7th Pay Commission: കേന്ദ്ര ജീവനക്കാരുടെ പ്രതിമാസ ശമ്പളം 30,000 രൂപ വരെ വർദ്ധിക്കാം!

ഡിയർനെസ് അലവൻസ് (DA), ഡിയർനെസ് റിലീഫ് (DR) എന്നിവയുടെ വർദ്ധനവിനായി ലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാരും പെൻഷൻകാരും കാത്തിരിക്കുകയാണ്.

Written by - Ajitha Kumari | Last Updated : Jul 9, 2021, 10:50 AM IST
  • ഡിഎ പുന:സ്ഥാപനത്തിനുശേഷം കേന്ദ്ര ജീവനക്കാരുടെ പ്രതിമാസ ശമ്പളം വർദ്ധിക്കും
  • ശമ്പളം 3000 മുതൽ 30,000 രൂപവരെ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു
  • ദസറയ്ക്ക് മുമ്പായി വർധിച്ച DA ലഭിക്കാൻ സാധ്യത
7th Pay Commission: കേന്ദ്ര ജീവനക്കാരുടെ പ്രതിമാസ ശമ്പളം 30,000 രൂപ വരെ വർദ്ധിക്കാം!

7th Pay Commission: ഡിയർനെസ് അലവൻസ് (DA), ഡിയർനെസ് റിലീഫ് (DR) എന്നിവയുടെ വർദ്ധനവിനായി ലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാരും പെൻഷൻകാരും കാത്തിരിക്കുകയാണ്.

സെപ്റ്റംബർ മുതൽ കേന്ദ്ര ജീവനക്കാർക്ക് അവരുടെ വർദ്ധിച്ച ഡിയർനെസ് അലവൻസ് (DA), ഡിയർനെസ് റിലീഫ് (DR) എന്നിവ ലഭിക്കും. ഇതിനെപ്പറ്റി നിരവധി റിപ്പോർട്ടുകളാണ് വരുന്നത്.  അതായത് സെപ്റ്റംബർ മുതൽ ഡിയർനസ് അലവൻസ്17 ശതമാനത്തിൽ നിന്ന് 31 ശതമാനമായി ഉയരുമെന്നും റിപ്പോർട്ട് ഉണ്ട്.   

Also Read: 7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാരുടെ കാത്തിരിപ്പിന് വിരാമം; DA യും കുടിശ്ശികയും സെപ്റ്റംബറിൽ ലഭിക്കും

പ്രതിമാസ ശമ്പളം എത്രത്തോളം വർദ്ധിക്കും?

ഇത്തരമൊരു സാഹചര്യത്തിൽ ഡിയർനസ് അലവൻസ് (DA) വർദ്ധിപ്പിച്ച ശേഷം കേന്ദ്ര ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽ എത്രമാത്രം വർധനയുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു. ജീവനക്കാരുടെ പ്രതിമാസ ശമ്പളം 3000 രൂപയിൽ നിന്ന് 30,000 രൂപയായി ഉയരുമെന്ന് ഒരു മാധ്യമ റിപ്പോർട്ടിൽ അവകാശപ്പെടുന്നുണ്ട്. ഡിഎ പുന:സ്ഥാപിച്ചതിനുശേഷം പ്രതിമാസ ശമ്പളം എത്രത്തോളം വർദ്ധിക്കുമെന്നത് ജീവനക്കാരുടെ ശമ്പള സ്കെയിലിനെ ആശ്രയിച്ചിരിക്കും.

ഡിഎ 31% ആയേക്കാം

നിലവിൽ ഏഴാം ശമ്പള കമ്മീഷന് കീഴിൽ കേന്ദ്ര ജീവനക്കാർക്ക് 17% ഡിയർനസ് അലവൻസ് ലഭിക്കുന്നു. അവസാന മൂന്ന് തവണകളുടെ ഡിഎ വർദ്ധനവ് കൂടി പുന:സ്ഥാപിക്കപ്പെടുമ്പോൾ അത് നേരിട്ട് 28% ആയി മാറും. 

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് Cabinet ൽ നിന്ന് വരും സന്തോഷ വാർത്ത! DA കുടിശ്ശികയുടെ വഴി വ്യക്തമാകുമോ?

ഇതിൽ 2020 ജനുവരിയിൽ ഡിഎ 4 ശതമാനം വർദ്ധിച്ചു, രണ്ടാം പകുതിയിൽ അതായത് ജൂലൈ 2020 ന് 3 ശതമാനം വർധിച്ചു. ശേഷം 2021 ജനുവരിയിൽ ഇത് 4 ശതമാനം വർദ്ധിച്ചു. ഇനി 2021 ജൂലൈയിൽ ഇത് 3 ശതമാനം വർദ്ധിക്കുകയാണെങ്കിൽ കേന്ദ്ര ജീവനക്കാർക്ക് സെപ്റ്റംബർ മുതൽ 31 ശതമാനം (17 + 4 + 3 + 4 + 3) ലഭിക്കും.

30,000 കോടി സർക്കാർ ചെലവഴിക്കും

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 2022 സാമ്പത്തിക വർഷത്തിൽ ഡിഎ (DA), ഡിആർ എന്നിവയുടെ വർദ്ധനവിന് കേന്ദ്രസർക്കാരിന് 30,000 കോടി രൂപ ചെലവഴിച്ചേക്കും എന്നാണ്. അതുപോലെ സംസ്ഥാനങ്ങൾക്കായി 60,000 കോടി രൂപയും ചെലവഴിക്കുമെന്ന പ്രതീക്ഷിയുണ്ട്. 

Also Read: Good News: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ Variable DA വർദ്ധിച്ചു, ഒപ്പം PF ലും Gratuity ലും മാറ്റമുണ്ടാകും

കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും അടിസ്ഥാന ശമ്പളം 23,000 രൂപയിൽ തുടങ്ങി പരമാവധി 2.25 ലക്ഷം രൂപ വരെയാണ്.  ഉത്സവ സീസണിന് മുമ്പ് ഉയർന്ന DA, DR  കേന്ദ്ര സർക്കാർ നൽകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ. 

എപ്പോഴാണ് DA, DR വരുന്നത്?

DA, DR എന്നിവയുടെ വർദ്ധനവ് ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നും ദസറയ്ക്ക് മുമ്പായി (ഒക്ടോബർ 15) ഇത് നൽകുമെന്നുമാണ് മാധ്യമ റിപ്പോർട്ട്. ഇതിൽ രണ്ട് മാസത്തെ കുടിശ്ശികയും ഉൾപ്പെടുത്തും. ഇത് സംഭവിക്കുകയാണെങ്കിൽ ഇത്തവണത്തെ ഉത്സവങ്ങൾക്ക് മുൻപ്  ഒരു വലിയ തുക കേന്ദ്ര ജീവനക്കാരുടെ കൈയിൽ എത്തുമെന്നതിൽ സംശയമില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News