ശനി ജയന്തി ദിനത്തിൽ ശനിദേവനെ ആരാധിക്കുന്നതും ദോഷപരിഹാരങ്ങൾ ചെയ്യുന്നതും ജാതകത്തിലെ ശനിദോഷങ്ങൾ നീക്കാൻ സഹായിക്കും. ജ്യേഷ്ഠ മാസത്തിലെ അമാവാസി ദിനത്തിലാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഈ ദിവസം ശനി ദേവനെ ആരാധിക്കുന്നത് ശനിദോഷങ്ങളിൽ നിന്ന് മുക്തി നൽകും. ജാതകത്തിൽ ശനിദോഷം ഉള്ളവർ ശനി ജയന്തി ദിനത്തിൽ ശനി ആരതിയും ശനി സ്തോത്രവും പാരായണം ചെയ്യുന്നത് ശുഭഫലങ്ങൾ നൽകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശനി ജയന്തി ദിനത്തിൽ ശനി ദേവനെ പ്രീതിപ്പെടുത്താനും ദോഷങ്ങൾ നീക്കാനും ശനിദേവനെ പൂജിച്ചശേഷം ശനി സ്തോത്രവും ശനി ആരതിയും ചൊല്ലുക. ഇത് ശനിദേവന്റെ അനു​ഗ്രഹം ലഭിക്കാൻ ഇടയാക്കും. ഹിന്ദു കലണ്ടർ പ്രകാരം, ജ്യേഷ്ഠ മാസത്തിലെ അമാവാസി ദിനത്തിലാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഇത്തവണ ജൂൺ ആറിനാണ് ശനി ജയന്തി ആഘോഷിക്കുന്നത്.


ശനിദേവനെ പൂജിക്കുന്നതിനായി ഒരിക്കലും ചെമ്പ് പാത്രങ്ങൾ ഉപയോ​ഗിക്കരുത്. ഇത് സൂര്യദേവനുമായി ബന്ധപ്പെട്ടതാണ്. ശനിയും സൂര്യനും തമ്മിൽ ശത്രുതയിൽ ആയതിനാൽ ചെമ്പ് ഉപയോ​ഗിക്കരുത്. സൂര്യൻ ശനിയുടെ പിതാവാണെങ്കിലും ഇവർ തമ്മിൽ ശത്രുതയിലാണ്. അതിനാൽ ശനി ദേവനെ പൂജിക്കുന്നതിനായി ചെമ്പ് പാത്രങ്ങൾ ഉപയോ​ഗിക്കാൻ പാടില്ല.


ALSO READ: അറിയാതെ പോലും ചെയ്യുന്ന ഈ തെറ്റുകൾ ശനിയുടെ കോപം ക്ഷണിച്ചുവരുത്തും; ഈ ദിവസം ശ്രദ്ധിക്കുക


ശനി ദേവനെ പൂജിക്കുന്ന സമയത്ത് ഒരിക്കലും വി​ഗ്രഹത്തിന് നേരെ നിൽക്കരുത്. ശനി ദേവന്റെ വി​ഗ്രഹത്തിലെ കണ്ണുകളിലേക്ക് നോക്കരുത്. പകരം പാദങ്ങളിൽ നോക്കി വേണം പൂജ അർപ്പിക്കാൻ. ശനിദേവന്റെ ദർശനം ഉണ്ടാകുന്നത് ദോഷങ്ങൾക്ക് കാരണമാകുമെന്നാണ് വിശ്വാസം. 


മുഖം പടിഞ്ഞാറ് ദിശയിൽ വരുന്ന വിധത്തിൽ വേണം ശനി ദേവനെ ആരാധിക്കാൻ. ശനിദേവന്റെ കണ്ണുകളിലേക്ക് നോക്കുകയോ നേരിട്ട് ദർശനം ഏൽക്കുകയോ ചെയ്യുന്നത് ദോഷം ചെയ്യും. ഇത് ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകുന്നതിന് കാരണമാകും.


ശനി ജയന്തി ദിനത്തിൽ ഉപ്പ്, ഇരുമ്പ്, എണ്ണ എന്നിവ വാങ്ങുകയോ മറ്റുള്ളവർക്ക് നൽകുകയോ ചെയ്യരുത്. ഇത് ജീവിതത്തിൽ ദുരിതങ്ങൾ ഉണ്ടാകാൻ കാണമാകുമെന്നാണ് വിശ്വാസം. ഈ ദിവസം മൃ​ഗങ്ങളെയും പക്ഷികളെയും ഉപദ്രവിക്കരുത്. ഇത് ജീവിതത്തിൽ പ്രശ്നങ്ങൾക്ക് കാരണമാകും. ശനി ജയന്തി ദിനത്തിൽ ഒരു ജീവജാലങ്ങളെയും ഉപദ്രവിക്കാൻ പാടില്ലെന്നാണ് വിശ്വാസം.


ശനി ജയന്തി ദിനത്തിൽ മാംസാഹാരങ്ങൾ കഴിക്കുന്നതും ലഹരിപദാർഥങ്ങൾ ഉപയോ​ഗിക്കുന്നതും ദോഷം ചെയ്യും. അതിനാൽ, ഇവ ഒഴിവാക്കേണ്ടത് പ്രധാനമാണ്. ശനി കർമ്മഫലങ്ങൾ നൽകുന്നുവെന്നാണ് വിശ്വാസം. അതിനാൽ, ഈ ദിവസം നിസഹായരായ ആളുകളെയും ദരിദ്രരെയും ഉപദ്രവിക്കരുത്. ഇക്കാര്യങ്ങൾ ചെയ്യുന്നത് ശനിയുടെ കോപത്തിനും ജീവിതത്തിൽ പല പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.