7th Pay Commission: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത! DA 11%വർദ്ധിച്ചു, 2 മാസത്തെ കുടിശ്ശിക ലഭിക്കും
7th Pay Commission: വർദ്ധിച്ച ക്ഷാമബത്തയുടെ ആനുകൂല്യം ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കും. സെപ്റ്റംബറിലെ ശമ്പളത്തിൽ ഡിയർനെസ് അലവൻസ് ഉൾപ്പെടുത്തും. കൂടാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കുടിശ്ശിക തുടർന്നുള്ള ശമ്പളത്തിൽ ലഭ്യമാകും.
ന്യൂഡൽഹി: 7th Pay Commission: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ വർദ്ധിപ്പിച്ചതിന് ശേഷം, ഇപ്പോൾ സംസ്ഥാന സർക്കാർ ജീവനക്കാർക്കും അതിന്റെ ആനുകൂല്യം ലഭിക്കാൻ തുടങ്ങി.
ഈ ക്രമത്തിൽ ഇപ്പോൾ ഗുജറാത്ത് സർക്കാർ തങ്ങളുടെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള അലവൻസ് 11% വർദ്ധിപ്പിക്കുമെന്ന് (DA) പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് ഈ ജീവനക്കാരുടെ ശമ്പളം വർദ്ധിക്കാൻ പോകുന്നുവെന്നർത്ഥം.
Also Read: 7th Pay Commission: 18 മാസത്തെ DA കുടിശ്ശിക; സർക്കാരിന്റെ പ്രതികരണം ജീവനക്കാരെ ഞെട്ടിക്കുന്നു!!
ഗുജറാത്തിലെ സർക്കാർ ജീവനക്കാർക്ക് DA വർദ്ധിപ്പിച്ചു
ഗുജറാത്ത് സർക്കാർ ജീവനക്കാരുടെ വർദ്ധിച്ച ക്ഷാമബത്ത 2021 ജൂലൈ 1 മുതൽ ബാധകമായി കണക്കാക്കും. ഈ വർദ്ധനയ്ക്ക് ശേഷം ഗുജറാത്തിലെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത 17% ൽ നിന്ന് 28% ആയി വർദ്ധിച്ചു. അതായത് കേന്ദ്രസർക്കാരിന്റെയും ഗുജറാത്തിലെ സംസ്ഥാന ജീവനക്കാരുടെയും ഡിയർനെസ് അലവൻസ് (DA) ഒരേപോലെയായി.
9.61 ലക്ഷം ജീവനക്കാർക്കും, 4.5 ലക്ഷം പെൻഷൻകാർക്കും പ്രയോജനം
ഈ അലവൻസ് വർദ്ധനവ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കും, ജീവനക്കാർക്കും, പഞ്ചായത്ത് ഓഫീസർമാർക്കും, ജീവനക്കാർക്കും, പെൻഷൻകാർക്കും ഗുണം ചെയ്യും. മാധ്യമങ്ങളോട് സംസാരിക്കവെ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബറിലെ ശമ്പളത്തിൽ നിന്ന് മാത്രമേ സംസ്ഥാനത്തെ ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധനയുടെ (DA Hike) ആനുകൂല്യം ലഭിക്കൂ. 9.61 ലക്ഷം സർക്കാർ, പഞ്ചായത്ത് ജീവനക്കാർക്ക് ക്ഷാമബത്ത വർദ്ധനയുടെ പ്രയോജനം ലഭിക്കുമെന്ന് പട്ടേൽ പറഞ്ഞു. ഇതിനൊപ്പം 4.5 ലക്ഷം പെൻഷൻകാർക്കും അതിന്റെ ആനുകൂല്യം ലഭിക്കും.
ഇത് മാത്രമല്ല ഗുജറാത്ത് സർക്കാർ അവിടത്തെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും ഗുജറാത്ത് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് സൊസൈറ്റി (GMERS) മെഡിക്കൽ കോളേജുകളിലെ അധ്യാപകർക്കും ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശകൾ പ്രകാരം നോൺ-പ്രാക്ടീസ് അലവൻസും (NPA) അംഗീകരിച്ചു.
രണ്ട് മാസത്തെ കുടിശ്ശികയും ലഭിക്കും
DA യിലെ 11% വർദ്ധനവ് ഖജനാവിനുള്ള ചെലവ് ഓരോ മാസവും 378 കോടി രൂപ വർദ്ധിക്കും. സെപ്റ്റംബറിലെ ശമ്പളത്തോടൊപ്പം ഡിഎയും (DA)വരുമെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ജൂലൈയിലെ കുടിശിക ഒക്ടോബറിലെ ശമ്പളത്തോടൊപ്പം വരും, അതുപോലെ ആഗസ്റ്റിലെ കുടിശ്ശിക അടുത്ത വർഷം ജനുവരിയിൽ ലഭ്യമാക്കും. സെപ്റ്റംബറിലെ വർദ്ധിച്ച DA ഈ മാസത്തെ ശമ്പളത്തോടൊപ്പം ലഭ്യമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...