Bougainvillea: 'സ്തുതി' പാടി ദിവ്യ എസ് അയ്യർ; ഏറ്റെടുത്ത് ആരാധകർ

സുഷിനും കുഞ്ചാക്കോ ബോബനും ജ്യോതിർമയിയുമാണ് ​ഗാനരം​ഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 29, 2024, 02:49 PM IST
  • സുഷിൻ ശ്യാം ഒരുക്കിയ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്
  • ബോഗയ്‌ൻവില്ല ഒക്ടോബർ 17ന് തിയറ്ററുകളിലെത്തും
  • സോണി മ്യൂസികാണ് ചിത്രത്തിന്റെ മ്യൂസിക് പാർട്നർ
Bougainvillea: 'സ്തുതി' പാടി ദിവ്യ എസ് അയ്യർ; ഏറ്റെടുത്ത് ആരാധകർ

'ബോ​ഗയ്ൻവില്ല'യിലെ ട്രെൻഡിങ് ​ഗാനം 'സ്തുതി' പാടി ഡോ. ദിവ്യ എസ് അയ്യർ. ഇൻസ്റ്റ​ഗ്രാമിൽ പങ്കു വച്ച റീൽ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ശ്രദ്ധേയമായി. വിഡിയോയ്ക്ക് താഴെ നിരവധി പേർ പ്രതികരണം അറിയിച്ചു. നടൻ കുഞ്ചാക്കോ ബോബൻ നന്ദി പറഞ്ഞ് വിഡിയോ ഷെയർ ചെയ്തു. 

സുഷിൻ ശ്യാം ഒരുക്കിയ സ്തുതി ​ഗാനത്തിന് പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സുഷിനും കുഞ്ചാക്കോ ബോബനും ജ്യോതിർമയിയുമാണ് ​ഗാനരം​ഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. വിനായക് ശശികുമാറിൻേതാണ് വരികൾ.

Read Also: അൻവറിനെ പൂട്ടുമോ? ഫോൺ ചോർത്തലിൽ കേസെടുത്ത് പൊലീസ്

മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ് ഈ ട്രെൻഡിങ് ഗാനം ആലപിച്ചത്. സോണി മ്യൂസികാണ് ചിത്രത്തിന്റെ മ്യൂസിക് പാർട്നർ. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Dr.Divya S.Iyer IAS (@drdivyasiyerias)

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബോ​ഗയ്ൻവില്ല. ചിത്രം ഒക്ടോബർ 17ന് തിയറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബനും അമൽ നീരദും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഏറെ നാളുകൾക്ക് ശേഷം നടി ജ്യോതിർമയി അഭിനയിക്കുന്ന ചിത്രമാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News