7th Pay Commission DA Hike News: നിങ്ങൾ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരാണോ അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിൽ കേന്ദ്ര ജീവനക്കാർ ഉണ്ടെങ്കിൽ ഈ വാർത്ത നിങ്ങൾക്ക് സന്തോഷം നൽകും സംശയം വേണ്ട.  ഈ വർഷം മാർച്ച് അവസാന വാരത്തിൽ കേന്ദ്ര ജീവനക്കാരുടെ ഡിഎ 4 ശതമാനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.  ഇപ്പോഴിതാ വരും ദിവസങ്ങളിൽ കേന്ദ്ര ജീവനക്കാർക്ക് മറ്റൊരു സമ്മാനം നൽകാനുള്ള ഒരുക്കത്തിലാണ് സർക്കാർ.  ഈ മാറ്റത്തിന് ശേഷം കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ ബമ്പർ വർധനവാണ് ഉണ്ടാകാൻ പോകുന്നത്.  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സർക്കാർ ഇത്തവണയും കേന്ദ്ര ജീവനക്കാരുടെ ഡിഎ 4 ശതമാനം വർധിപ്പിച്ച്  അത് 46 ശതമാനമായി ഉയർത്തുമെന്നാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 7th Pay Commission: ഡിഎ വർദ്ധനവിന് ശേഷം കേന്ദ്ര ജീവനക്കാർക്ക് മറ്റൊരു സന്തോഷവാർത്ത, അടിസ്ഥാന ശമ്പളവും വർദ്ധിച്ചേക്കും


4 ശതമാനം ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചു (4 percent DA hike announced)


സർക്കാർ 2023 മാർച്ചിൽ 4 ശതമാനം ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ ക്ഷാമബത്ത 42 ശതമാനമായി വർധിച്ചിരുന്നു.  ഇത് ജനുവരി ഒന്നു മുതലാണ് സർക്കാർ നടപ്പിലാക്കിയത്. അടുത്ത ഡിഎ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. വർഷത്തിലെ രണ്ടാം പകുതിയിൽ ഡിയർനസ് അലവൻസും (DA) ഡിയർനസ് റിലീഫും (DR) വീണ്ടും നാല് ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ 42 ശതമാനമാണ് ഡിഎ. ജൂലൈ ഒന്നു മുതൽ ഡിഎ വീണ്ടും വർധിക്കുമ്പോൾ അത് 46 ശതമാനമായി മാറും എന്നാണ് പ്രതീക്ഷ.  


Also Read: Traffic Rule Update: ഇരുചക്രവാഹന യാത്രികർ സൂക്ഷിക്കുക! പുതിയ നിയമമനുസരിച്ച് ഹെൽമെറ്റ് ധരിച്ചാലും പിഴ ഈടാക്കും, അറിയാം..


ഇത്തവണ ഓഗസ്റ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത (This time likely to be announced in August)


2023 ജൂലൈ മുതൽ ഡിസംബർ വരെയുള്ള രണ്ടാം പകുതിയിലെ ഡിഎയുടെ വർദ്ധനവ് സർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കും. എല്ലാ തവണയും സെപ്തംബർ-ഒക്ടോബർ മാസങ്ങളിലാണ് രണ്ടാം പകുതിയുടെ ഡിഎ വർദ്ധനവ് പ്രഖ്യാപിക്കുന്നത്. എന്നാൽ ഇത്തവണ ഡിഎ വർധനവ് സംബന്ധിച്ചുള്ള അറിയിപ്പ് ആഗസ്റ്റിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വർഷത്തിന്റെ ആദ്യ പകുതിയിൽ 4 ശതമാനം ഡിഎ വർദ്ധനവ് ഇതിനകം പ്രഖ്യാപിച്ചിരുന്നു. സർക്കാർ കേന്ദ്ര ജീവനക്കാരുടെ ഡിഎ വർധിപ്പിക്കുന്നത് പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്താണ്. പണപ്പെരുപ്പം ഉയർന്നാൽ ഡിഎ വർധനവും കൂടും.


Also Read: Gajakesari Rajayog 2023: ചന്ദ്ര വ്യാഴ സംഗമത്തിലൂടെ ഗജകേസരിയോഗം; ഈ 4 രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ! 


ശമ്പള വർദ്ധനവ് എത്രയായിരിക്കും? (How much will be the increase in salary?)


രണ്ടാം പകുതിയിലെ കേന്ദ്ര ജീവനക്കാരുടെ ഡിഎ 46 ശതമാനമായി ഉയർത്തിയാൽ അതനുസരിച്ച് ഇവരുടെ ശമ്പളവും വർധിക്കും. ഉദാഹരണത്തിന് ഒരു കേന്ദ്ര ജീവനക്കാരന്റെ നിലവിലെ അടിസ്ഥാന ശമ്പളം 18,000 രൂപയെന്ന് വിചാരിക്കുക അയാൾക്ക് നിലവിൽ 42 ശതമാനം നിരക്കിൽ ഡിഎ 7560 രൂപ ലഭിക്കും.  ഇനി ഡിഎ 46 ശതമാനമായി ഉയർന്നാൽ ജീവനക്കാരന്റെ ക്ഷാമബത്ത 8,280 രൂപയായി ഉയരും. ഇത്തരത്തിൽ എല്ലാ മാസവും 720 രൂപയുടെ (വർഷത്തിൽ 8640 രൂപ) വർദ്ധനവുണ്ടാകും.  എന്നാൽ ഇത് സംബന്ധിച്ച് സർക്കാർ ഔദ്യോഗികമായി  ഒരു പ്രസ്താവനയും ഇതുവരെ പുറത്തിറക്കിയിട്ടില്ല.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.