ഉറക്കത്തിൽ പലപ്പോഴും സ്വപ്നം കാണുന്നത് സ്വാഭാവികമാണ്. പല തരത്തിലുള്ള സ്വപ്നങ്ങളും നമ്മൾ കാണാറുണ്ട്. ചിലത് സന്തോഷം നൽകുന്നതാണെങ്കിൽ ചിലത് ഭീതിപ്പെടുത്തുന്നതായിരിക്കാം. സ്വപ്ന ശാസ്ത്രം അനുസരിച്ച്, നമ്മൾ കാണുന്ന ഓരോ സ്വപ്നങ്ങൾക്കും അർഥങ്ങളുണ്ട്. ഇവ വനാനിരിക്കുന്ന പല സംഭവങ്ങളുടെയും സൂചനയാകാമെന്നാണ് സ്വപ്ന ശാസ്ത്രം പറയുന്നത്. പാമ്പിനെ സ്വപ്നത്തിൽ കാണുന്നത് എന്താണ് അർഥമാക്കുന്നത്. ഇത് ശുഭകരമാണോ അതോ പ്രതിസന്ധിയാണോ സൂചിപ്പിക്കുന്നത്. ഇക്കാര്യങ്ങൾ വിശദമായി അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

പത്തി വിരിച്ച് നിൽകുന്ന പാമ്പ്: സ്വപ്ന ശാസ്ത്രം പറയുന്നതനുസരിച്ച് പത്തി വിരിച്ച് നിൽക്കുന്ന പാമ്പിനെ കാണുന്നത് ശുഭകരമാണ്. പത്തി വിരിച്ച് നിൽക്കുന്ന പാമ്പിനെ കാണുന്നത് ശിവന്റെ അനു​ഗ്രഹം ലഭിക്കുമെന്നാണ് അർഥമാക്കുന്നത്. ഇത് നല്ല വാർത്തകൾ കേൾക്കാൻ ഇടവരുത്തുമെന്ന് വിശ്വസിക്കുന്നു.


പാമ്പിനെ പിടിക്കുന്നത് സ്വപ്നം കാണുന്നത്: സ്വപ്നത്തിൽ പാമ്പിനെ പിടിക്കുന്നതായാണ് കാണുന്നതെങ്കിൽ അത് ശുഭസൂചനയാണ്. സ്വപ്ന ശാസ്ത്രം അനുസരിച്ച് ഇത് സമ്പത്ത് വർധിപ്പിക്കുമെന്ന് വിശ്വസിക്കുന്നു.


ചത്ത പാമ്പിനെ കാണുന്നത്: ചത്ത പാമ്പിനെ സ്വപ്നത്തിൽ കാണുന്നത് ശുഭസൂചനയാണ്. കാലങ്ങളായി വന്നുകൊണ്ടിരിക്കുന്ന തടസങ്ങൾ നീങ്ങി നിങ്ങളുടെ ജീവിതം വിജയം നേടാൻ പോകുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് സ്വപ്ന ശാസ്ത്രം പറയുന്നു.


ALSO READ: കുരങ്ങിനെ സ്വപ്നത്തിൽ കാണുന്നത് ശുഭകരമാണോ? ഒരു കൂട്ടം കുരങ്ങുകളെ കാണുന്നതിന്റെ അർഥം എന്ത്?


ധാരാളം പാമ്പുകളെ കാണുന്നത്: ധാരാളം പാമ്പുകളെ ഒന്നിച്ച് സ്വപ്നം കാണുന്നത് അശുഭകരമായാണ് കണക്കാക്കുന്നത്. സ്വപ്ന ശാസ്ത്രം അനുസരിച്ച് ഇത് ഭാവിയിൽ നിങ്ങൾക്ക് വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് സൂചിപ്പിക്കുന്നു.


വെളുത്തതോ സ്വർണനിറത്തിലുള്ളതോ ആയ പാമ്പിനെ കാണുന്നത്: സ്വപ്നത്തിൽ വെളുത്തതോ സ്വർണനിറത്തിലുള്ളതോ ആയ പാമ്പിനെ കാണുന്നത് ശുഭസൂചകമായി കണക്കാക്കുന്നു. ഇത് നിങ്ങളെ നല്ല വാർത്തകൾ കാത്തിരിക്കുന്നുവെന്നാണ് അർഥമാക്കുന്നത്. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.


വീണ്ടും വീണ്ടും പാമ്പിനെ കാണുന്നത്: സ്വപ്നത്തിൽ തുടർച്ചയായി പാമ്പിനെ കാണുന്നുവെങ്കിൽ നിങ്ങളുടെ ജാതകത്തിൽ പിതൃദോഷം ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഇതിനായി കർമ്മങ്ങൾ ചെയ്യണം. പിതൃക്കളുടെ ബലിതർപ്പണം കൃത്യമായി നടത്തണം.


പാമ്പും കുരങ്ങനും വഴക്കിടുന്നത് കാണുന്നത്: പാമ്പും കുരങ്ങനും വഴക്കിടുന്നത് സ്വപ്നം കണ്ടാൽ, നിങ്ങൾക്ക് ഒരു പ്രശ്നം ഉണ്ടാകാൻ പോകുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. സ്വപ്ന ശാസ്ത്രം അനുസരിച്ച് പാമ്പും കുരങ്ങനും വഴക്കിടുന്നത് സ്വപ്നം കണ്ടാൽ, ഒരു കോടതി സംബന്ധമായ കേസിൽ ഉൾപ്പെട്ടേക്കുമെന്നാണ് സൂചന.


Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.