7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഈ മാസം ലഭിക്കും Triple Bonanza? അറിയാം പുതിയ അപ്ഡേറ്റ്

7th Pay Commission Latest News: കേന്ദ്ര ജീവനക്കാർക്ക് ദീപാവലിക്ക് മുൻപ് മികച്ച വാർത്ത ലഭിച്ചേക്കും.  ഇതിൽ 3% ഡിഎ വർദ്ധനവും പിഎഫ് പലിശയുടെ വരവും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുന്നു.  

Written by - Ajitha Kumari | Last Updated : Oct 18, 2021, 10:22 AM IST
  • ദീപാവലിക്ക് മുമ്പ് ജീവനക്കാർക്ക് കേന്ദ്ര സർക്കാർ സമ്മാനം നൽകും
  • കേന്ദ്ര ജീവനക്കാരുടെ ഡിഎ വീണ്ടും വർദ്ധിച്ചേക്കാം
  • ഇപിഎഫ്ഒയ്ക്ക് പിഎഫ് പലിശ റിലീസ് ചെയ്യാം
7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ഈ മാസം ലഭിക്കും Triple Bonanza? അറിയാം പുതിയ അപ്ഡേറ്റ്

ന്യൂഡൽഹി: 7th Pay Commission: ഉത്സവ സീസൺ ആരംഭിച്ചു. അത്തരമൊരു സാഹചര്യത്തിൽ ദീപാവലിക്ക് (Diwali 2021) തൊട്ടുമുമ്പ് കേന്ദ്ര ജീവനക്കാർക്ക് 3 വലിയ സമ്മാനങ്ങൾ (7th Pay Commission) ലഭിക്കും. ആദ്യ സമ്മാനം ജീവനക്കാരുടെ ഡിയർനെസ് അലവൻസിനെ (DA) സംബന്ധിച്ചാണ്.  കാരണം ഇത് വീണ്ടും 3 ശതമാനം വർദ്ധിപ്പിക്കും. 

രണ്ടാമത്തെ സമ്മാനം ഡിഎ (DA) കുടിശ്ശിക സംബന്ധിച്ച് സർക്കാരുമായി നടക്കുന്ന ചർച്ചകളിലുള്ള ഫലവും പുറത്തുവരാം. മൂന്നാം സമ്മാനം പ്രോവിഡന്റ് ഫണ്ടുമായി (PF) ബന്ധപ്പെട്ടതാണ്.  പിഎഫിന്റെ പലിശ ദീപാവലിക്ക് മുമ്പ് ജീവനക്കാരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചേക്കാം. അറിയാം വിശദമായി..

Also Read: 7th Pay Commission: ദീപാവലിക്ക് മുമ്പ് കേന്ദ്ര ജീവനക്കാർക്ക് ബമ്പർ സമ്മാനം, പണം ലഭിക്കും മൂന്നിടത്ത് നിന്നും

അപ്പോൾ ഡിഎ വർദ്ധിപ്പിക്കാം (DA can increase)

ജൂലൈ 2021 ലെ ഡിയർനെസ് അലവൻസ് (DA) ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ 2021 ജനുവരി മുതൽ മേയ് വരെയുള്ള അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക  (AICPI) ഡാറ്റ വ്യക്തമായി കാണിക്കുന്നത് ഡിയർനെസ് അലവൻസ്  (DA) 3 ശതമാനം വരെ വർദ്ധിച്ചേക്കാം എന്നാണ്. നേരത്തെയുള്ള ക്ഷാമബത്ത 28% ലഭിക്കുന്നു. അതായത് ഇത് 3 ശതമാനം വർദ്ധിക്കുകയാണെങ്കിൽ മൊത്തം ക്ഷാമബത്ത 31%ആയി മാറും. ദീപാവലിയോടനുബന്ധിച്ച് കേന്ദ്ര സർക്കാർ ഡിഎ വർദ്ധിപ്പിക്കാനുള്ള പ്രഖ്യാപനം നടത്തിയേക്കാം. 

ഡിഎ കുടിശ്ശിക സംബന്ധിച്ച ചർച്ചകൾക്കുള്ള തീരുമാനം (Decision on negotiations on DA arrears)

18 മാസമായി തീർപ്പുകൽപ്പിക്കാത്ത കുടിശ്ശികയുടെ കാര്യം ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) തീരുമാനിക്കും.  അതിൽ ഉടൻ തീരുമാനമെടുക്കാമെന്നാണ് സൂചന. അത്തരമൊരു സാഹചര്യത്തിൽ, ദീപാവലിക്ക് മുമ്പ് തങ്ങൾക്ക് ഡിയർനെസ് അലവൻസ് ലഭിക്കുമെന്ന് കേന്ദ്ര ജീവനക്കാർക്ക് പൂർണ്ണ പ്രതീക്ഷയുണ്ട്. കോവിഡ് -19 പകർച്ചവ്യാധി കാരണം ധനമന്ത്രാലയം 2020 മെയ് മാസാം മുതൽ 2021 ജൂൺ 30 വരെ ഡിഎ വർദ്ധനവ് നിർത്തിവച്ചിരുന്നു. 

Also Read: 7th Pay Commission: പെൻഷൻകാർക്ക് സന്തോഷവാർത്ത, DR ൽ 356 ശതമാനം വർദ്ധനവ്!

പിഎഫ് പലിശ പണവും ലഭിക്കും (PF interest money will also be available)

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) 6 കോടിയിലധികം അക്കൗണ്ട് ഉടമകൾക്ക് ദീപാവലിക്ക് മുമ്പ് സന്തോഷവാർത്ത നൽകിയേക്കും. പിഎഫ് അക്കൗണ്ട് ഉടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പലിശ തുക ഉടൻ എത്തിയേക്കും. 2020-21 ലെ വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് ഉടൻ തന്നെ പലിശ കൈമാറുന്ന പ്രഖ്യാപനം ഇപിഎഫ്ഒ നടത്തിയേക്കും. അത്തരമൊരു സാഹചര്യത്തിൽ ജീവനക്കാരുടെ ദീപാവലി കൂടുതൽ തിളങ്ങും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News