9 പതിറ്റാണ്ടിന്റെ ചരിത്രവുമായി ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ അപ്രമാദിത്വം തുടരുകയാണ് റോയൽ എൻഫീൽഡ്. നിരത്തുകൾ കീഴടക്കി മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്ത് പകരാനായി പുത്തൻ ബുള്ളറ്റ് 350 അവതരിപ്പിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്. ഇന്ത്യൻ വിപണിയിൽ 1.74 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റോയൽ എൻഫീൽഡിന്റെ മുഖമെന്ന് വിശേഷിപ്പിക്കാറുള്ള ബുള്ളറ്റ് ബൈക്കുകളിൽ കമ്പനി ഇതുവരെ കാര്യമായ മാറ്റങ്ങൾ വരുത്തിയിരുന്നില്ല. ഇപ്പോൾ ഇതാ അടിമുടി മാറ്റവുമായാണ് പുതിയ സ്റ്റാൻഡേർഡ് വേരിയന്റ് എത്തിയിരിക്കുന്നത്. ഹണ്ടർ 350 നും ക്ലാസിക് 350 നും ഇടയിലായിരിക്കും പുത്തൻ ബുള്ളറ്റ് 350ന്റെ സ്ഥാനം. റെട്രോ ലുക്ക് നിലനിർത്തിക്കൊണ്ട് തന്നെ കൂടുതൽ സാങ്കേതികമായ മാറ്റങ്ങൾ വരുത്തിയാണ് വാഹനം എത്തുന്നത്. 


ALSO READ: ഡി-മാക്‌സ് എസ്-ക്യാബ് ഇസഡ് പുറത്തിറക്കി ഇസുസു; സവിശേഷതകൾ അറിയാം


പുതിയ ബുള്ളറ്റ് 350 മൂന്ന് വേരിയന്റുകളിൽ ലഭ്യമാകും. മിലിട്ടറി റെഡ്, മിലിട്ടറി ബ്ലാക്ക്, സ്റ്റാൻഡേർഡ് മെറൂൺ, സ്റ്റാൻഡേർഡ് ബ്ലാക്ക്, ബ്ലാക്ക് ഗോൾഡ് എന്നിവയുൾപ്പെടെ അഞ്ച് കളർ ഓപ്ഷനുകളിലാണ് വാഹനം പുറത്തിറങ്ങുക. മിലിട്ടറി റെഡ്, മിലിട്ടറി ബ്ലാക്ക് കളർ എന്നീ അടിസ്ഥാന വേരിയന്റുകൾക്ക് 1.74 ലക്ഷം രൂപയാണ് വില. അതേസമയം, സ്റ്റാൻഡേർഡ് മെറൂണിലും സ്റ്റാൻഡേർഡ് ബ്ലാക്കിലും എത്തുന്ന മിഡ്-സ്പെക്ക് മോഡലിന് 1.97 ലക്ഷം രൂപയാണ് വില. 2.16 ലക്ഷം രൂപയാണ് ഹൈ എൻഡ് മോഡലിന് വില. ബ്ലാക്ക് ഗോൾഡ് നിറത്തിൽ മാത്രമാണ് ഹൈ എൻഡ് മോഡൽ വരുന്നത്. 


സിം​ഗിൾ പീസ് സീറ്റും വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റും പോലെയുള്ള ഡിസൈനിൽ കാര്യമായ മാറ്റങ്ങളില്ല. നിലവിലുള്ള മോഡലിന് സമാനമായി നീളമേറിയ എക്‌സ്‌ഹോസ്റ്റ് തന്നെയാണ് പുതിയ മോഡലിനും നൽകിയിരിക്കുന്നത്. ടാങ്കിലുള്ള റോയൽ എൻഫീൽഡ് ലോഗോയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഹണ്ടർ 350, മെറ്റിയോർ 350, ക്ലാസിക് റീബോൺ എന്നിവയ്ക്ക് സമാനമായി ഏറ്റവും പുതിയ ജെ പ്ലാറ്റ്‌ഫോമിലാണ് പുത്തൻ ബുള്ളറ്റ് എത്തുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. 


349 സിസി എയർ-ഓയിൽ കൂൾഡ്, സിംഗിൾ സിലിണ്ടർ ജെ-സീരീസ് എഞ്ചിനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. 6,100 ആർ പി എമ്മിൽ 20 ബി എച്ച് പി കരുത്തും 4,000 ആർ പി എമ്മിൽ 27 എൻ എം ടോർക്കും ഉത്പ്പാദിപ്പിക്കുന്ന എഞ്ചിനും 5-സ്പീഡ് ഗിയർബോക്‌സും പുത്തൻ ബുള്ളറ്റിന് കരുത്തേകും. പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഇരുവശങ്ങളിലും ഗ്യാസ് ചാർജ്ഡ് റിയർ ഷോക്ക് അബ്‌സോർബറുകളും സജ്ജീകരിച്ചിരിട്ടുണ്ട്. ക്ലാസിക് 350-യുടേതിന് സമാനമായ രീതിയിൽ അനലോഗ് സ്പീഡോമീറ്ററാണ് നൽകിയിരിക്കുന്നത്. ഒരു ചെറിയ ഡിജിറ്റൽ ഡിസ്‌പ്ലേ, സർവീസ് അലേർട്ട്, ഓഡോമീറ്റർ, ഇക്കോ ഇൻഡിക്കേറ്റർ, ഫ്യൂവൽ ഗേജ് എന്നിവയെല്ലാം ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ നൽകിയിട്ടുണ്ട്. യുഎസ്ബി ചാർജിംഗ് പോയിന്റും നൽകിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.