7th Pay Commission latest news today: ജൂലൈ 1 മുതൽ കേന്ദ്ര ജീവനക്കാർക്ക് 28% പ്രിയ അലവൻസ് നൽകുന്ന സന്തോഷവാർത്തയ്ക്ക് ശേഷം കേന്ദ്ര സർക്കാർ ജീവനക്കാരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത തന്നിരിക്കുകയാണ്.
അതായത് കേന്ദ്ര ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കുന്നതിന് ഒരു പരിഗണനയും നൽകില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ (Basic Pay) വർദ്ധനവ് ഉണ്ടാകില്ല.
അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കുന്നത് പരിഗണിക്കുന്നില്ല: സർക്കാർ
ഒരു ചോദ്യത്തിന് മറുപടി പറയവേ കേന്ദ്രസർക്കാർ ഇത്തരം പദ്ധതികളൊന്നും പരിഗണിക്കുന്നില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രേഖാമൂലം ഇന്നലെ മറുപടി നൽകിയിരുന്നു.
ഏഴാമത്തെ കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ പുതുക്കിയ ശമ്പള ഘടനയിൽ ശമ്പളം നിശ്ചയിക്കുന്നതിന് വേണ്ടി 2.57 എന്ന ഫിറ്റ്മെന്റ് ഘടകം എല്ലാ വിഭാഗം ജീവനക്കാർക്കും ഒരേപോലെ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഫിറ്റ്മെന്റ് ഘടകം അനുസരിച്ച് ഡിയർനസ് അലവൻസും ഡിയർനെസ് റിലീഫും പുന:സ്ഥാപിച്ചതിനുശേഷം ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന വേതനം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ ഇപ്പോൾ സജീവമായി ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ധനകാര്യ സഹമന്ത്രിയുടെ മറുപടി.
വർദ്ധിച്ച ശമ്പളം സെപ്റ്റംബറിൽ വരും (Increased salary will come in September)
കേന്ദ്ര ജീവനക്കാർക്ക് നിലവിൽ 17% DA ലഭിച്ചിരുന്നു. എന്നാൽ 2021 ജൂലൈ 1 മുതൽ ഇത് 28% ആയി ഉയർത്തിയിട്ടുണ്ട്. ഈ ഡിയർനസ് അലവൻസ് സെപ്റ്റംബർ മാസത്തെ ശമ്പളത്തിൽ വരും. DA 2020 ജനുവരിയിൽ 4 ശതമാനവും പിന്നീട് 2020 ജൂണിൽ 3 ശതമാനവും 2021 ജനുവരിയിൽ 4 ശതമാനവും വർദ്ധിപ്പിച്ചു. ഇപ്പോൾ ഈ മൂന്ന് തവണകളും ചേർത്ത് ലഭിക്കും.
Also Read: 7th Pay Commission: ജീവനക്കാർക്ക് DA ക്ക് നികുതി നൽകേണ്ടിവരും, എങ്ങനെ കണക്കാക്കും ഡിയർനസ് അലവൻസ്?
പക്ഷേ ജീവനക്കാർ 2021 ജൂൺ മാസത്തെ ഡിയർനസ് അലവൻസിന്റെ ഡാറ്റയ്ക്കായി കാത്തിരിക്കുകയാണ്. ഈ ഡാറ്റ ഉടൻ പുറത്തിറങ്ങിയേക്കാമെന്നാണ് റിപ്പോർട്ട്. AICPI യുടെ കണക്കുകൾ പ്രകാരം ഏഴാം ശമ്പള കമ്മീഷന്റെ കീഴിൽ 2021 ജൂണിൽ ഡിയർനസ് അലവൻസിൽ 3 ശതമാനം വർധനയുണ്ടാകും. ഇത് സംഭവിക്കുകയാണെങ്കിൽ മൊത്തം ഡിഎ 31 ശതമാനമായി ഉയരും. ഈ 31% സെപ്റ്റംബർ ശമ്പളത്തിനൊപ്പം നൽകും.
ഡിഎയ്ക്കൊപ്പം എച്ച്ആർഎയും വർദ്ധിച്ചു (HRA also increased along with DA)
ഇത് മാത്രമല്ല ഡിയർനസ് അലവൻസ് വർദ്ധിപ്പിക്കുന്നതിനൊപ്പം, കേന്ദ്ര ജീവനക്കാരുടെ ഭവന വാടക അലവൻസ് (HRA) വർദ്ധിപ്പിക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. നിയമങ്ങൾ അനുസരിച്ച് എച്ച്ആർഎ വർദ്ധിപ്പിച്ചതിന് കാരണം ഡിയർനസ് അലവൻസ് 25%കവിഞ്ഞു എന്നതുകൊണ്ടാണ്.
അതിനാൽ കേന്ദ്രസർക്കാർ ഭവന വാടക അലവൻസും 27 ശതമാനമായി ഉയർത്തി. ചെലവ് വകുപ്പ് (Department of Expenditure) 2017 ജൂലൈ 7 ന് ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു അതിൽ DA 25% കവിയുമെന്നും അതിനാൽ HRA പുതുക്കുമെന്നും പറഞ്ഞിരുന്നു.
ജൂലൈ 1 മുതൽ ഡിയർനസ് അലവൻസ് 28% ആയി ഉയർന്നിട്ടുണ്ട് അതുകൊണ്ടുതന്നെ HRA യും പരിഷ്കരിക്കേണ്ടത് ആവശ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...