Vijaya Ekadashi 2024: വിജയ ഏകാദശിയില്‍ അറിയാതെപോലും ഈ കാര്യങ്ങള്‍ ചെയ്യരുത്, കടുത്ത ദോഷം

Vijaya Ekadashi 2024:  നാഗങ്ങളില്‍ ശേഷനും പക്ഷികളില്‍ ഗരുഡനും മനുഷ്യരില്‍ ബ്രാഹ്മണരും എപ്രകാരമാണോ അപ്രകാരം വ്രതങ്ങളില്‍ വിശിഷ്ടമായത് ഏകാദശിവ്രതമാണെന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ വ്യക്തമാക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 6, 2024, 11:57 AM IST
  • ഏകാദശി വ്രതമെന്നാല്‍, ഭക്ഷണം ഒഴിവാക്കുക എന്നതല്ല അര്‍ത്ഥമാക്കുന്നത്, ഈ ദിവസങ്ങളില്‍ ഈശ്വരചിന്തയോടെ ഉപവാസമിരിക്കണമെന്നാണ് വിധി.
Vijaya Ekadashi 2024: വിജയ ഏകാദശിയില്‍ അറിയാതെപോലും ഈ കാര്യങ്ങള്‍ ചെയ്യരുത്, കടുത്ത ദോഷം

Vijaya Ekadashi 2024: ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വ്രതങ്ങളില്‍ ഒന്നാണ് ഏകാദശി. വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന ഏകാദശി വ്രതത്തിന്‍റെ മഹിമ അറിയാത്തവര്‍ ഉണ്ടാകില്ല. ഏകാദശിയെ പോലെ അക്ഷയ പുണ്യ ഫലങ്ങൾ നൽകുന്ന മറ്റൊരു വ്രതമില്ല എന്നാണ് പറയപ്പെടുന്നത്‌. 

Also Read: IRCTC Swiggy Tie Up: ഐആർസിടിസിയും സ്വിഗ്ഗിയും കൈകോര്‍ത്തു!! ഇനി ട്രെയിൻ യാത്രയിലും ലഭിക്കും സുഭിക്ഷമായ ഭക്ഷണം

ഏകാദശി വ്രതമെന്നാല്‍, ഭക്ഷണം ഒഴിവാക്കുക എന്നതല്ല അര്‍ത്ഥമാക്കുന്നത്, ഈ ദിവസങ്ങളില്‍ ഈശ്വരചിന്തയോടെ ഉപവാസമിരിക്കണമെന്നാണ് വിധി. മനസ്സില്‍ ഈശ്വരചിന്ത സമ്പൂര്‍ണ്ണമായി നിലനിര്‍ത്തുക എന്നതാണ്  ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. 

Also Read: Mahashivratri 2024: 300 വർഷങ്ങൾക്ക് ശേഷം മഹാശിവരാത്രിയില്‍ അപൂർവ യോഗം!! മേടം, ഇടവം രാശിക്കാര്‍ക്ക് വന്‍ നേട്ടം!!
 
വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന പ്രധാനപ്പട്ട വ്രതമാണ് ഏകാദശി (Ekadshi).  വ്രതങ്ങളില്‍ വച്ച്‌ ഏറ്റും ശ്രേഷ്ഠമായ വ്രതമാണ് ഇത്. ഒരു വര്‍ഷത്തിൽ  24 ഏകാദശിയുണ്ട്. ചിലപ്പോൾ 26 ഏകാദശികൾ വരാറുണ്ട്. ഓരോ ഏകാദശിക്കും പ്രത്യേക ഫലങ്ങൾ ആണ് ഉള്ളത്.

നാഗങ്ങളില്‍ ശേഷനും പക്ഷികളില്‍ ഗരുഡനും മനുഷ്യരില്‍ ബ്രാഹ്മണരും എപ്രകാരമാണോ അപ്രകാരം വ്രതങ്ങളില്‍ വിശിഷ്ടമായത് ഏകാദശിവ്രതമാണെന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ വ്യക്തമാക്കുന്നത്. സകലപാപങ്ങളും മോചിപ്പിക്കുന്ന വ്രതമേതെന്ന് ചോദിച്ചാലും ഉത്തരം ഏകാദശിവ്രതം തന്നെ....!! 

