Isuzu: ഡി-മാക്‌സ് എസ്-ക്യാബ് ഇസഡ് പുറത്തിറക്കി ഇസുസു; സവിശേഷതകൾ അറിയാം

Isuzu D-Max S-CAB Z launched: വാണിജ്യാവശ്യങ്ങൾക്കുള്ള ഈ വാഹനത്തിൽ മുപ്പതോളം ഫീച്ചറുകളുണ്ട്.  09:39 PM  

Written by - Zee Malayalam News Desk | Last Updated : Aug 31, 2023, 11:01 PM IST
  • വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത് രണ്ടര ലിറ്ററിന്റെ ഇസുസു 4ജെഎ1 എഞ്ചിനാണ്.
  • 14,99,910 രൂപയാണ് ചെന്നൈയിലെ എക്സ്-ഷോറൂം വില.
  • എഞ്ചിനിലേക്കുള്ള പവർ കട്ട് ചെയ്യുന്ന ബ്രേക്ക് ഓവർറൈഡ് സിസ്റ്റം ഫീച്ചറും വാഹനത്തിനുണ്ട്.
Isuzu: ഡി-മാക്‌സ് എസ്-ക്യാബ് ഇസഡ് പുറത്തിറക്കി ഇസുസു; സവിശേഷതകൾ അറിയാം

ഇസുസു മോട്ടോർസ് ഇന്ത്യ, ക്രൂ-ക്യാബ് പിക്കപ്പ് വിഭാഗത്തിൽപ്പെടുന്ന ഏറ്റവും പുതിയ വാഹനമായ ഡി-മാക്സ് എസ്-ക്യാബ് ഇസഡ് പുറത്തിറക്കി. വാണിജ്യാവശ്യങ്ങൾക്കുള്ള ഈ വാഹനത്തിൽ ഏറ്റവും മികച്ച ഫീച്ചറുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മുപ്പതോളം ഫീച്ചറുകൾ ഉള്ളതിൽ 18 എണ്ണം സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ചവയാണ്. രണ്ടര ലിറ്ററിന്റെ ഇസുസു 4ജെഎ1 എഞ്ചിനാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ സെഗ്മെന്റിലെ മറ്റൊരു വാഹനത്തിനും അവകാശപ്പെടാനാകാത്ത കീലെസ്സ് എൻട്രി സംവിധാനം എസ്-ക്യാബ് ഇസഡിലുണ്ട്. കോസ്മിക് ബ്ലാക്ക്, ഗലേന ഗ്രേ, സ്പ്ലാഷ് വൈറ്റ്, നോട്ടിലസ് ബ്ലൂ, ടൈറ്റാനിയം സിൽവർ എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് ഇസുസു ഡി-മാക്സ് എസ്-ക്യാബ് ഇസഡ് എത്തുന്നത്. ചെന്നൈയിലെ എക്സ്-ഷോറൂം വില 14,99,910 രൂപയാണ്.

ഇസുസു ഡി-മാക്സ് ശ്രേണിയിലുള്ള വാഹനങ്ങൾക്ക് ഇതുവരെ മികച്ച പ്രതികരണമാണ് കിട്ടിയിട്ടുള്ളത്. എസ്-ക്യാബ് ഇസഡ് വാങ്ങുന്നവർക്കും അവരുടെ നിക്ഷേപത്തിന് പരമാവധി മൂല്യം കിട്ടുമെന്ന് ഇസുസു മോട്ടോർസ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ടോറു കിഷിമോട്ടോ പറഞ്ഞു.

ALSO READ: ഹീറോ കരിസ്മ XMR 210 പുറത്തിറക്കി

ഡ്രൈവിംഗ് കൂടുതൽ സുഖകരമാക്കുന്നതിന് വേണ്ടി സെന്റർ കൺസോളിൽ കപ്പ് ഹോൾഡറുകളും ഓട്ടോമാറ്റിക്കായി ഉയർത്താനും താഴ്ത്താനും കഴിയുന്ന പവർ വിൻഡോയും മാപ് ലാമ്പും സൺഗ്ലാസ് ഹോൾഡറും, വാനിറ്റി മിററും പുതിയ ഡി-മാക്സ് എസ്-ക്യാബ് ഇസഡിൽ നൽകിയിട്ടുണ്ട്. മുന്നിലും പിന്നിലും ക്രംമ്പിൾ സോണുകൾ, ക്രോസ് കാർ ഫ്രണ്ട് ബീം, വാഹനത്തിനുള്ളിലേക്ക് പുറത്ത് നിന്നൊരാൾ അതിക്രമിച്ചു കയറുന്നത് തടയാനുള്ള സംവിധാനം, അണ്ടർബോഡി സ്റ്റീൽ പ്രൊട്ടക്ഷൻ അങ്ങനെ നിരവധി സുരക്ഷാസംവിധാനങ്ങൾ ഇസുസു ഡി-മാക്സ് എസ്-ക്യാബ് ഇസഡിലുണ്ട്. അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ പെട്ടെന്ന് സഡൻ ബ്രേക്ക് ഇടുമ്പോൾ എഞ്ചിനിലേക്കുള്ള പവർ കട്ട് ചെയ്യുന്ന ബ്രേക്ക് ഓവർറൈഡ് സിസ്റ്റം എന്ന ഫീച്ചറുമുണ്ട്.

പരുന്തുകളെ അനുസ്മരിപ്പിക്കുന്ന ക്രോം ഗ്രിൽ , ബൈ-എൽഇഡി പ്രൊജക്ടർ ഹെഡ് ലാംബുകൾ, സ്‌പോർട്ടി ആയ റൂഫ് റെയിലുകൾ,ഗൺ മെറ്റൽ ഷാർക് ഫിൻ ആന്റിന,പുതുതായി ഡിസൈൻ ചെയ്ത സിക്സ്-സ്പോക് വീൽ കവറുകൾ, ക്രോം ഫിനിഷുള്ള റിയർ വ്യൂ മിററുകൾക്കൊപ്പം ഘടിപ്പിച്ചിട്ടുള്ള ഇൻഡികേറ്ററുകൾ, എൽഇഡി ടെയിൽ ലാംബുകൾ തുടങ്ങിയവയാണ് ഡി-മാക്സ് എസ്-ക്യാബ് ഇസഡിന്റെ മറ്റു പ്രത്യേകതകൾ. ആകർഷകമായ പിയാനോ ബ്ലാക്ക് ട്രിം ഇൻസേർട്ടുകൾ, ത്രീ-സ്പോക് ലെതർ പതിപ്പിച്ച, ഓഡിയോ കോൺട്രോളോട് കൂടിയ സ്റ്റിയറിങ് വീൽ,ഉള്ളിൽ കറുപ്പും ചാരനിറവും ഇടകലർന്ന പ്രീമിയം നിറങ്ങൾ, പിറകിൽ യുഎസ്ബി ചാർജിങ് പോയിന്റ് തുടങ്ങി യാത്ര സുഖകരമാക്കുന്ന ഫീച്ചറുകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News