പുതുവർഷത്തിൽ പല ​ഗ്രഹങ്ങളുടെയും രാശികളുടെയും മാറ്റങ്ങളുണ്ടാകും. ​ഗ്രഹങ്ങളുടെയും രാശികളുടെയും മാറ്റങ്ങൾ ഓരോ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തും. ദോഷങ്ങളും ​ഗുണങ്ങളും ഓരോ രാശിക്കാരിലും ഏറ്റക്കുറച്ചിലുകളോടെ അനുഭവപ്പെടും. എന്നാൽ ചില രാശിക്കാർക്ക് ദോഷഫലങ്ങൾ കൂടുതലായി ഉണ്ടാകും. ഏതെല്ലാം രാശിക്കാർക്കാണ് ദോഷങ്ങളുണ്ടാകുന്നതെന്നും ഇവർക്ക് എന്തെല്ലാം പ്രതിസന്ധികൾ നേരിടേണ്ടിവരുമെന്നും അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയും വ്യാഴവുമാണ് വരുന്ന വർഷം 12 രാശിക്കാരിലും ഏറ്റവും കൂടുതൽ ​ഗ്രഹമാറ്റത്തിന് സാധ്യത. ഇത് ഓരോ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. ഇത് എത്രത്തോളം ഓരോ രാശിക്കാരുടെയും ജീവിതത്തെ സ്വാധീനിക്കുമെന്ന് അറിയാം. മേടം മുതൽ മീനം വരെയുള്ള 12 രാശിക്കാർക്കും 2025ൽ എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് നോക്കാം.


മേടം: മേടം രാശിക്കാർക്ക് ജീവിതത്തിൽ പല സാഹചര്യങ്ങളിലും അനുകൂലമായ വർഷമാണ് 2025. കരിയറിൽ പല അനുകൂല മാറ്റങ്ങളും ഉണ്ടാകും. ജോലിയിൽ അനുകൂലമായ മാറ്റങ്ങളും ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. സാമ്പത്തിക കാര്യങ്ങളിലെ അശ്രദ്ധ വലിയ നഷ്ടങ്ങളിലേക്ക് നയിക്കും.


ALSO READ: ശനി പ്രദോഷ വ്രതം; ഈ നാല് രാശിക്കാർക്ക് സമ്പത്ത്, ഉയർച്ച, കാര്യവിജയം


ഇടവം: ഇടവം രാശിക്കാർക്ക് 2025 സാമ്പത്തിക വളർച്ചയുടെ ​കാലമാണ്. ബുധന്റെ സ്ഥാനചലനം ഇവർക്ക് നേട്ടങ്ങൾ നൽകും. ബന്ധങ്ങളിലും ജോലിയിലും മികച്ച ഫലങ്ങളുണ്ടാകും. സാമ്പത്തി നേട്ടങ്ങൾ ഉണ്ടാകും. പ്രതീക്ഷിക്കാത്ത വിധത്തിൽ അഭൂതപൂർവമായ നേട്ടങ്ങളാണ് ഈ വർഷം ഇടവം രാശിക്കാരെ കാത്തിരിക്കുന്നത്.


മിഥുനം: പുതു വർഷത്തിൽ മിഥുനം രാശിക്കാർ അൽപം ശ്രദ്ധയോടെ വേണം മുന്നോട്ട് പോകാൻ. പല വിധത്തിലും നിങ്ങളെ അവസരങ്ങൾ തേടിയെത്തും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിമായി ഈ വർഷം ഉയർച്ചയുണ്ടാകും.


കർക്കിടകം: കർക്കിടകം രാശിക്കാർക്ക് വ്യക്തി​ഗത വളർച്ച സാധ്യമാകുന്ന വർഷമാണ് 2025. വൈകാരികമായ വർഷം കൂടിയായിരിക്കും ഇവർക്കിത്. പ്രണയിക്കുന്നവർക്ക് ജീവിതത്തിൽ പല അനുകൂലമായ മാറ്റങ്ങളും ഇവരുടെ പ്രണയജീവിതത്തിലുണ്ടാകും. അനുകൂലമല്ലാത്ത പല പ്രതിസന്ധികളും ഉണ്ടാകുമെങ്കിലും അതിനെയെല്ലാം മികച്ച രീതിയിൽ കൈകാര്യം ചെയ്യാനാകും.


ചിങ്ങം: ശനിയുടെ സ്വാധീനം 2025ൽ ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ നേട്ടങ്ങൾ കൊണ്ടുവരും. പ്രണയിക്കുന്നവർക്ക് അനുകൂലമായ വർഷമായിരിക്കും. ചിങ്ങം രാശിക്കാർക്ക് പല മേഖലകളിലും അനുകൂലമായ വർഷമാണ് 2025. പ്രണയജീവിതത്തിൽ ഇവർക്ക് അനുകൂലമായ കാര്യങ്ങൾ സംഭവിക്കും.


