Women's Day 2024 Horoscope: മേടം, ഇടവ, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം തുടങ്ങി എല്ലാ രാശികളിലുംപെട്ട സ്ത്രീകൾക്ക് വ്യതിരിക്തമായ വ്യക്തിത്വങ്ങളുണ്ട്. അതായത്, ഓരോ സ്ത്രീയും വ്യത്യസ്തയാണ്.    


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Vijaya Ekadashi 2024: ഇന്ന് വിജയ ഏകാദശി, അറിയാതെപോലും ഈ 3 കാര്യങ്ങള്‍ ചെയ്യരുത്, കടുത്ത ദോഷം   
 
ഈ വര്‍ഷത്തെ വനിതാ ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ സ്ത്രീകൾക്ക് ഏറ്റവും അനുയോജ്യമായ ഇണകള്‍, അവരുടെ രാശി ചിഹ്നങ്ങളെ അടിസ്ഥാനമാക്കി ആരാണ് എന്ന് കണ്ടെത്താം  


മേടം  രാശി  (Aries Zodiac Sign) 


കാര്യശേഷിയും ധൈര്യവുമുള്ള, മേടം രാശിക്കാരായ സ്ത്രീകള്‍ക്ക് ചിങ്ങം അല്ലെങ്കില്‍ ധനു രാശിക്കാരായ വ്യക്തികള്‍ നല്ല പൊരുത്തം ആയിരിയ്ക്കും. എന്നിരുന്നാലും, മിഥുനം അല്ലെങ്കിൽ തുലാം പോലുള്ള രാശിക്കാരും  മേടം രാശിക്കാര്‍ക്ക് ഉത്തമ പങ്കാളികളാണ് എന്ന് തെളിയിക്കപ്പെടും  


ഇടവം രാശി  (Taurus Zodiac Sign) 


ഇടവം രാശിക്കാരായ സ്ത്രീകള്‍ വ്യത്യസ്തരാണ്.  ഇവര്‍ ജീവിതത്തില്‍  വിശ്വാസ്യത,  സ്നേഹം, സമർപ്പണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നു. ഇവര്‍ തങ്ങള്‍ക്ക് സുരക്ഷിതത്വത്തിന്‍റെ തോന്നല്‍ നല്‍കുന്ന പങ്കാളികളെ തിരയുന്നു. മകരം, കന്നി രാശിക്കാരായ പങ്കാളികള്‍ ഇവര്‍ക്ക് അനുയോജ്യരാണ്. അതേസമയം കർക്കടകം, വൃശ്ചികം എന്നിവ പോലുള്ള രാശിക്കാരും ഇവര്‍ക്ക് അനുയോജ്യരാണ്. 


മിഥുനം രാശി (Gemini Zodiac Sign)  


മിടുക്കരും, ബഹുമുഖ പ്രതിഭകളുമായ മിഥുനം രാശിക്കാര്‍ക്ക് ഊർജ്ജസ്വലരായ പങ്കാളികളെ തിരയുന്നു. കുംഭം, തുലാം തുടങ്ങിയ രാശിക്കാര്‍ ഇവര്‍ക്ക് അനുയോജ്യരാണ്. 


കര്‍ക്കിടകം രാശി   (Cancer Zodiac Sign) 


കുടുംബത്തോട് ഏറ്റവും അടുത്തിരിയ്ക്കുന്ന രാശിക്കാരായ കര്‍ക്കിടകം രാശിക്കാരായ സ്ത്രീകള്‍ക്ക് അതിലോലമായ, അനുകമ്പയുള്ള, സുരക്ഷിതമായ  ഇടം നല്‍കുന്ന കൂട്ടാളികളെയാണ് തിരയുന്നത്. അവർ കുടുംബത്തെയും വീടിനെയും ഏറെ സ്നേഹിക്കുന്നു. അതിനാല്‍ ഇവര്‍ക്ക് വൃശ്ചികം, മീനം തുടങ്ങിയ രാശികൾ ഉത്തമമാണ്. 
 
