Weekly Numerology Predictions: സമ്പത്തും പ്രശസ്തിയും വര്‍ദ്ധിക്കും!! ഈ ആഴ്ചയിലെ ഭാഗ്യശാലികള്‍ ഇവരാണ്
Weekly Numerology Predictions: സഖ്യാശാസ്ത്രമനുസരിച്ച് ചില ആളുകളുടെ ഭാഗ്യം തിളങ്ങും, ചിലര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിയ്ക്കും. ഇവര്‍ക്ക് ഏറെ സാമ്പത്തിക നേട്ടങ്ങളും കരിയറിൽ പുരോഗതി നേടാനും സാധിക്കും.
Weekly Numerology Predictions: ജ്യോതിഷം പോലെതന്നെ സഖ്യാശാസ്ത്രത്തിനും ഏറെ പ്രാധാന്യമുണ്ട്. സംഖ്യാശാസ്ത്രത്തിൽ, ഒൻപത് ഗ്രഹങ്ങളുടെ സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്.
സംഖ്യാശാസ്ത്ര മനുസരിച്ച് ഒരു വ്യക്തിയുടെ റാഡിക്സ് ആ വ്യക്തിയുടെ ജനനതീയതിയുടെ ആകെത്തുകയാണ്. അതായത്, ഒരു വ്യക്തി 15 എന്ന തിയതിയിലാണ് ജനിച്ചത് എങ്കില്‍ ആ വ്യക്തിയുടെ ഭാഗ്യനമ്പര്‍ 6 ആയിരിയ്ക്കും. അതായത്, ആ വ്യക്തിയുടെ ജനനത്തീയതിയുടെ അക്കങ്ങളുടെ ആകെത്തുക (1 +5 = 6) ആയിരിയ്ക്കും.
Also Read: Characteristics of Monday Born People: ചന്ദ്രന്‍റെ സ്വാധീനം ഈ ദിവസം ജനിച്ചവരില്‍ ഭാഗ്യം ചൊരിയും
ഓരോ ആഴ്ചയും പിറക്കുമ്പോള്‍ അടുത്ത ആഴ്ച നമ്മുടെ ജീവിതത്തില്‍ എന്ത് ഭാഗ്യമാണ് കൊണ്ടുവരുന്നത് എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംഷ ഉണ്ട്. ഇത് നമ്മുടെ ഉള്ളില്‍ ഒരു പോസിറ്റിവിറ്റി, ഒരു ശുഭ പ്രതീക്ഷ നല്‍കുന്നു എന്നത് വസ്തുതയാണ്.
Also Read: SBI Update: എസ്ബിഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക, ഈ ജനപ്രിയ പദ്ധതി നാളെ അവസാനിക്കും
അതനുസരിച്ച് അടുത്ത ആഴ്ചയിലെ ഭാഗ്യശാലികള്‍ ആരാണ് എന്ന് സഖ്യാശാസ്ത്രം പറയുന്നു. അതായത്, സഖ്യാശാസ്ത്രമനുസരിച്ച് ചില ആളുകളുടെ ഭാഗ്യം തിളങ്ങും, ചിലര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിയ്ക്കും. ഇവര്‍ക്ക് ഏറെ സാമ്പത്തിക നേട്ടങ്ങളും കരിയറിൽ പുരോഗതി നേടാനും സാധിക്കും.
സംഖ്യാശാസ്ത്രം പറയുന്നതനുസരിച്ച് ആഗസ്റ്റ് 14 നും 20 നും ഇടയില്‍ ചില ആളുകള്‍ അഭൂത പൂര്‍വ്വമായ നേട്ടം കൈവരിയ്ക്കും. അതായത് ഈ സമയം അവര്‍ക്ക് ഏറെ അനുകൂല മായിരിയ്ക്കും. ഈ ആഴ്ചയിലെ സംഖ്യാ ശാസ്ത്ര പ്രവചനം എന്താണ് എന്നറിയാം...
റാഡിക്സ് 1: ഈ ആഴ്ച റാഡിക്സ് 1 ലെ ആളുകള്‍ക്ക് ഏറെ ആശ്വാസവും സമാധാനവും ലഭിക്കുന്ന ആഴ്ചയാണ്. അതായത്, ഇത്തരക്കാർക്ക് സർക്കാർ പദ്ധതികളിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. വിദേശയാത്ര എന്ന സ്വപ്നം സഫലമാകും. സാമ്പത്തിക കാര്യത്തില്‍ ഏറെ നേട്ടങ്ങള്‍ ഇല്ല എന്നിരുന്നാലും ദാമ്പത്യ ജീവിതം നല്ലതായിരിക്കും. ജോലിസ്ഥലത്ത് ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്.