കന്നി: വ്യാഴത്തിന്റെയും ശനിയുടെയും മാറ്റങ്ങൾ കന്നി രാശിക്കാർക്ക് അനുകൂലമല്ലാത്ത ചില ഫലങ്ങൾ നൽകും. എന്നാൽ, വർഷം പകുതിയാകുന്നതോടെ ജീവിതം മാറിമറിയും. നിങ്ങൾ ആ​ഗ്രഹിക്കുന്നത് പോലെ കാര്യങ്ങൾ ചെയ്യാനാകും. സന്തോഷകരമായ മാറ്റങ്ങൾ ജീവിതത്തിൽ വന്നുചേരും.


ALSO READ: ആ​ഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്ന രാശിക്കാർ; ഭാ​ഗ്യം എന്നും ഈ അഞ്ച് രാശിക്കാ‍ർക്കൊപ്പം


തുലാം: 2025ൽ തുലാം രാശിക്കാർക്ക് ബന്ധങ്ങളിൽ ചില പ്രശ്നങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാകാൻ സാധ്യത. എന്നാൽ, കൃത്യമായ തീരുമാനങ്ങൾ നിങ്ങളുടെ ഉയർച്ചയിലേക്ക് നയിക്കും. പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടുന്നത് ജീവിതത്തിൽ ഉയർച്ചയ്ക്ക് കാരണമാകും.


വൃശ്ചികം: വൃശ്ചികം  രാശിക്കാർക്ക് 2025ൽ വലിയ മാറ്റങ്ങൾ സംഭവിക്കാം. ജോലിയിലും വ്യക്തി ജീവിതത്തിലും നിങ്ങൾ അം​ഗീകരിക്കപ്പെടും. ജീവിതത്തിലെ പ്രതിസന്ധികൾ ഇല്ലാതാകും. ആത്മവിശ്വാസം വർധിക്കും. പ്രശ്നങ്ങളും പ്രതിസന്ധികളും ജീവിതത്തിൽ നിന്ന് അകന്നു പോകും. സന്തോഷവും സമാധാനവും ജീവിതത്തിൽ വന്നുചേരും.


ധനു: ധനു രാശിക്കാർക്ക് ഈ വർഷം അൽപം കഷ്ടപ്പാടുകളുടേതാണ്. പലപ്പോഴും പ്രതിസന്ധികൾ നേരിടും. എന്നാൽ വർഷത്തിന്റെ പകുതിയോടെ കാര്യങ്ങൾ അനുകൂലമാകും. പ്രതിസന്ധികൾക്ക് അവസാനമാകും. ജീവിതത്തിൽ പല മാറ്റങ്ങളും വന്നുചേരും. സന്തോഷത്തോടെ വർഷം ആരംഭിക്കാൻ സാധിക്കും.


ALSO READ: ബുധൻ ഓരോ തവണ രാശിമാറുമ്പോഴും ഇവർക്ക് ബംപർ നേട്ടങ്ങൾ; 2025ൽ ഭാ​ഗ്യം കടാക്ഷിക്കുന്നത് ഈ മൂന്ന് രാശിക്കാരെ


മകരം: മകരം രാശിക്കാർക്ക് സ്വയം നേട്ടങ്ങൾ കണ്ടെത്താനാകും. എല്ലാ തരത്തിലുള്ള പ്രതിസന്ധികൾക്കും പരിഹാരം കാണാനാകും. ജീവിതം മാറിമറിയും. ജീവിതത്തിൽ പല സന്തോഷകരമായ മാറ്റങ്ങളും ഉണ്ടാകും. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂലമായ വർഷമാണ് 2025. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് മികച്ച വർഷമാണിത്.


കുംഭം: കുംഭം രാശിക്കാർക്ക് സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാകും. പുതുവർഷത്തിൽ പല സന്തോഷകരമായ കാര്യങ്ങളും സംഭവിക്കും. അവനവനെ സ്വയം തിരിച്ചറിയുന്നതിനുള്ള ഒരു സമയം കൂടിയാണിത്. ലക്ഷ്യങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കും. ജീവിതത്തിൽ പല അനുകൂലമായ കാര്യങ്ങളും സംഭവിക്കും.


മീനം: മീനം രാശിക്കാർക്ക് വ്യക്തിപരമായ ഉയർച്ചയുണ്ടാകും. വ്യാഴത്തിന്റെ സ്വാധീനത്താൽ ഇവുടെ ജീവിതം മാറിമറിയും. ജീവിതത്തിൽ അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഉണ്ടാകുമെങ്കിലും അതിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.