ഏകാദശി വ്രതങ്ങളില്‍ ഒന്നായ വിജയ ഏകാദശി ഇന്ന് മാര്‍ച്ച്‌ 6 ന് ആചരിക്കുകയാണ്. ജ്യോതിഷ പ്രകാരം, വിജയ ഏകാദശി ദിനത്തിൽ ഉപവസിക്കുകയും ഭഗവാൻ മഹാ വിഷ്ണുവിന്‍റെ നാമം ജപിക്കുകയും ചെയ്യുന്നത് ഒരു വ്യക്തിക്ക് അപാര വിജയം സമ്മാനിക്കുന്നു. ആ വ്യക്തി എല്ലാ ജോലികളിലും വിജയം കൈവരിക്കുന്നു. നിങ്ങൾ ഒരു പുതിയ ജോലി ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വിജയ ഏകാദശി ഇതിന് വളരെ അനുകൂലമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ആരംഭിക്കുന്ന ഏത് ജോലിയും മഹാവിഷ്ണുവിന്‍റെ അനുഗ്രഹത്താൽ വേഗത്തിൽ ശുഭമായി പൂർത്തിയാകുമെന്നും പറയപ്പെടുന്നു. 

അതേസമയം ഈ ദിവസം അതായത്, വിജയ ഏകാദശി ദിവസം ചില ജോലികൾ അബദ്ധത്തിൽ പോലും ചെയ്യാൻ പാടില്ലെന്നാണ് വേദങ്ങൾ പറയുന്നത്. ഒരു വ്യക്തി അബദ്ധത്തിൽ പോലും വിജയ ഏകാദശി ദിവസം ചെയ്യുന്നത് ജീവിതത്തില്‍ വലിയ നഷ്ടങ്ങൾ നേരിടേണ്ടി വന്നേക്കാം. 

വിജയ ഏകാദശി ദിനത്തിൽ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്....  

1. ജ്യോതിഷ പ്രകാരം വിജയ ഏകാദശി നാളിൽ അബദ്ധത്തിൽ പോലും അരിയാഹാരം കഴിക്കരുത്. ഈ ദിവസം അബദ്ധത്തിൽ പോലും ചോറ് കഴിക്കരുതെന്നാണ് വിശ്വാസം. ഈ ദിവസം ചോറ് കഴിയ്ക്കുന്നത്‌ അടുത്ത ജന്മത്തിൽ പുഴുവിന്‍റെ ജന്മം ലഭിക്കുമെന്നും പറയപ്പെടുന്നു. 

2. മഹാവിഷ്ണുവിന് തുളസി ഇലകൾ വളരെ ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വിജയ ഏകാദശി ദിനത്തിൽ ശ്രീ ഹരിക്ക് ഭക്ഷണം നൽകുമ്പോൾ, തീർച്ചയായും അതിൽ തുളസി ഇലകൾ ഉൾപ്പെടുത്തുക. എന്നാൽ ഈ ദിവസം തുളസിയില പറിക്കുന്നത് തികച്ചും നിഷിധമാണ്. തുളസി ചെടിയിൽ തൊടുന്നത് പോലും നിരോധിച്ചിരിക്കുന്നു. ഇത് ലക്ഷ്മിദേവിയുടെ കോപത്തിന് ഇടയാക്കും. 
 
3. മതവിശ്വാസമനുസരിച്ച്, ഒരു വ്യക്തി ഏതെങ്കിലും മംഗളകരമായ കാര്യത്തിലോ ആരാധനയിലോ പങ്കെടുക്കുമ്പോള്‍ കറുപ്പ് അല്ലെങ്കിൽ അശുഭകരമായ നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണം. ഈ ദിവസം മഹാവിഷ്ണുവിന്‍റെ അനുഗ്രഹം ലഭിക്കണമെങ്കിൽ ഈ ദിവസം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്ന് പറയപ്പെടുന്നു. 

4. വിജയ ഏകാദശി ദിനത്തിൽ അബദ്ധത്തിൽ പോലും ലഹരിപാനീയങ്ങൾ കഴിക്കരുത്. ഇതോടൊപ്പം ഈ ദിവസം മാംസാഹാരങ്ങള്‍ കഴിയ്ക്കുന്നത് മഹാവിഷ്ണുവിന്‍റെ കോപം ക്ഷണിച്ചു വരുത്തുന്നു. 

5. ഇതോടൊപ്പം, വിജയ ഏകാദശി ദിനത്തില്‍ ആരെയും വേദനിപ്പിക്കരുത് എന്ന കാര്യം ഓർക്കുക. ആരുമായും തർക്കിക്കരുത്. ആരെയും അപമാനിക്കുകയോ പരിഹസിക്കുകയോ ചെയ്യരുത്.  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

 

Trending News