7th Pay Commission Latest News: കൊറോണ കാലയളവിൽ കേന്ദ്രസർക്കാർ (Central Government) 52 ലക്ഷം ജീവനക്കാർക്ക് ഹൗസ് ബിൽഡിംഗ് അഡ്വാൻസ് (House Building Advance) പ്രഖ്യാപിച്ചു. കൊറോണയുടെ വരവിന് ശേഷം 2020 ജൂണിലാണ് ഇത് പ്രഖ്യാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ (Central Government) തങ്ങളുടെ ജീവനക്കാർക്ക് വീടുകൾ നിർമ്മിക്കുന്നതിന് മിതമായ നിരക്കിൽ ഫണ്ട് നൽകാൻ തീരുമാനിക്കുകയായിരുന്നു. 


എന്താണ് പദ്ധതിയെന്ന് അറിയുക


House Building Advance സ്കീം പ്രകാരം 52 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 7.9 ശതമാനം മാത്രം നിരക്കിൽ വീട് പണിയാൻ ഫണ്ട് എടുക്കാം. എന്നാൽ ഓർമ്മിക്കുക 2022 മാർച്ച് 31 വരെ മാത്രമേ നിങ്ങൾക്ക് ഈ സ്കീം പ്രയോജനപ്പെടുത്താൻ കഴിയൂ.  


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത! ജൂലൈയിൽ ഡിഎ 3% വർദ്ധിക്കും


ഈ പ്രത്യേക പദ്ധതി 2020 ഒക്ടോബർ 1 മുതൽ ആരംഭിച്ചു. 2020 സെപ്റ്റംബറിൽ ധനമന്ത്രി നിർമ്മല സീതാരാമൻ വീട് പണിയുന്നതിനുള്ള പലിശനിരക്ക് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ഏഴാം  ശമ്പള കമ്മീഷനെ (7th Pay Commission) കണക്കിലെടുത്ത് House Building Advance ലും പുനരവലോകനം നടത്തി.


വീട് വിപുലീകരിക്കുന്നതിന് പരമാവധി 10 ലക്ഷം രൂപ


നിങ്ങളുടെ വീട് ഇതിനകം തന്നെ നിർമ്മിച്ചതാണെങ്കിൽ നിങ്ങൾ അത് നവീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതിനായി ഈ അഡ്വാൻസ് പരമാവധി 10 ലക്ഷം രൂപ വരെയും അടിസ്ഥാന ശമ്പളത്തിന്റെ 34 ഇരട്ടിയായും വീടിന്റെ വിപുലീകരണ ചെലവിൽ ഏറ്റവും കുറഞ്ഞ തുകയും നൽകും. 


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ പ്രതിമാസ ശമ്പളം 30,000 രൂപ വരെ വർദ്ധിക്കാം!


ഈ വായ്പയുടെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് അഡ്വാൻസ് 20 വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കേണ്ട രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത് എന്നതാണ്. ആദ്യ 15 വർഷത്തിനുള്ളിൽ അതായത് 180 ഇഎംഐയിൽ നിങ്ങൾ പ്രിൻസിപ്പൽ തുക പണം.  ബാക്കിയുള്ള 5 വർഷത്തിനുള്ളിൽ പലിശ അടയ്ക്കണം. അതിനാൽ വീട് നിർമ്മാണ അഡ്വാൻസിന്റെ ആകെ വരുമാനം വളരെ കുറവാണ്.


സ്കീം നിബന്ധനകൾ


ഈ അഡ്വാൻസ് പണം സ്വീകരിക്കുന്നതിന് ചില നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു താൽക്കാലിക ജീവനക്കാരൻ 5 വർഷത്തിൽ കൂടുതൽ തുടർച്ചയായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അയാൾക്കും ഈ വീട് നിർമ്മാണ അഡ്വാൻസിന്റെ ആനുകൂല്യം ലഭിക്കും. 


Also Read: 7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാരുടെ കാത്തിരിപ്പിന് വിരാമം; DA യും കുടിശ്ശികയും സെപ്റ്റംബറിൽ ലഭിക്കും


നിങ്ങളുടെ സ്വന്തം ഭൂമിയിൽ വേണം വീട് പണിയേണ്ടത്.  അത്യാവശ്യമാണ്. നിങ്ങൾക്ക് വീട് നവീകരിക്കാൻ താൽപ്പര്യമുണ്ടെങ്കിലും ഈ അഡ്വാൻസ് പദ്ധതി ഉപയോഗിക്കാം. സ്ഥിരം ജീവനക്കാർക്ക് മാത്രമേ ഇതിന്റെ ആനുകൂല്യം ലഭിക്കൂ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.