റാഡിക്‌സ് 2: റാഡിക്‌സ് 2 ലെ ആളുകള്‍ക്ക് ഈ ആഴ്ച പ്രണയ ജീവിതത്തിന്‍റെ കാര്യത്തിൽ മികച്ചതായിരിയ്ക്കും. നിങ്ങളുടെ ജീവിതത്തിൽ സ്നേഹത്തിന്‍റെ കടന്നുവരവ് പ്രതീക്ഷിക്കാം. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. പുതിയ ജോലി അന്വേഷിക്കാം. ചെലവുകൾ വർധിച്ചുകൊണ്ടേയിരിക്കും. ആരെയെങ്കിലും സഹായിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരും.
റാഡിക്സ് 3: റാഡിക്സ് 3 ഉള്ള ആളുകൾക്ക് ഈ ആഴ്ച ഏറെ ആനുകൂല്യങ്ങൾ നൽകും. സമ്പത്തും ഐശ്വര്യവും വരുമാനം വർദ്ധിക്കും. പ്രണയ ജീവിതം നല്ലതായിരിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. ഭൂമിയും വാഹനവും വാങ്ങാനുള്ള ആഗ്രഹം സഫലമാകും. മാതാപിതാക്കളുടെ പിന്തുണ ലഭിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും.
റാഡിക്സ് 4: റാഡിക്സ് 4 ല്‍പ്പെട്ട ആളുകളുടെ പ്രണയ ജീവിതം കൂടുതല്‍ ഊഷ്മളമായി മാറും. എവിടെയെങ്കിലും യാത്ര പ്ലാൻ ചെയ്യാം. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും. നിങ്ങളുടെ മനസ്സ് എപ്പോഴും പ്രസന്നമായിരിക്കും.
റാഡിക്‌സ് 5: റാഡിക്‌സ് 5 ലെ ആളുകള്‍ക്ക് ഈ സമയം ഏറെ അനുകൂലമാണ്. നല്ല ബന്ധങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലി ചെയ്യുന്നവർ ശ്രദ്ധിക്കണം, മുടങ്ങിക്കിടന്ന പദ്ധതികള്‍ പൂര്‍ത്തിയാകും, സമൂഹത്തിലും കുടുംബത്തിലും ബഹുമാനം വർദ്ധിക്കും.
റാഡിക്‌സ് 6: റാഡിക്‌സ് 6 ലെ ആളുകള്‍ക്ക് ഈ ആഴ്ച ഏറെ അത്ഭുതകരമായിരിക്കും. തൊഴിൽ വ്യാപാരരംഗത്ത് പുരോഗതിയുണ്ടാകും. മുടങ്ങിക്കിടന്ന പണം ലഭിക്കും. ജോലി സംബന്ധമായ യാത്രകൾ ഉണ്ടാകാം, അത് ഏറെ ഗുണം ചെയ്യും. പണം ലഭിക്കും, പുതിയ പണ സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ദാമ്പത്യ ജീവിതം മികച്ചതായിരിയ്ക്കും.
റാഡിക്‌സ് 7: റാഡിക്സ് 7 ഉള്ള ആളുകൾക്ക്, ഈ ആഴ്ച കരിയറിന്‍റെ കാര്യത്തിൽ അനുകൂലമായിരിക്കും. വിവേകത്തോടെ തീരുമാനങ്ങൾ എടുക്കും. സാമ്പത്തിക കാര്യങ്ങൾക്ക് ഈ സമയം അനുയോജ്യമല്ല. നഷ്ടം ഉണ്ടായേക്കാം. ആഴ്ചാവസാനം, മാതാപിതാക്കളുടെ അനുഗ്രഹത്താൽ, നിങ്ങൾക്ക് ഒരു പുതിയ ജോലി ആരംഭിക്കാൻ കഴിയും.
റാഡിക്സ് 8: റാഡിക്സ് 8 ഉള്ള ആളുകൾക്ക് ഈ ആഴ്ച പല ജോലികളും പൂർത്തിയാക്കാൻ കഴിയും. അതുമൂലം ഈ ആഴ്ച സന്തോഷം നിറഞ്ഞതായിരിയ്ക്കും. പ്രണയ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാം. കരിയറിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാം. പണ ലഭിക്കാന്‍ സാധ്യത. ആഴ്ചയുടെ അവസാനം കൂടുതൽ മെച്ചമായിരിക്കും.
റാഡിക്‌സ് 9: റാഡിക്‌സ് 9 ലെ ആളുകള്‍ക്ക് ഈ ആഴ്ച സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. കരിയറിൽ പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ ഒരു പക്ഷേ പ്രതീക്ഷിച്ച ഫലം ലഭിക്കാത്തത് നിങ്ങളെ നിരാശരാക്കും. മതപരമായ പ്രവർത്തനങ്ങളിൽ മനസ്സ് വ്യാപൃതമാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...