങ്ങിയ പണം തിരികെ വരും. നിങ്ങളുടെ അടുത്ത ആളുകളുടെ സ്നേഹവും പിന്തുണയും നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. പുരോഗതിക്ക് പുതിയ അവസരങ്ങൾ ഉണ്ടാകും. ഇടപാടുകളിൽ വഞ്ചിക്കപ്പെടുന്നത് ഒഴിവാക്കുക. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും.


തുലാം പ്രതിവാര ജാതകം (Libra Weekly Horoscope 
 
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ചയുടെ അവസാനത്തോടെ ചില രോഗങ്ങൾ ബാധിച്ചേക്കാം. നിങ്ങൾക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം, ഓൺലൈൻ തട്ടിപ്പിൽ നിന്ന് വിട്ടുനിൽക്കുക, ബന്ധങ്ങളിൽ സാമ്പത്തിക സങ്കീർണതകൾ ഉണ്ടാകും. തർക്കം ഒഴിവാക്കുക. യാത്ര ചെയ്യേണ്ടി വന്നേക്കാം. നിയമപോരാട്ടത്തിൽ നിങ്ങൾക്ക് അനുകൂലമായ തീരുമാനം വന്നേക്കാം.


വൃശ്ചികം പ്രതിവാര ജാതകം (Scorpio Weekly Horoscope 


വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ച ബിസ്സിനസിൽ പുതിയ ഇടപാടുകൾ ഉണ്ടാകുമെങ്കിലും ജാഗ്രതയോടെ മുന്നോട്ട് പോകുക. ഇതിൽ ചതിയും ഉണ്ടാകാം. പഴയ സുഹൃത്തിനെ കണ്ടുമുട്ടാം, മനസ്സ് സന്തോഷിക്കും. ആഴ്ചയുടെ അവസാനത്തിൽ ചില സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാം. ജോലി ചെയ്യുന്നവർക്ക് ഈ ആഴ്ച നല്ലതായിരിക്കും.


ധനു പ്രതിവാര ജാതകം (Saggitarius Weekly Horoscope 


ധനു രാശിക്കാര്‍ക്ക് സ്വത്ത് തർക്കം മൂലം ബന്ധുക്കളുമായുള്ള ബന്ധം വഷളാകും. കോടതി കാര്യങ്ങളിൽ കുടുങ്ങാം, ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ ആഴ്ച വളരെ നല്ലതായിരിക്കും. ഈ ആഴ്ച ബിസിനസിൽ ലാഭത്തിന് മികച്ച അവസരങ്ങൾ ഉണ്ടാകും.


മകരം പ്രതിവാര ജാതകം  (Capricorn Weekly Horoscope 
 
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച അനാരോഗ്യം മൂലം ക്ഷോഭം വർദ്ധിക്കും. ആഴ്ച അവസാനത്തോടെ എല്ലാം ശരിയാകും. മാതാപിതാക്കളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. ചില പുതിയ ആളുകളെ കണ്ടുമുട്ടുന്നത് ജീവിതത്തിൽ സന്തോഷം നൽകും. കുട്ടികളെ കൂടുതല്‍ വഴക്ക് പറഞ്ഞ് അവരെ വിഷമിപ്പിക്കരുത്.


കുംഭം പ്രതിവാര ജാതകം (Aquarius Weekly Horoscope) 


സാമ്പത്തിക സ്ഥിതി മോശമാകുന്നത് കുംഭം രാശിക്കാരുടെ ആശങ്കകൾ വർദ്ധിപ്പിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് മുടക്കം സംഭവിക്കാം, കുടുംബ സന്തോഷത്തിന്‍റെ കാര്യത്തില്‍ ഈ ആഴ്ച ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. ചില വിഷയങ്ങളിൽ നിങ്ങളുടെ കുടുംബാംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ വലിയ പ്രശ്നമായി മാറാം  


മീനം പ്രതിവാര ജാതകം (Pisces Weekly Horoscope) 


മീനം രാശിക്കാർക്ക് ഏറെ നാളുകൾക്ക് ശേഷം അവര്‍ക്ക് ഇഷ്ടപ്പെട്ട ജോലി ലഭിക്കാൻ അവസരം ലഭിക്കും. കുടുംബ സാഹചര്യം സന്തുഷ്ടമായിരിക്കും, നിങ്ങൾക്ക് മാതാപിതാക്കളിൽ നിന്ന് പിന്തുണ ലഭിക്കും. രോഗം മാറി ആരോഗ്യം ലഭിക്കും. യുവാക്കൾ കൂടുതൽ സമയവും ഉല്ലാസത്തിൽ ചെലവഴിക്കും.ആളുകൾ നിങ്ങളുടെ ജോലിയെ പുകഴ്ത്തും. സാമ്പത്തിക പുരോഗതി ഉണ്ടാകും.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.