ഉത്തർപ്രദേശ്: പ്രാണ പ്രതിഷ്ഠയിലേക്ക് കടക്കുകയാണ് അയോധ്യയിലെ രാമക്ഷേത്രം. ശ്രീരാമനെ അഞ്ച് വയസ്സുള്ള കുട്ടി എന്ന സങ്കൽപ്പത്തിലാണ് പ്രതിഷ്ഠ നടത്തുന്നത്. ഈ ചടങ്ങുമായി ബന്ധപ്പെട്ട് ഉയർന്ന് കേൾക്കുന്ന പേരാണ് പ്രാണ പ്രതിഷ്ഠ. എന്താണ് പ്രാണ പ്രതിഷ്ഠ ഇതിൻറെ പ്രത്യേകതകൾ എന്തൊക്കെയാണ്. ചടങ്ങുകൾ എന്തൊക്കെയാണ്? ഇവയൊക്കെ പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിൻറെ ചടങ്ങുകളിൽ ക്ഷേത്രങ്ങളിൽ നടത്തുന്ന പ്രതിഷ്ഠ കർമ്മത്തിൽ അഷ്ടബന്ധ കലശം എന്ന പേരാണ് പൊതുവെ പറയാറ്. അഷ്ടബന്ധമെന്ന പ്രത്യേകതരം കൂട്ടിട്ട് വിഗ്രഹം പീഢത്തിൽ ഉറപ്പിച്ച് കലാശാഭിഷേകം നടത്തുന്ന ചടങ്ങാണിത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ അവർ പിന്തുടരുന്ന ചടങ്ങുകൾ വ്യത്യസ്തമാകാം. എങ്കിലും പൊതുവായി നടത്തുന്ന കർമ്മങ്ങൾ പലതിലും സാമ്യം ഉണ്ട്.


ക്ഷേത്രത്തിൻറെ തന്ത്രി( അല്ലെങ്കിൽ താന്ത്രികാവകാശമുള്ളയാൾ) ആയിരിക്കും ഇത് നിർവ്വഹിക്കുന്നത്. പ്രതിഷ്ഠക്ക് മുൻപ് വരെയും വിഗ്രഹം എന്നത് കല്ലിൽ നിർമ്മിച്ച ഒന്ന് മാത്രമാകുകയും പ്രതിഷ്ഠക്ക് ശേഷം അത് ചൈതന്യമുള്ള ബിംബംമായി അല്ലെങ്കിൽ ആരാധനാ മൂർത്തിയായി മാറുകയുമാണ്.


പ്രാണ പ്രതിഷ്ഠ


ഇത്തരത്തിലുള്ള ചടങ്ങുകളിലെ ഏറ്റവും പ്രധാന ഭാഗമാണ് പ്രാണ പ്രതിഷ്ഠ. ഒറ്റ വാക്കിൽ പറഞ്ഞാൽ പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തിന് പ്രാണൻ നൽകുക അല്ലെങ്കിൽ ജീവൻ നൽകുക എന്നതാണ് ഇത് കൊണ്ട് അർഥമാക്കുന്നത്. പുതിയതായി പണിഞ്ഞ ഒരു ക്ഷേത്രത്തിലെ ശിലാ വിഗ്രഹത്തെ (വിഗ്രഹവും പുതുതായി പണിഞ്ഞത് )താന്ത്രിക കർമങ്ങളാലും പൂജാവിധികളാലും ചൈതന്യം കൊടുത്ത് അഷ്ട ബന്ധത്താൽ ഉറപ്പിച്ചു നിത്യവും പൂജക്കായി വിഗ്രഹ ത്തെ പ്രതിഷ്ഠ നടത്തുന്നതിനെ പ്രാണ പ്രതിഷ്ഠ എന്നുപറയാം. ഇതാണ് കേരളീയ മാതൃകയിലുള്ള പ്രതിഷ്ഠ കർമ്മം. 


എന്താണ് അഷ്ട ബന്ധം


കേരളീയ രീതിയിലുള്ള പ്രതിഷ്ഠ കർമ്മത്തിലാണ് സാധാരണ അഷ്ടബന്ധം ഉപയോഗിക്കുക. അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം. ഒരു വിഗ്രഹം പ്രതിഷ്ഠിച്ചാൽ അതിന് 12 വർഷമാണ് കാലാവധി. ഇത് അഷ്ട ബന്ധത്തിൻറെ കാലാവധി കൂടിയാണ് പന്ത്രണ്ടു വർഷം കഴിയുമ്പോൾ പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും  ഉറപ്പിക്കാറുണ്ട് . ഇതിന് അഷ്ടബന്ധ കലശം എന്ന് പറയും. വെള്ള നിറത്തിലുള്ള ഇടത്തരം വലിപ്പമുള്ള ശംഖ്, കടുക്ക, ചെഞ്ചല്യം, കോലരക്ക്, കോഴിപ്പരൽ,പേരാറ്റുമണൽ, വലിയ നെല്ലിക്ക,എള്ളെണ്ണ എന്നിവ ചേരുന്നതാണ് അഷ്ടബന്ധം.


(കേരളീയ സമ്പ്രദായവുമായി ബന്ധപ്പെടുത്തിയുള്ള രീതിയാണ് ലേഖനത്തിൽ സംസ്ഥാനങ്ങൾക്കും ആചാരങ്ങൾക്കും അടിസ്ഥാനത്തിൽ ഇതിൽ മാറ്റം വരാം)



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.