Astrology: നിങ്ങൾ ആഗ്രഹിക്കുന്ന പുരോഗതി ലഭിക്കും, ഇക്കാര്യങ്ങള്‍ അനുഷ്ഠിക്കാം
Astrology: എല്ലാ ചിട്ടകളോടും കൂടി തിങ്കളാഴ്ച ദിവസം ഭഗവാന്‍ ശിവനെ ആരാധിക്കുന്നതിലൂടെ മഹാദേവന്‍ സന്തുഷ്ടനാകുമെന്നും ഇത് നിങ്ങളുടെ പുരോഗതിക്കുള്ള വഴി തുറക്കുകയും ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുകയും ചെയ്യുമെന്നാണ് വിശ്വാസം.
Astrology: ഹൈന്ദവ വിശ്വാസമനുസരിച്ച് തിങ്കളാഴ്ചദിവസം ഭഗവാന്‍ ശിവന് സമർപ്പിച്ചിരിക്കുന്നു. ഈ ദിവസം മഹാദേവനെ പ്രത്യേകമായി ആരാധിക്കുന്നത് ഭഗവാനെ പ്രീതിപ്പെടുത്തുക മാത്രമല്ല നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകാന്‍ സഹായിയ്ക്കുന്നു.
Also Read: Shani Ast: 8 ദിവസത്തിന് ശേഷം ശനിയുടെ അസ്തമയം; ഈ 5 രാശിക്കാർ സൂക്ഷിക്കണം; കരകയറാൻ കഷ്ടപ്പെടും!
സാധാരണയായി തിങ്കളാഴ്ചകളിൽ അവിവാഹിതരായ പെൺകുട്ടികൾ നല്ല ഭര്‍ത്താവിനെ ലഭിക്കാനും വിവാഹിതരായ സ്ത്രീകൾ അഖണ്ഡ സൗഭാഗ്യത്തിനായും വ്രതമെടുക്കുന്നത് സാധാരണമാണ്. നിങ്ങളുടെ തൊഴിൽ മേഖലയിൽ പുരോഗതി കൈവരിക്കാനോ ജോലി മാറാനോ ഏറെ പരിശ്രമിച്ചിട്ടും സാധിക്കുന്നില്ല എങ്കില്‍ തിങ്കളാഴ്ച മഹാദേവനെ ആരാധിക്കുന്നതിലൂടെ ഇത് സാധ്യമാകും.
Also Read: Astrology Tips: നിങ്ങൾ ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നില്ലേ? ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ
എല്ലാ ചിട്ടകളോടും കൂടി തിങ്കളാഴ്ച ദിവസം ഭഗവാന്‍ ശിവനെ ആരാധിക്കുന്നതിലൂടെ മഹാദേവന്‍ സന്തുഷ്ടനാകുമെന്നും ഇത് നിങ്ങളുടെ പുരോഗതിക്കുള്ള വഴി തുറക്കുകയും ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടുകയും ചെയ്യുമെന്നാണ് വിശ്വാസം.
പച്ചപ്പാല്‍
നിങ്ങൾ വളരെക്കാലമായി തൊഴിൽരഹിതനാണ്, നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ജോലി നിങ്ങള്‍ക്ക് ലഭിക്കുന്നില്ല, ഏറെ പരിശ്രമിച്ചിട്ടും നിങ്ങൾക്ക് വിജയം ലഭിക്കുന്നില്ലെങ്കിൽ, തിങ്കളാഴ്ച നടപടികൾ സ്വീകരിക്കാം. തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ കുറച്ച് മധുരവും അരിയും പച്ചപ്പാലിൽ കലർത്തി ശിവലിംഗത്തില്‍ സമർപ്പിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ ആ വ്യക്തി ആഗ്രഹിക്കുന്ന ജോലിയും അതേപോലെ ജീവിതത്തില്‍ പുരോഗതിയും ലഭിക്കും.
കൂവളത്തിന്‍റെ ഇല
തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ പോയി ശിവലിംഗത്തിൽ കൂവളത്തിന്‍റെ ഇലകള്‍ സമർപ്പിക്കുന്നതിലൂടെ, മഹാദേവൻ പ്രസാദിക്കുകയും ഭക്തരുടെ എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാക്കുകയും ചെയ്യുന്നു.
മഹാദേവനൊപ്പം ദേവി പാര്‍വതിയേയും ആരാധിക്കുക.
തിങ്കളാഴ്ച സ്ത്രീകൾ ശിവനൊപ്പം പാർവതി ദേവിയെയും ആരാധിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ അവർക്ക് അഖണ്ഡ സൗഭാഗ്യ അനുഗ്രഹം ലഭിക്കും
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...