കേന്ദ്ര ജീവനക്കാർക്ക് ഇത്തവണ ഒരു ഗംഭീര ദീപാവലി സമ്മാനം ലഭിച്ചേക്കാം.ക്ഷാമബത്ത  വർധന ഇക്കാലയളവിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 42 ശതമാനവും ഇ ഡിഎ ആണ് നിലവിൽ ജീവനക്കാർക്ക് ലഭിക്കുന്നത്, അതിൽ 3 ശതമാനം വർദ്ധന ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെ സംഭവിച്ചാൽ ഡിഎ 45 ശതമാനമായി ഉയരുകയും ജീവനക്കാരുടെ ശമ്പളത്തിൽ വൻ വർധനവുണ്ടാകുകയും ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

വർഷത്തിൽ രണ്ടുതവണ റിവിഷൻ


കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നൽകുന്ന ക്ഷാമബത്ത വർഷത്തിൽ രണ്ടുതവണയാണ് പരിഷ്കരിക്കുന്നത്. ഈ വർഷത്തെ ആദ്യ ഭേദഗതി മാർച്ച് 24-നായിരുന്നു. വർദ്ധിപ്പിച്ച ക്ഷാമബത്തയുടെ ആനുകൂല്യം ജീവനക്കാർക്കും പെൻഷൻകാർക്കും 2023 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തിലാണ് നടപ്പിലാക്കുന്നത്.  4 ശതമാനമാണ് ഡിഎ വർദ്ധിപ്പിച്ചത്. ഇത്തവണയും ജീവനക്കാർക്ക് നാല് ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സർക്കാർ ഡിഎ മൂന്ന് ശതമാനം വരെ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിഎയിൽ മൂന്ന് ശതമാനം വർദ്ധന ഉണ്ടായാൽ 2023 ജൂലൈ 1 മുതൽ ഈ ആനുകൂല്യം ജീവനക്കാർക്ക് ലഭിക്കും.


ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിഎ വർധന


പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്താണ് ജീവനക്കാരുടെ ഡിഎ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. പണപ്പെരുപ്പം കൂടുന്തോറും ജീവനക്കാരുടെ ഡിഎയിൽ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. സാധാരണയായി, കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത എല്ലാ വർഷവും ജനുവരി 1, ജൂലൈ 1 തീയതികളിലാണ് പരിഷ്കരിക്കുന്നത്. 2023 ജൂലൈയിൽ CPI-IW 3.3 പോയിന്റ് വർധിച്ച് 139.7 ആയി. ഒരു വർഷം മുമ്പത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് ഏകദേശം 0.90 ശതമാനം കൂടുതലാണ്. നേരത്തെ ജൂൺ മാസത്തിൽ ഇത് 136.4 ആയിരുന്നത് മെയ് മാസത്തിൽ 134.7 ആയിരുന്നു.


ദീപാവലിക്ക് മുന്നോടിയായി ഡിഎ വർധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിവിധ റിപ്പോർട്ടുകളിലെ ജീവനക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഈ എസ്റ്റിമേറ്റ് പ്രകടിപ്പിക്കുന്നത്. എന്നാൽ, പണപ്പെരുപ്പ നിരക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ ജീവനക്കാരുടെ താൽപര്യം മുൻനിർത്തി തീരുമാനമെടുത്താൽ രാജ്യത്തെ ഒരു കോടിയോളം ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിൽ 47.58 ലക്ഷം കേന്ദ്ര ജീവനക്കാരും 69.76 ലക്ഷം പെൻഷൻകാരും ഉൾപ്പെടുന്നു.


ശമ്പളം ഇത്രയും കൂടും


ഇപ്പോൾ ജീവനക്കാർക്ക് മൂന്ന് ശതമാനം ഡിഎ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രകാരം ശമ്പള വർദ്ധന കണക്കാക്കി നോക്കിയാൽ ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപയും നിലവിൽ ക്ഷാമബത്ത 42 ശതമാനം നിരക്കിൽ ലഭിക്കുകയും ചെയ്താൽ അത് 7,560 രൂപയായി മാറും.


ഇത് 45 ശതമാനമായി ഉയർന്നാൽ തുക 8,100 രൂപയായി ഉയരും. അതായത് ജീവനക്കാരുടെ ശമ്പളം നേരിട്ട് 540 രൂപ വർധിക്കും. ഇപ്പോൾ ജീവനക്കാരന്റെ പരമാവധി അടിസ്ഥാന ശമ്പളമായ 56,900 രൂപ നോക്കിയാൽ, ഇപ്പോൾ അതിന്റെ ഡിഎ 23,898 രൂപയാണ്, അതേസമയം മൂന്ന് ശതമാനം വർദ്ധനവിന് ശേഷം ഇത് 25,605 രൂപയാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.