ചിങ്ങം രാശി  (Leo Zodiac Sign) 


ഏറെ  ഉദാരമതികളാണ് ചിങ്ങം രാശിക്കരായ സ്ത്രീകള്‍. അവര്‍ അവരുടെ ആഗ്രഹങ്ങളെ പിന്തുണയ്ക്കുന്ന പങ്കാളികളെ തേടുന്നു. മേടം, ധനു രാശിക്കാര്‍ ഇവര്‍ക്ക് അനുയോജ്യരാണ്. 


കന്നിരാശി (Virgo Zodiac Sign) 
 
കന്നിരാശിക്കാരായ സ്ത്രീകൾ ഉറച്ചതും ശ്രദ്ധാലുക്കളും ബഹുമാനം നല്‍കുന്നതുമായ  കൂട്ടാളികളെ തിരയുന്നു.  ഇടവം, മകരം രാശിക്കാര്‍ ഇവര്‍ക്ക് അനുയോജ്യരാണ്. 


തുലാം രാശി (Libra Zodiac Sign)
 
തുലാം രാശിക്കാർ പക്ഷപാതമില്ലാത്ത, മികവിനെ അഭിനന്ദിക്കുന്ന, ബന്ധത്തിൽ യോജിപ്പുള്ളവരെ കണ്ടെത്താന്‍ ആഗ്രഹിക്കുന്നു.  മിഥുനം, കുംഭം രാശിക്കാര്‍ ഇവര്‍ക്ക് ഉത്തമ പങ്കാളികള്‍ ആണ് എന്ന് തെളിയിക്കപ്പെടും.
 
വൃശ്ചികം രാശി (Scorpio Zodiac Sign)
 
വൃശ്ചിക രാശിക്കാരായ സ്ത്രീകള്‍ സത്യം പറയുന്ന, ആത്മാർത്ഥതയുള്ള പങ്കാളികളെ തിരയുന്നു. കർക്കടകം, മീനം തുടങ്ങിയ രാശിക്കാര്‍ ഇവര്‍ക്ക് അനുയോജ്യരാണ്. 


ധനു രാശി (Sagittarius Zodiac Sign)
 
ധനു രാശിക്കാരായ സ്ത്രീകള്‍ ഏറെ പ്രതീക്ഷയുള്ളവരും ധൈര്യശാലികളും അവസരങ്ങള്‍ വിനിയോഗിക്കുന്നവരുമാണ്. മേടം, ചിങ്ങം രാശിക്കാര്‍ ഇവര്‍ക്ക് ഉത്തമ പങ്കാളികള്‍ ആണ് എന്ന് തെളിയിക്കപ്പെടും.


മകരം രാശി (Capricorn Zodiac Sign)
 
മകരം രാശിക്കരായ സ്ത്രീകൾ  ഉറച്ചതും ശക്തരും, പുരോഗതിക്കായി അവര്‍ക്കൊപ്പം നില്‍ക്കുന്ന കൂട്ടാളികളെ തിരയുന്നു. ഇടവം, കന്നി രാശിക്കാര്‍ ഇവര്‍ക്ക് അനുയോജ്യരാണ്. 


കുംഭം രാശി (Aquarius Zodiac Sign)


മിതത്വം ഉള്ള കുംഭ രാശിയിലെ സ്ത്രീകൾ  മികച്ച ഭാവിക്കായി തങ്ങളുടെ കാഴ്ചപ്പാട് പങ്കിടുന്ന ഒരാളെ അന്വേഷിക്കുന്നു.  തുലാം, മിഥുനം തുടങ്ങിയ രാശികൾ ഇവര്‍ക്ക് ഉത്തമമാണ്. 


മീനം രാശി  ( Pisces Zodiac Sign)


സഹാനുഭൂതിക്കാരായ മീനം രാശിയിലെ  സ്ത്രീകൾ ദയാലുവും കാരുണ്യവുമുള്ള കൂട്ടാളികളെ തിരയുന്നു. കർക്കിടകം, വൃശ്ചികം എന്നിവ പോലുള്ള രാശികൾ ഇവര്‍ക്ക് അനുയോജ്യരാണ്. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.