New Delhi : കേന്ദ്ര സർക്കാർ ജീവനക്കാർക്കും (Central Government Employees) പെൻഷൻ ഉപഭേക്താക്കൾക്കും സന്തോഷ വാർത്ത. ഇന്ന് ഒക്ടോബർ 21ന് കൂടിയ ക്യാബിനെറ്റ് യോഗത്തിൽ 47 ലക്ഷത്തോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻ ഉപഭോക്താക്കളുടെയും ഡിയർനെസ് അലവൻസ് (Dearness Allowance) വർധിപ്പിച്ചു. മൂന്ന് ശതമാനം DA ആണ് വർധിപ്പിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വർഷം ജൂലൈ മുതൽ ഡിയർനെസ് അലവൻസും (DA) ഡിയർനെസ് റിലീഫ് (Dearness Relief) ചേർന്ന് 28 ശതമാനം DA ആയിരുന്നു കേന്ദ്ര സർക്കാരിന്റെ ജീവനക്കാർക്കും പെൻഷൻ ഉപഭേക്താക്കൾക്കും ലഭിച്ചിരുന്നത്. പുതിയ വർധവും കൂടി എത്തുമ്പോൾ 31% DA ആണ് 47 ലക്ഷത്തോളം വരുന്ന ഈ ജീവനക്കാർക്ക് ലഭിക്കാൻ പോകുന്നത്. കോവിഡിനെ തുടർന്ന് ജനുവരി 2020 മുതൽ ജൂൺ 2021 വരെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ പിടിച്ചു വെച്ചിരുന്നു.


ALSO READ : 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഈ മാസം ലഭിക്കും Triple Bonanza? അറിയാം പുതിയ അപ്ഡേറ്റ്


അതേസമയം ഡി‌എ വർദ്ധനവ് മുൻ‌കാലാടിസ്ഥാനത്തിൽ അല്ല നൽകിട്ടുള്ളത്, അതിനാൽ 2020 ജനുവരി മുതൽ 2021 ജൂൺ വരെ വിരമിച്ച കേന്ദ്ര സർക്കാർ ജീവനക്കാർ അവരുടെ ഗ്രാറ്റുവിറ്റി, ലീവ് എൻ‌കാഷ്മെന്റ്, മറ്റ് റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എന്നിവ കണക്കാക്കാൻ ബാധകമായ ഡി‌എ നിരക്കിനെക്കുറിച്ച് ആശയക്കുഴപ്പത്തിലാകും.


ഇത് സംബന്ധിച്ചുള്ള ആശയക്കുഴപ്പം അവസാനിപ്പിക്കുന്നതിന്, 2020 ജനുവരി മുതൽ 2021 ജൂൺ ഇടയിൽ വിരമിച്ച കേന്ദ്ര സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ ഗ്രാറ്റുവിറ്റി, ലീവ് എൻകാഷ്മെന്റ് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്ര ധനമന്ത്രാലയം അടുത്തിടെ പുറത്തിറക്കിയിരുന്നു. ഗ്രാറ്റുവിറ്റി, ലീവ് എൻകാഷ്മെന്റ് എന്നിവ  DAയിൽ കണക്കൂട്ടുന്നതാണെന്ന് കേന്ദ്ര സർക്കാർ വ്യക്താമാക്കുന്നുണ്ട്.


ALSO READ : 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ 3% ഡിഎയിലെ ഏറ്റവും വലിയ അപ്‌ഡേറ്റ്! ശമ്പളം 66,960 രൂപ വർദ്ധിക്കും


ഇത് കുടാതെ ഭവന വായ്പ അലവൻസും (House Rent Allowance) വർധിപ്പിക്കാൻ കേന്ദ്ര ക്യാബിനെറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇത് ഓഗസ്റ്റ് 2021 മുതൽ മുൻകാലടിസ്ഥാനത്തിൽ നൽകുന്നതാണ്. 


കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പ്രകാരം DA, HRA ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ (Basic Pay) അടിസ്ഥാനത്തിൽ വർദ്ധിപ്പിക്കണമെന്നാണ്. കേന്ദ്രം പുതുക്കിയ ചട്ടം പ്രമാണിച്ച്, DA അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം കടക്കുമ്പോൾ HRA 3 ശതമാനം വർദ്ധിപ്പിക്കും. DA 25%കവിയുമ്പോൾ, HRA സ്വഭാവികമായി മാറുമെന്ന് 2017 ൽ ധനമന്ത്രാലിയത്തിന്റെ ചെലവ് വകുപ്പ് ഉത്തരവിറക്കിയിരുന്നു.


ALSO READ : 7th Pay Commission: സർക്കാർ ജീവനക്കാർക്ക് പ്രമോഷൻ, എല്ലാ മാസവും ശമ്പളം ഇത്രയും വർദ്ധിക്കും


സർക്കാർ ഉത്തരവ് പ്രകാരം, HRA യെ നഗരങ്ങൾക്കനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് - X, Y, Z. ഇതിൽ X വിഭാഗത്തിലെ ജീവനക്കാർ താമസിക്കുന്ന നഗരങ്ങൾക്കുള്ള HRA അടിസ്ഥാന ശമ്പളത്തിന്റെ 27 ശതമാനം ആയിരിക്കും, അതുപോലെ, Y വിഭാഗത്തിലുള്ള നഗരങ്ങൾക്ക് HRA ആയിരിക്കും അടിസ്ഥാന ശമ്പളത്തിന്റെ 18 ശതമാനവും Z കാറ്റഗറി നഗരങ്ങൾക്ക് അടിസ്ഥാന ശമ്പളത്തിന്റെ 9 ശതമാനവും ആയിരിക്കും.


7th Pay Commission ന്റെ കണക്ക് അനുസരിച്ച്, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. ഈ അടിസ്ഥാന ശമ്പളമായ 18,000 രൂപയിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 2021 ജൂൺ വരെ 17 ശതമാനം നിരക്കിൽ 3060 രൂപ DA ലഭിച്ചിരുന്നു. 2021 ജൂലൈ മുതൽ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 28% DA പ്രകാരം എല്ലാ മാസവും 5040 രൂപയായി ഉയർന്നു. ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽ 1980 രൂപയുടെ വർദ്ധനയുണ്ടെന്നാണ് ഇതിനർത്ഥം. അതനുസരിച്ച്, പെൻഷൻകാരുടെ പെൻഷനും തീരുമാനിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക