കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കേന്ദ്രത്തിന്റെ ഹോളി സമ്മാനം വൈകി എത്തുന്നു. ശമ്പള വർധനവ് കാത്തിരിക്കുന്ന സർക്കാർ ജീവനക്കാർക്ക് ഈ മാസം വലിയ ഒരു തുക അക്കൗണ്ടിലേക്ക് എത്തിച്ചേരുമെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. മാർച്ചിലെ ശമ്പളത്തിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും നാല് ശതമാനം ക്ഷാമബത്ത (ഡിഎ) കേന്ദ്രം വർധിപ്പിക്കുമെന്ന് സീ ന്യൂസ് ഹിന്ദി റിപ്പോർട്ട് ചെയ്യുന്നു. നാല് ശതമാനം വർധിക്കുന്നതോടെ സർക്കാർ ജീവനക്കാരുടെ ഡിഎ 38ൽ നിന്നും 42 ശതമാനമായി ഉയരുമെന്നാണ് സീ ന്യൂസ് ഹിന്ദി തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം ക്ഷാമബത്ത വർധിപ്പിക്കുകയാണെങ്കിൽ, 30,000 രൂപ ശമ്പളം ലഭിക്കുന്ന ഒരു ജീവനക്കാരന് 10,800 രൂപ വർധിക്കും. സെക്രട്ടറി തലത്തിലുള്ള ജീവനക്കാർക്ക് അത് 90,000 രൂപയാണ് പ്രതിവർഷ ശമ്പളത്തിൽ വർധിക്കാൻ പോകുന്നത്. സർക്കാർ ജീവനക്കാർക്ക് എന്നത് പോലെ പെൻഷൻ ഉപയോക്താക്കൾക്കും ക്ഷാമബത്ത (ഡിആർ) വർധനവ് ഉണ്ടാകുന്നതാണ്.


ALSO READ : Retirement Planning: റിട്ടയർമെന്റിന് ശേഷവും ജീവിതം സുരക്ഷിതമാക്കാം; മാസം 50,000 രൂപ വരെ പെൻഷൻ ലഭിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം


മുൻകാലടിസ്ഥാനത്തിലാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാർക്ക് ഡിഎ വർധനവ് നൽകുന്നത്. ബിസിനെസ് മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം മാർച്ചിലെ ശമ്പളത്തിനോടൊപ്പമാണ് ക്ഷാമബത്ത വർധനവ് ഉണ്ടാകുന്നത്. എന്നാൽ ജനുവരി, ഫെബ്രുവരി മാസങ്ങളുടെ കുടിശ്ശികയും സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് മാർച്ചിലെ ശമ്പളത്തിനൊപ്പം നൽകുന്നതാണ്. അതായത് 18,000 രൂപ അടിസ്ഥാന ശമ്പളം ലഭിക്കുന്ന ഒരു ജീവനക്കാരന് 720 ഡിഎ വർധിക്കുന്നത്. രണ്ട് മാസത്തെ കുടിശ്ശിക ചേർത്ത് ക്ഷാമബത്ത നൽകുകയാണെങ്കിൽ 1440 രൂപ ശമ്പളത്തിൽ അധികമായി ലഭിക്കുന്നതാണ്.


രാജ്യത്തെ പണപ്പെരുപ്പത്തിന്റെ കണക്ക് അനുസരിച്ചാണ് സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത വർധിപ്പിക്കുന്നത്. ഈ വർഷം ജനുവരിയിൽ സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് നാല് ശതമാനം ഡിഎ വർധിപ്പിച്ച് നൽകാൻ തീരുമാനമെടുത്തിരുന്നു. അതേസമയം കോവിഡിനെ തുടർന്ന് 18 മാസം പിടിച്ച് വച്ചിരുന്ന ഡിഎ കുടിശ്ശിക ജീവനക്കാർക്ക് നൽകില്ലയെന്ന് കേന്ദ്രം പാർലമെന്റിൽ അറിയിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.