SBI Amrit Kalash FD Scheme: രാജ്യത്തെ ഏറ്റവും പൊതു മേഖല ബാങ്കായ SBIയില്‍ നിക്ഷേപം ഉണ്ടെങ്കില്‍ നിങ്ങള്‍ക്കായി ഒരു സുപ്രധാന വാര്‍ത്തയുണ്ട്. കാലാകാലങ്ങളിൽ ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്കായി നിരവധി നിക്ഷേപ പദ്ധതികള്‍ അവതരിപ്പിക്കാറുണ്ട്. ഇത്തരം പദ്ധതികളില്‍ സാമാന്യ നിരക്കിലും കൂടുതല്‍ പലിശയും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
Also Read: Characteristics of Monday Born People: ചന്ദ്രന്റെ സ്വാധീനം ഈ ദിവസം ജനിച്ചവരില്‍ ഭാഗ്യം ചൊരിയും
അത്തരത്തില്‍ SBI പുറത്തിറക്കിയ ഒരു സ്ഥിരന നിക്ഷേപ പദ്ധതിയാണ് എസ്ബിഐ അമൃത് കലഷ് ഡെപ്പോസിറ്റ് സ്കീം (SBI Amrit Kalash Deposit Scheme). ഈ നിക്ഷേപ പദ്ധതിയില്‍ സാധാരണ സ്ഥിര നിക്ഷേപത്തേക്കാള്‍ കൂടുതല്‍ പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. SBI ഫെബ്രുവരി 15 നാണ് ഈ പദ്ധതി അവതരിപ്പിച്ചത്. പിന്നീട് മാര്‍ച്ച് 31 വരെ ഈ പദ്ധതിയുടെ കാലാവധി നീട്ടി. എന്നാല്‍, പദ്ധതിയുടെ ജനപ്രീതി മുന്നില്‍ക്കണ്ട് പദ്ധതിയുടെ കാലാവധി ആഗസ്റ്റ് 15 വരെ ബാങ്ക് നീട്ടുകയുണ്ടായി.
Also Read: Weather Update: ഹിമാചൽ പ്രദേശില്‍ മേഘവിസ്ഫോടനം, 5 പേർ മരിച്ചു, 3 പേരെ കാണാതായി
അതായത്, ഈ അടിപൊളി നിക്ഷേപ പദ്ധതിയില്‍ ചേരാനുള്ള അവസരം നാളെ, അതായത് ആഗസ്റ്റ് 15 ന് അവസാനിക്കും.
ഈ പദ്ധതി കുറഞ്ഞ കാലയളവില്‍ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നു. അതായത്, 400 ദിവസം കാലാവധിയുള്ള എസ്ബിഐ അമൃത് കലശ് നിക്ഷേപത്തിന് 7.10 ശതമാനമാണ് സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. നിലവില്‍ നല്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് ഈ നിക്ഷേപത്തിന് SBI നല്‍കുന്നത്.
ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയ്ക്ക് ബാങ്ക് 7.10% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, മുതിർന്ന പൗരന്മാർക്കും ജീവനക്കാർക്കും സ്റ്റാഫ് പെൻഷൻകാർക്കും ഈ പദ്ധതി കൂടുതല്‍ നേട്ടം നല്കുന്നു. അതായത്, 0.50% അധിക പലിശ നിരക്ക് ഈ വിഭാഗക്കാര്‍ക്ക് ലഭിക്കും. ഈ സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് സാധാരണ നിരക്കില്‍ നിന്നും 0.50% അധിക പലിശ ലഭിക്കും.
400 ദിവസം കാലാവധിയുള്ള ഈ പദ്ധതിയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഈ സ്കീമില്‍ ചേരുവാന്‍ ഇനി ഒരു ദിവസം മാത്രമാണ് അവശേഷിച്ചിരിയ്ക്കുന്നത് എന്നതാണ്. കൂടാതെ, ഈ പദ്ധതിയില്‍ 2 കോടിയില്‍ താഴെ തുക നിക്ഷേപിക്കാന്‍ സാധിക്കും.
എസ്ബിഐ അമൃത് കലഷ് ഡെപ്പോസിറ്റ് സ്കീമിലൂടെ എത്ര തുക പലിശയായി ലഭിക്കും?
ഏതെങ്കിലും നിക്ഷേപകൻ ഈ സ്കീമിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ, 400 ദിവസം കഴിയുമ്പോള്‍ പലിശയായി 8017 രൂപ ലഭിക്കും. അതേസമയം, മുതിർന്ന പൗരന്മാർക്ക് ഈ കാലയളവിൽ പലിശയായി 8600 രൂപയാണ് ലഭിക്കുക.
എസ്ബിഐയുടെ ശാഖകളിലോ നെറ്റ്ബാങ്കിംഗ് വഴിയോ എസ്ബിഐ യോനോ മൊബൈല്‍ ആപ്പ് ഉപയോഗിച്ചോ ഈ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ സാധിക്കും. അമൃത് കലഷ് നിക്ഷേപത്തിന് കീഴിൽ ആദായനികുതി നിയമപ്രകാരം ബാധകമായ നിരക്കില്‍ നികുതി ഈടാക്കുകയെന്ന് എസ്ബിഐ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നു.
എസ്ബിഐ അമൃത് കലഷ് ഡെപ്പോസിറ്റ് സ്കീമിന്റെ നേട്ടങ്ങള്‍ എന്തെല്ലാമാണ്?
SBI അമൃത് കലാഷ് സ്കീമില്‍ ലോൺ സൗകര്യം ലഭ്യമാണ്. ഈ സ്കീമിൽ നിങ്ങൾക്ക് ഇടക്കാല പിൻവലിക്കലും നടത്താം. നിക്ഷേപകർക്ക് അമൃത് കലഷ് പദ്ധതിയില്‍ രണ്ട് കോടി രൂപ വരെ നിക്ഷേപിക്കാം. Yono Banking App വഴിയും ഇതിൽ നിക്ഷേപിക്കാം. ഇതുകൂടാതെ, ബ്രാഞ്ച് സന്ദർശിച്ചും നിങ്ങൾക്ക് ഈ സ്കീമിൽ നിക്ഷേപിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...